പുറത്തിറങ്ങി 10 ദിവസം കൊണ്ട് ഹ്യുണ്ടായി കോന കരസ്ഥമാക്കിയത് 120 ബുക്കിങ്ങുകൾ

ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തിന് ഇന്ത്യന്‍ വിപണിയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. വാഹനം പുറത്തിരങ്ങി 10 ദിവസത്തിനുള്ളില്‍ 120 ബുക്കിങുകളാണ് കോന ഇലക്ട്രിക്ക് നേടിയെടുത്തത്. വാഹനത്തിനെ ഘട്ടം ഘട്ടമായിട്ട് വിപണിയില്‍ എത്തിക്കുന്ന ഹ്യുണ്ടായിയുടെ പദ്ധതി പ്രകാരം നിലവില്‍ 11 നഗരങ്ങളില്‍ കോന വില്‍പ്പനയിക്ക് എത്തുന്നു.

പുറത്തിറങ്ങി 10 ദിവസം കൊണ്ട് ഹ്യുണ്ടായി കോന കരസ്ഥമാക്കിയത് 120 ബുക്കിങ്

ബുക്ക് ചെയ്തവര്‍ക്ക് വാഹനങ്ങള്‍ ഉടനടി എത്തിക്കാനുള്ള നടപടികള്‍ ഡീലറുമാര്‍ ആരംഭിച്ചു കഴിഞ്ഞു. പുതിയ ഇല്ക്ട്രിക്ക് എസ്‌യുവി ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ നിലവില്‍ 10,000 പേരിലധികമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പുറത്തിറങ്ങി 10 ദിവസം കൊണ്ട് ഹ്യുണ്ടായി കോന കരസ്ഥമാക്കിയത് 120 ബുക്കിങ്

ഇലക്ടിക്ക് വാഹനങ്ങളിലേക്കുള്ള ജനതയുടെ മികച്ച പ്രതികരണമാണിത്. വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയ്‌ക്കൊത്തവണ്ണം ഹ്യുണ്ടായിക്ക് ഉത്പാദനം കൂട്ടേണ്ടി വരും. വികസിത രാജ്യങ്ങളില്‍ ഏറെ കുറേ ഒരു വര്‍മായി വിപണിയിലുള്ള വാഹനമാണ് കോന ഇലക്ട്രിക്ക്.

പുറത്തിറങ്ങി 10 ദിവസം കൊണ്ട് ഹ്യുണ്ടായി കോന കരസ്ഥമാക്കിയത് 120 ബുക്കിങ്

ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് എസ്‌യുവിയായ കോന ഇലക്ട്രിക്കിന് മികച്ച തുടക്കമാണ് ഇന്ത്യന്‍ ജനത നല്‍കിയതെന്ന് നാഷണല്‍ സെയില്‍ ഹെഡ് വികാസ് ജെയിന്‍ പ്രതികരിച്ചു. പുറത്തിറങ്ങി 10 ദിവസത്തിനുള്ളില്‍ 120 ബുക്കിങ് എന്നുള്ള വാഹനത്തിനും ഹ്യുണ്ടായിക്കും വളരെ വലിയൊരു അംഗീകാരമാണ്.

പുറത്തിറങ്ങി 10 ദിവസം കൊണ്ട് ഹ്യുണ്ടായി കോന കരസ്ഥമാക്കിയത് 120 ബുക്കിങ്

വാഹനത്തിന് ഓണ്‍ലൈനായും, ഷോറൂമുകളിലും ലഭിക്കുന്ന അന്വേഷണങ്ങള്‍ വൈദ്യുത വാഹനങ്ങളിലേക്ക് തിരിയാനുള്ള ജനതയുടെ തയ്യാറെടുപ്പ് സൂചിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 2018 -ൽ പുറത്തിറങ്ങിയതിന് ശേഷം ഇന്നുവരേയും കോന ഇലക്ട്രക്ക് ലോകോത്തര നിലവാരം നിലനിർത്തുന്നുവെന്നും വികാസ് കൂട്ടി ചേർത്തു.

പുറത്തിറങ്ങി 10 ദിവസം കൊണ്ട് ഹ്യുണ്ടായി കോന കരസ്ഥമാക്കിയത് 120 ബുക്കിങ്

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

25 ലക്ഷം രൂപയാണ് കോന ഇലക്ട്രിക്കിന്റെ എക്‌സ്-ഷോറൂം വില. വാഹനത്തിന് അല്പ്പം വില കൂടുതലാണെങ്കിലും അതിന് തക്ക നിലവാരം ആഢംബരത്തിലും, സാങ്കേതിക മികവിലും വാഹനത്തിലുണ്ടെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.

