മണിക്കൂറിൽ 147 കിലോമീറ്റർ വേഗം കൈവരിച്ച് ഹ്യുണ്ടായി കോന ഇലക്ട്രിക്ക്: വീഡിയോ
വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കോന ഇലക്ട്രിക്കിനെ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വൈദ്യുത എസ്‌യുവിയുടെ പ്രാരംഭവില 25.3 ലക്ഷം രൂപയാണ്. വാഹനത്തിന്റെ ഒരു വകഭേതം മാത്രമേ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുകയുള്ളൂ.

രാജ്യത്ത് എത്തുന്ന കോന ഇലക്ട്രിക്കിന് 39.2 kWh ലിത്തിയം-അയണ്‍ ബാറ്ററിയാണ്. വാഹനത്തിലെ 100 kWh ഇലക്ട്രിക്ക് മോട്ടര്‍ 131 bhp കരുത്തും 395 Nm torque ഉം പുറപ്പെടുവിക്കുന്നു. കംബസ്റ്റന്‍ എഞ്ചിനെക്കാള്‍ വളരെ വേഗത്തില്‍ നിമിഷ നേരത്തിനുള്ളില്‍ torque ഉം പവറും കൈവരിക്കാനുള്ള ഇലക്ട്രിക്ക് വാഹനങ്ങളുടെ കഴിവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പുതിയ ഹ്യുണ്ടായി കോന 88 കിലോമീറ്റർ വേഗത്തില്‍ നിന്ന് 147 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കുന്നത് വെറും 14 സെക്കന്‍ഡുകള്‍ കൊണ്ടാണ്. വാഹനത്തന്റെ മികവുറ്റ പെര്‍ഫോമെന്‍സാണ് ഈ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

0-100 കിലോമീറ്റർ വേഗം കൈവരിക്കാന്‍ ഹ്യുണ്ടായി കോനയ്ക്ക് 9.7 സെക്കന്‍ഡുകള്‍ മാതി, ഒരു എസ്‌യുവിക്ക് ഇത് വളരെ മികച്ച നേട്ടമാണ്. എന്നാല്‍ പല വാഹനങ്ങള്‍ക്കും ഉയര്‍ന്ന വേഗം കൈവരിച്ചു കഴിയുമ്പോള്‍ അക്‌സലറേഷനും മറ്റും ആരംഭഘട്ടത്തിലെ വാഹനത്തിന്റെ പെര്‍ഫോമെന്‍സ് പോലെ ആവില്ല, എന്നാല്‍ സ്പീഡോമീറ്ററില്‍ മൂന്നക്കം കഴിഞ്ഞിട്ടും ഒരു മടിയും പമ്മലുമില്ലാതെ വാഹനം മുമ്പോട്ട് കുതിച്ച് തയറുന്നത് നമുക്ക് കാണാം.

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച കോനയില്‍ രണ്ട് മോഡുകളാണ് വരുന്നത്. ഒന്നാമത്തെത് കാറിന്റെ പെര്‍ഫോമെന്‍സിനെ ചുരുക്കി കൂടുതല്‍ സമയം ബാറ്ററിയുടെ ചാര്‍ജ് നില നിര്‍ത്തുന്ന സിറ്റി മോഡ്. വാഹനത്തിന്റെ മുഴുവന്‍ പവറും ഉപയോഗിക്കുന്ന സ്‌പോര്‍ട്‌സ് മോഡാണ് രണ്ടാമത്തെത്.

16 ഇന്ത്യന്‍ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ കോന ഇലക്ട്രിക്കിനെ വില്‍ക്കാൻ ഹ്യുണ്ടായി ഉദ്ദേശിച്ചിരിക്കുന്നത്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ കോന വില്‍പ്പനയ്‌ക്കെത്തും. തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ പ്രത്യേക 100 kW DC ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ കമ്പനി സ്ഥാപിക്കും.

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം
ഫാസ്റ്റ് DC ചാര്‍ജര്‍ ഉപയോഗിച്ച് 52 മിനിറ്റുകള്‍ കൊണ്ട് 80 ശതമാനം ചാര്‍ജ് കൈവരിക്കാന്‍ കോനയ്ക്ക് കഴിയും. എന്നാല്‍ സാധാരണ ചാര്‍ജിങ് സംവിധാനം ഉപയോഗിച്ചാല്‍ കോന ഇലക്ട്രിക്ക് പൂര്‍ണ്ണമായി ചാര്‍ജ് ആവാന്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ സമയമെടുക്കും.

യാത്രക്കാരുടെ സുരക്ഷക്കായി വാഹനത്തിൽ ആറ് എയര്‍ബാഗുകൾ, ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടിറങ് സിസ്റ്റം, പിന്‍ പാര്‍ക്കിങ് ക്യാമറ, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം എന്നിവയെല്ലാം നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. വാഹനത്തിന്റെ ബാറ്ററിക്ക് എട്ട് വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വാറന്റിയാണ് നിർമ്മാതാക്കൾ നൽകുന്നത്.
Source: Bunny Punia


Click it and Unblock the Notifications