സീറോ ഡൗണ്‍ പെയ്‌മെന്റില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക് സ്വന്തമാക്കാം
അടുത്തിടെ പുറത്തിറങ്ങിയ ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് സീറോ ഡൗണ്‍ പെയ്‌മെന്റ് ഓഫറുമായി ICICI ബാങ്ക്. 25.3 ലക്ഷം എക്‌സ് ഷോറൂം വില വരുന്ന വാഹനത്തിന്റെ 100 ശതമാന ഓണ്‍റോഡ് തുകയും ഈ ലോണ്‍ നല്‍കുന്നു. ഏഴുവര്‍ഷം വരെ ലോൺ കാലാവധി നീട്ടാനുള്ള സൗകര്യവുമുണ്ട്.

ആഗസ്റ്റ് 31 -വരെ മാത്രമേ ഈ ലോണ്‍ ഓഫര്‍ ലഭ്യമാവുകയുള്ളൂ. ചുരുക്കത്തില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപ തവണ വ്യവസ്ഥയില്‍ വാഹനം സ്വന്തമാക്കാന്‍ കഴിയും.

അടുത്തിടെ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതിനെടുക്കുന്ന വായ്പ്പയ്ക്ക് 1.5 ലക്ഷം രൂപ ഇന്‍കംടാക്ക്‌സ് ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു, ഇത് കോന ഇലക്ട്രിക്കിനും ലഭിക്കും.

അതിനാല്‍ തന്നെ സര്‍ക്കാര്‍ വൈദ്യുത വാഹനങ്ങള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ പ്രാബല്ല്യത്തിലാവുമ്പോള്‍ വരുന്ന ആഴ്ച്ചകളില്‍ കോന ഇലക്ട്രിക്കിന്റെ വില രണ്ട് ലക്ഷം രൂപ വരെ കുറയാന്‍ സാധ്യതയുണ്ട്.

ഇന്‍കംടാക്ക്‌സ്, സീറോ റോഡ് ടാക്ക്‌സ്, കുറഞ്ഞ GST, രജിസ്റ്റ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കുന്നതിനാല്‍ വാഹനത്തിന്റെ ആകെ വില 3-4 ലക്ഷം രൂപവരേയും കുറയാന്‍ സാധ്യതയുണ്ട്.

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം
ഇന്ത്യ വിപണിയില്‍ പുറത്തിറങ്ങുന്ന ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് എസ്യുവിയാണ് കോന ഇലക്ട്രിക്ക്. അല്പ്പം ഉയര്‍ന്ന വിലയാണെങ്കിലും വാഹനത്തിന് വലിയ വരവേല്‍പ്പാണ് വിപണിയില്‍ ലഭിച്ചത്.

പുറത്തിറങ്ങി ഒരു മാസമാവുന്നതിന് മുൻമ്പ് തന്നെ 150 ഓളം ബുക്കിങ് കരസ്ഥമാക്കാന്‍ വാഹനത്തിന് സാധിച്ചു. നിലവില്‍ 11 നഗരങ്ങളിലാണ് കോന വില്‍പ്പനയ്ക്ക് എത്തുന്നത്, ഇവിടെ നിന്നും 10,000 -ത്തിന് മേല്‍ ടെസ്റ്റ് ഡ്രൈവുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിമാസം ഇലക്ട്രിക്ക് എസ്‌യുവിയുടെ 25 യൂണിറ്റുകളുടെ വില്‍പ്പനയാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

പരമാവധി 131 bhp കരുത്തും 395 Nm torque ഉം സൃഷ്ടിക്കാനാവുന്ന 100 kW വൈദ്യുത മോട്ടോറാണ് കോന ഇലക്ട്രിക്കിൽ. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 9.7 സെക്കന്‍ഡുകള്‍ കൊണ്ട് കോനയ്ക്ക് സാധിക്കും. മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം.

സാധാരണ ചാര്‍ജിങ് സംവിധാനം ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാൻ കോന ഇലക്ട്രിക്കിന് ആറ് മണിക്കൂര്‍ വരെ സമയമെടുക്കും. എന്നാൽ 50 kW ഫാസ്റ്റ് DC ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിന് താഴെ സമയം കൊണ്ട് 80 ശതമാനം ചാര്‍ജ് കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും.
Image source: Team BHP


Click it and Unblock the Notifications