പുറത്തിറങ്ങി 10 ദിവസം കൊണ്ട് ഹ്യുണ്ടായി കോന കരസ്ഥമാക്കിയത് 120 ബുക്കിങ്

പുതിയ കോന ഇലക്ട്രിക്കിൽ 39.2 kWh ബാറ്ററികളാണ് ഹ്യുണ്ടായി നൽകുന്നത്. വാഹനത്തിന്റെ 100 kW വൈദ്യുത മോട്ടോറിന് പരമാവധി 131 bhp കരുത്തും 395 Nm torque ഉം സൃഷ്ടിക്കാനാവും. 9.7 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കോനയ്ക്ക് സാധിക്കും.

പുറത്തിറങ്ങി 10 ദിവസം കൊണ്ട് ഹ്യുണ്ടായി കോന കരസ്ഥമാക്കിയത് 120 ബുക്കിങ്

മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്ററാണ് വാഹനത്തിന് ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) സാക്ഷ്യപ്പെടുത്തുന്ന മൈലേജ്.

പുറത്തിറങ്ങി 10 ദിവസം കൊണ്ട് ഹ്യുണ്ടായി കോന കരസ്ഥമാക്കിയത് 120 ബുക്കിങ്

സാധാരണ ചാര്‍ജിങ് സംവിധാനം ഉപയോഗിച്ചാല്‍ കോന ഇലക്ട്രിക്ക് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാൻ ആറ് മണിക്കൂര്‍ വരെ സമയമെടുക്കും. എന്നാൽ 50 kW ഫാസ്റ്റ് DC ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിന് താഴെ സമയം കൊണ്ട് 80 ശതമാനം ചാര്‍ജ് കൈവരിക്കാന്‍ വാഹനത്തിന് കഴിയും. പ്രധാന നഗരങ്ങളിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ DC ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഹ്യുണ്ടായി.

പുറത്തിറങ്ങി 10 ദിവസം കൊണ്ട് ഹ്യുണ്ടായി കോന കരസ്ഥമാക്കിയത് 120 ബുക്കിങ്

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, എട്ടു സ്പീക്കറുകളുള്ള ഓഡിയോ സംവിധാനം, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിങ്ങനെ നിവധി ഫീച്ചറുകളുണ്ട് ഹ്യുണ്ടായി കോന ഇലക്ട്രിക്കില്‍.

പുറത്തിറങ്ങി 10 ദിവസം കൊണ്ട് ഹ്യുണ്ടായി കോന കരസ്ഥമാക്കിയത് 120 ബുക്കിങ്

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ്, ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകൾ, വലിയ ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിന് കൂടുതൽ അഗ്രസീവ് ലുക്ക് നൽകുന്നു. പിന്‍ പാര്‍ക്കിങ് ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടിറങ് സിസ്റ്റം, ആറ് എയര്‍ബാഗുകൾ, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം എന്നിവയെല്ലാം വാഹനത്തിന്റെ സുരക്ഷക്കായി നിർമ്മാതാക്കൾ പ്രധാനം ചെയ്യുന്നു.

പുറത്തിറങ്ങി 10 ദിവസം കൊണ്ട് ഹ്യുണ്ടായി കോന കരസ്ഥമാക്കിയത് 120 ബുക്കിങ്

അടുത്തിടെ കേന്ദ്ര ബജറ്റിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ നിർദ്ദേശിച്ച GST ഇളവു ലഭിച്ചാൽ കോനയ്ക്ക് 1.40 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു. എന്നാൽ 25 ലക്ഷം വിലമതിക്കുന്ന വാഹനത്തെ ഈ പദ്ധതിക്ക് കീഴിൽ കൊണ്ടു വരുമോ എന്ന ആശങ്കയിലാണ് കമ്പനി.

പുറത്തിറങ്ങി 10 ദിവസം കൊണ്ട് ഹ്യുണ്ടായി കോന കരസ്ഥമാക്കിയത് 120 ബുക്കിങ്

എട്ട് വർഷ ബാറ്ററി വാറന്റിയും മൂന്ന് വർഷ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റിയുമാണ് ഹ്യുണ്ടായി കോനയ്ക്ക് നൽകുന്നത്. കോനയ്ക്ക് കടുത്ത വെല്ലുവിളിയുമായി എംജി മോട്ടോർസ് eZS ഇലക്ട്രിക്ക് എസ്‌യുവി ഈ വർഷം ഡിസംബറോടെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Kona Electric SUV gets 120 bookings 10 days after the launch. Read More Malayalam.
Story first published: Saturday, July 20, 2019, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X