ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന്, പ്രതീക്ഷയോടെ ഇന്ത്യ

ഹ്യുണ്ടായി കോന ഇങ്ങോട്ടു വരുന്നത് വമ്പന്‍ വില്‍പ്പന പ്രതീക്ഷിച്ചല്ല. കോന വിപണിയില്‍ ഹിറ്റാവുമോയെന്ന് ചോദിച്ചാല്‍ ഒരുപക്ഷെ ഹ്യുണ്ടായി പോലും കൈമലര്‍ത്താം. സാങ്കേതികരംഗത്ത് തങ്ങള്‍ക്കുള്ള പ്രാഗത്ഭ്യം തെളിയിക്കുകയാണ് കോനയിലൂടെ ദക്ഷിണകൊറിയന്‍ കമ്പനിയുടെ ലക്ഷ്യം. ജൂലായ് ഒന്‍പതിന് ഹ്യുണ്ടായി കോന ഇവിടെ വില്‍പ്പനയ്‌ക്കെത്തും.

ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന്, പ്രതീക്ഷയോടെ ഇന്ത്യ

വരവിന് മുന്നോടിയായി ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇലക്ട്രിക് കോന എസ്‌യുവി പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇന്ത്യയില്‍ ഹ്യുണ്ടായി അവതരിപ്പിക്കാനിരിക്കുന്ന ആദ്യ വൈദ്യുത കാറാണ് കോന. രാജ്യന്തര വിപണിയില്‍ കോന വില്‍പ്പനയിലുണ്ട്. വിദശത്തു നിര്‍മ്മിച്ച ഘടകങ്ങള്‍ ചെന്നൈ ശാലയില്‍ വെച്ച് സംയോജിപ്പിച്ചാകും കോനയെ കമ്പനി വിപണിയിലെത്തിക്കുക.

ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന്, പ്രതീക്ഷയോടെ ഇന്ത്യ

കാറിന്റെ വില ജൂലായ് ഒന്‍പതിന് ഹ്യുണ്ടായി വെളിപ്പെടുത്തും. ആദ്യഘട്ടത്തില്‍ ആയിരം കോന എസ്‌യുവികളെ ഇവിടെ വില്‍ക്കാനാണ് ഹ്യുണ്ടായിയുടെ തീരുമാനം. ആവശ്യക്കാരുണ്ടെന്ന് കണ്ടാല്‍ കൂടുതല്‍ എസ്‌യുവി യൂണിറ്റുകള്‍ പിന്നാലെയെത്തും. വിദേശ വിപണികളില്‍ രണ്ടു വകഭേദങ്ങളില്‍ കോന ലഭ്യമാണെങ്കിലും ഇന്ത്യയില്‍ ഒരു കോനാ പതിപ്പ് മാത്രമേ വില്‍പ്പനയ്ക്ക് വരികയുള്ളൂ.

ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന്, പ്രതീക്ഷയോടെ ഇന്ത്യ

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരമോടാനുള്ള ശേഷി എസ്‌യുവിയുടെ പ്രാരംഭ വകഭത്തിനുണ്ട്. 100 kW ശേഷിയുള്ള വൈദ്യുത മോട്ടോറാണ് മോഡലില്‍ ഒരുങ്ങുന്നതും. സാധാരണ പൂജ്യത്തില്‍ നിന്നും പൂര്‍ണ്ണ ചാര്‍ജ് നേടാന്‍ ആറു മണിക്കൂര്‍ സമയമാണ് ബാറ്ററി യൂണിറ്റിന് വേണ്ടത്.

ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന്, പ്രതീക്ഷയോടെ ഇന്ത്യ

എന്നാല്‍ ഹ്യുണ്ടായി പുറത്തുവിട്ട ടീസര്‍ വീഡിയോ പ്രകാരം സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ സമയമേ ഇന്ത്യയില്‍ എത്തുന്ന കോനയ്ക്ക് വേണ്ടി വരികയുള്ളൂ. പ്രകടനക്ഷമതയുടെ കാര്യത്തിലും പ്രാരംഭ കോന എസ്‌യുവിയൊട്ടും പിന്നിലല്ല.

ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന്, പ്രതീക്ഷയോടെ ഇന്ത്യ

39.2 kWh ശേഷിയുള്ള ബാറ്ററി പാക്ക് മുഖേന 136 bhp കരുത്തും 335 Nm torque ഉം സൃഷ്ടിക്കാന്‍ വൈദ്യുത മോട്ടോറിന് കഴിയും. കൂടുതല്‍ കാര്യശേഷിയുള്ള 64 kWh ബാറ്ററി യൂണിറ്റും കോനയില്‍ ലഭ്യമാണ്.

ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന്, പ്രതീക്ഷയോടെ ഇന്ത്യ

ഉയര്‍ന്ന ബാറ്ററി പാക്കെങ്കില്‍ കരുത്തുത്പാദനം 203 bhp/395 Nm torque എന്ന നിലയില്‍ എത്തിനില്‍ക്കും. ഒറ്റ ചാര്‍ജില്‍ 482 കിലോമീറ്ററാണ് ഈ പതിപ്പ് പിന്നിടുക. ഇതേസമയം, ഒന്‍പതു മണിക്കൂര്‍ സമയംവേണം ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമെങ്കില്‍ ചാര്‍ജിങ് സമയം ഗണ്യമായി കുറയും.

ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന്, പ്രതീക്ഷയോടെ ഇന്ത്യ

ഒരു മണിക്കൂര്‍കൊണ്ടുതന്നെ എണ്‍പതു ശതമാനം ചാര്‍ജ് വരിക്കാന്‍ ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനം എസ്‌യുവിയെ പ്രാപ്തമാക്കും. ഹ്യുണ്ടായി കാറുകളുടെ പതിവു മുഖമാണ് കോനയ്ക്കും. കോണോടുകോണ്‍ ചേര്‍ന്ന നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെ ഒഴുകിവീഴുന്ന കസ്‌കേഡിങ് ഗ്രില്ല് ഇല്ലെന്നുമാത്രം. മുന്നില്‍ ഗ്രില്ലിന്റെ സ്ഥാനത്ത് ചാര്‍ജര്‍ കുത്താനുള്ള പ്രത്യേക അറയാണ് കമ്പനി നല്‍കുന്നത്.

ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന്, പ്രതീക്ഷയോടെ ഇന്ത്യ

ഇരുവശത്തും ഫോഗ്‌ലാമ്പുകള്‍ ബമ്പറിന് മുകളില്‍ സ്ഥാനം കണ്ടെത്തും. പാര്‍ശ്വങ്ങളില്‍ മുഴച്ചുനില്‍ക്കുന്ന ക്യാരക്ടര്‍ ലൈനാണ് ശ്രദ്ധയാകര്‍ഷിക്കുക. കോനയുടെ ആകാരം പറഞ്ഞറിയിക്കുന്നില്‍ ക്യാരക്ടര്‍ ലൈന്‍ നിര്‍ണായകമാവുന്നു. പിറകില്‍ എല്‍ഇഡി യൂണിറ്റായിരിക്കും ടെയില്‍ലാമ്പുകള്‍ ഉള്ളില്‍ ആഢംബരത്തിനും പകിട്ടിനും ഹ്യുണ്ടായി പിശുക്കു കാട്ടില്ലെന്നാണ് വിവരം.

ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന്, പ്രതീക്ഷയോടെ ഇന്ത്യ

നവീനമായ മേല്‍ത്തരം ഫീച്ചറുകള്‍ ഒരുപാട് എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. ഫ്‌ളോട്ടിങ് ശൈലിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റായിരിക്കും ഇതില്‍ മുഖ്യം. വിന്‍ഡ്ഷീല്‍ഡിലേക്ക് വിവരങ്ങള്‍ നല്‍കുന്ന ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ സംവിധാനവും ഹ്യുണ്ടായി കോനയുടെ മാറ്റുകൂട്ടും.

ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന്, പ്രതീക്ഷയോടെ ഇന്ത്യ

അഡാഫ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ സെന്‍ട്രിങ് സംവിധാനം, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് എന്നിങ്ങനെ നീളും ഹ്യുണ്ടായി കോനയുടെ മറ്റു വിശേഷങ്ങള്‍. രാജ്യാന്തര പതിപ്പിനെ അപേക്ഷിച്ച് ഇവിടെത്തുന്ന കോനയ്ക്ക് 15 mm നീളവും 20 mm ഉയരവും കൂടുതലുണ്ടെന്നാണ് സൂചന. ഏകദേശം 25 ലക്ഷം രൂപ ഹ്യുണ്ടായി കോനയ്ക്ക് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Hyundai To Launch Kona EV On July 9th. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X