ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഹ്യുണ്ടായിയുടെ പൂര്‍ണ്ണ ഇലക്ട്രിക്ക് എസ്‌യുവിയായ കോന ഇലക്ട്രിക്കിന് 1.58 ലക്ഷം രൂപ നിര്‍മ്മാതാക്കള്‍ കുറയ്ച്ചു. 25.3 ലക്ഷം രൂപ എക്‌സ്-ഷോറൂം വില വരുന്ന വാഹനം ഇപ്പോള്‍ 23.72 ലക്ഷം രൂപയ്ക്ക് ലഭിക്കും. അതായത് പഴയ എക്‌സ്-ഷോറൂം വിലയ്ക്ക് ഇന്ന് വാഹനം നിരത്തിലിറക്കാം.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

രാജ്യത്ത് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിലാണീ വിലക്കുറവ്. 2019-20 ബജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഈ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും GST കൗണ്‍സിലും മറ്റുമായി വിവിധ ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ച്ചകള്‍ക്കും ശേഷം കഴിഞ്ഞ ദിവസമാണ് തീരുമാനങ്ങളെടുത്തത്.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

ഇതേ തുടര്‍ന്ന് ഇപ്പോള്‍ ഔദ്യോഗികമായി ഹ്യുണ്ടായി തന്നെ കോന ഇലക്ട്രിക്കിന്റെ വില 1.58 ലക്ഷം രൂപ കുറയ്ച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും വില്‍പ്പനയും പ്രോത്സാഹിപ്പിക്കാന്‍ ഇവയ്ക്ക് രജിസ്‌ട്രേഷന്‍ ഫീസ്, റോഡ് ടാക്‌സ് എന്നിവ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

അതു കൂടാതെ വൈദ്യുത വാഹനങ്ങളുടെ GST 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. വൈദ്യുത വാഹനങ്ങള്‍ക്കു മാത്രമല്ല അവയുടെ ചാര്‍ജറുകളുടേയും GST 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറയ്ച്ചു.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

ഇതിനൊപ്പം ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനായി എടുക്കുന്ന വായ്പ്പ്ക്ക് 2.5 ലക്ഷം രൂപ വരെ ഇന്‍കംടാക്ക്‌സ് ഇളവും സര്‍ക്കാര്‍ നല്‍കുന്നു. പുതിയ സാങ്കേതികവിദ്യകളും ഫീച്ചറുകളും അടങ്ങിയ ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

ഇലക്ട്രിക്ക് വാഹനങ്ങളുടെയും, അവയുടെ ചാര്‍ജറുകളുടേയും GST കുറയ്ക്കാനുള്ള GST കൗണ്‍സിലിന്റെ തീരുമാനത്തെ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഹാർദവമായി സ്വാഗതം ചെയ്തു.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

കൂടുതല്‍ പേര്‍ വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതിന് ടാക്ക്‌സ് ഇളവ് പ്രചോദനമേകും, പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും. പൂര്‍ണ്ണമായും CKD കിറ്റുകളായി ഇന്ത്യയിലെത്തുന്ന കോന ഇലക്ട്രിക്ക് ചെന്നൈക്ക് അടുത്ത് ശ്രീപെരുമ്പുദൂറിന് അടുത്തുള്ള കമ്പനിയുടെ നിർമ്മാണശാലയിൽ അസംബിൾ ചെയ്യും.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

39.2 kWh ബാറ്ററികളാണ് ഇലക്ട്രിക്ക് എസ്‌യുവിക്ക് നിർമ്മാതാക്കൾ നൽകുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താൽ 452 കിലോമീറ്ററാണ് കോനയ്ക്ക് ARAI സാക്ഷ്യപ്പെടുത്തുന്ന മൈലേജ്.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

131 bhp കരുത്തും 395 Nm torque ഉം ഉത്പാദിപ്പിക്കുന്ന 100 kW വൈദ്യുത മോട്ടോറാണ് വാഹനത്തിലുള്ളത്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാൻ 9.7 സെക്കന്‍ഡുകള്‍ കൊണ്ട് കോനയ്ക്ക് സാധിക്കും. മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

പൂര്‍ണ്ണമായി ചാര്‍ജ് ആവാൻ സാധാരണ ചാര്‍ജിങ് സംവിധാനം ഉപയോഗിച്ച് ആറ് മണിക്കൂര്‍ വരെ സമയമെടുക്കും കോന ഇലക്ട്രിക്കിന് . എന്നാൽ 50 kW ഫാസ്റ്റ് DC ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിന് താഴെ സമയം കൊണ്ട് 80 ശതമാനം ചാര്‍ജ് വരെ കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

പുറത്തിറങ്ങി ഒരു മാസമാവുന്നതിന് മുൻമ്പ് തന്നെ 150 ഓളം ബുക്കിങ്ങുകൾ നേടിയെടുക്കാന്‍ കോനയ്ക്ക് സാധിച്ചു.നിലവില്‍ 15 നഗരങ്ങളിൽ 17 ഹ്യുണ്ടായി ഡീലർഷിപ്പുകളിലാണ് കോന വില്‍പ്പനയ്ക്ക് എത്തുന്നത്.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

വാഹനത്തിന് ഇപ്പോൾ തന്നെ 10,000 -ത്തിന് മേല്‍ ടെസ്റ്റ് ഡ്രൈവുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവിലുള്ള ഷോറൂമുകളിൽ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവുകൾ ഉടൻ തന്നെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

ICICI ബാങ്കും ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് സീറോ ഡൗണ്‍ പെയ്‌മെന്റ് ഓഫറുമായി രംഗത്ത് എത്തിയിട്ടുണ്ട്. വാഹനത്തിന്റെ 100 ശതമാനം ഓണ്‍റോഡ് തുകയും നൽകുന്ന ഈ ലോണ്‍ ഏഴുവര്‍ഷം വരെ കാലാവധി നീട്ടാനുള്ള സൗകര്യവുമുണ്ട്.

ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് 1.6 ലക്ഷം വില കുറഞ്ഞു

പരിമിത കാലത്തേക്കുള്ള ഈ ലോണ്‍ ഓഫര്‍ ആഗസ്റ്റ് 31 -വരെ മാത്രമേ ലഭ്യമാവുകയുള്ളൂ. ചുരുക്കത്തില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപ തവണ വ്യവസ്ഥയില്‍ വാഹനം സ്വന്തമാക്കാന്‍ കഴിയും. ഇതിനായി എടുക്കുന്ന വായ്പയ്ക്ക് സർക്കാർ ഇൻകംടാക്ക്സ് ഇളവും നൽകുന്നു എന്നതും മറക്കേണ്ട.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Kona electric price falls by 1.6 lakhs. Read more Malayalam.
Story first published: Friday, August 2, 2019, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X