1.5 ലക്ഷം രൂപ വിലക്കിഴിവില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ GST 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ച്ചതിനാല്‍ ഇന്ത്യയിലെ ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് എസ്‌യുവി കോന ഇലക്ട്രിക്കിന് 1.5 ലക്ഷം രൂപ വില കുറയും.കേന്ദ്ര സര്‍ക്കാരിന്റെ 2019-20 ബജറ്റിന്റെ അടിസ്ഥാനത്തില്‍ വൈദ്യുത വാഹനങ്ങള്‍ രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ GST ഇളവ്.

1.5 ലക്ഷം രൂപ വിലക്കിഴിവില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്ത്വത്തില്‍ ശനിയാഴ്ച്ച ചേര്‍ന്ന GST കൗണ്‍ലാണ് തീരുമാനമെടുത്തത്. ഇതോടെ നിലവില്‍ 25.3 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക്ക് എസ്‌യുവിക്ക് 23.8 ലക്ഷമാവും വില എന്ന് പ്രതീക്ഷിക്കാം.

1.5 ലക്ഷം രൂപ വിലക്കിഴിവില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

അതോടൊപ്പം ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനെടുക്കുന്ന് വായ്പ്പ്ക്ക് 2.5 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ഇന്‍കംടാക്ക്‌സ് ഇളവും നല്‍കുന്നു. പുതിയ സാങ്കേതികവിദ്യകളും ഫീച്ചറുകളും അടങ്ങിയ ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്.

1.5 ലക്ഷം രൂപ വിലക്കിഴിവില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ഇലക്ട്രിക്ക് വാഹനങ്ങളുടെ GST 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കാനും, ഇലക്ട്രിക്ക് ചാര്‍ജറുകള്‍ക്ക് 18 ശതമാനം GST -യില്‍ നിന്ന് 5 ശതമാനമാക്കാനുമുള്ള GST കൗണ്‍സിലിന്റെ ചരിത്രപരമായ തീരുമാനത്തെ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ CEO എസ് എസ് കിം സ്വാഗതം ചെയ്തു.

1.5 ലക്ഷം രൂപ വിലക്കിഴിവില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ടാക്ക്‌സ് ഇളവ് കൂടുതല്‍ പേര്‍ വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതിന് പ്രചോദനമേകുമെന്നും, പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആദ്യ പൂര്‍ണ്ണ വൈദ്യുത എസ്‌യുവിയായ കോന ഇലക്ട്രിക്കുമായി രാജ്യത്ത് മലിനീകരണ വിമുക്ത യാത്രകള്‍ക്ക് തുടക്കമിടാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

1.5 ലക്ഷം രൂപ വിലക്കിഴിവില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

പൂര്‍ണ്ണമായും CKD കിറ്റുകളായിട്ടാണ് കോന ഇലക്ട്രിക്ക് ഇന്ത്യയിലെത്തുന്നത്. 39.2 kWh ബാറ്ററികളാണ് നിർമ്മാതാക്കൾ വാഹനത്തിന് നൽകുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താൽ 452 കിലോമീറ്ററാണ് വാഹനത്തിന് ARAI സാക്ഷ്യപ്പെടുത്തുന്ന മൈലേജ്.

1.5 ലക്ഷം രൂപ വിലക്കിഴിവില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

131 bhp കരുത്തും 395 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവുന്ന 100 kW വൈദ്യുത മോട്ടോറാണ് കോന ഇലക്ട്രിക്കിൽ. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 9.7 സെക്കന്‍ഡുകള്‍ കൊണ്ട് കോനയ്ക്ക് സാധിക്കും. മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം.

1.5 ലക്ഷം രൂപ വിലക്കിഴിവില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

സാധാരണ ചാര്‍ജിങ് സംവിധാനം ഉപയോഗിച്ച് ആറ് മണിക്കൂര്‍ വരെ സമയമെടുക്കും കോന ഇലക്ട്രിക്കിന് പൂര്‍ണ്ണമായി ചാര്‍ജ് ആവാൻ. എന്നാൽ 50 kW ഫാസ്റ്റ് DC ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിന് താഴെ സമയം കൊണ്ട് 80 ശതമാനം ചാര്‍ജ് വരെ കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും.

1.5 ലക്ഷം രൂപ വിലക്കിഴിവില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ഇന്ത്യ വിപണിയില്‍ വാഹനത്തിന് വലിയ വരവേല്‍പ്പാണ് വിപണിയില്‍ ലഭിച്ചത്. പുറത്തിറങ്ങി ഒരു മാസമാവുന്നതിന് മുൻമ്പ് തന്നെ 150 ഓളം ബുക്കിങ് കരസ്ഥമാക്കാന്‍ കോനയ്ക്ക് സാധിച്ചു.

1.5 ലക്ഷം രൂപ വിലക്കിഴിവില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

നിലവില്‍ 11 നഗരങ്ങളിലാണ് കോന വില്‍പ്പനയ്ക്ക് എത്തുന്ന വാഹനത്തിന് ഇപ്പോൾ തന്നെ 10,000 -ത്തിന് മേല്‍ ടെസ്റ്റ് ഡ്രൈവുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിമാസം എസ്‌യുവിയുടെ 25 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്.

1.5 ലക്ഷം രൂപ വിലക്കിഴിവില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് സീറോ ഡൗണ്‍ പെയ്‌മെന്റ് ഓഫറുമായി ICICI ബാങ്കും രംഗത്ത് എത്തിയിരുന്നു. 25.3 ലക്ഷം എക്‌സ് ഷോറൂം വില വരുന്ന വാഹനത്തിന്റെ 100 ശതമാനം ഓണ്‍റോഡ് തുകയും നൽകുന്ന ഈ ലോണ്‍ ഏഴുവര്‍ഷം വരെ കാലാവധി നീട്ടാനുള്ള സൗകര്യവുമുണ്ട്.

1.5 ലക്ഷം രൂപ വിലക്കിഴിവില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ആഗസ്റ്റ് 31 -വരെ മാത്രമേ ഈ ലോണ്‍ ഓഫര്‍ ലഭ്യമാവുകയുള്ളൂ. ചുരുക്കത്തില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപ തവണ വ്യവസ്ഥയില്‍ വാഹനം സ്വന്തമാക്കാന്‍ കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
GST Benefits Hyundai Kona electric price reduced by 1.5 lakhs. Read more Malayalam.
Story first published: Monday, July 29, 2019, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X