ഹ്യുണ്ടായി കോന ഇലക്ട്രിക്ക് പുറത്തിറങ്ങി

ഹ്യുണ്ടായി രാജ്യത്തെ ആദ്യ വൈദ്യുത എസ്‌യുവിയായ കോന പുറത്തിറക്കി. 25.30 ലക്ഷം രൂപയാണ് കോനയുടെ എക്‌സ്‌ഷോറൂം വില. വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകള്‍ വഴി വിതരണം ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക് പുറത്തിറങ്ങി

39.2 kWh ബാറ്ററികളുമായിട്ടാണ് പുതിയ കോന എത്തുന്നത്. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ വാഹനത്തിന് ഓടാന്‍ കഴിയുമെന്ന് ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) സാക്ഷ്യപ്പെടുത്തുന്നു.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക് പുറത്തിറങ്ങി

ഫാസ്റ്റ് DC ചാര്‍ജര്‍ ഉപയോഗിച്ച് 52 മിനിറ്റുകള്‍ കൊണ്ട് 80 ശതമാനം ചാര്‍ജ് കൈവരിക്കാന്‍ കോനയ്ക്ക് കഴിയും. എന്നാല്‍ സാധാരണ ചാര്‍ജിങ് സംവിധാനം ഉപയോഗിച്ചാല്‍ കോന ഇലക്ട്രിക്ക് പൂര്‍ണ്ണമായി ചാര്‍ജ് ആവാന്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ സമയമെടുക്കും.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക് പുറത്തിറങ്ങി

വാഹനത്തിലെ 100 kW വൈദ്യുത മോട്ടോറിന് 131 bhp കരുത്തും 395 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 7.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കോനയ്ക്ക് സാധിക്കും. മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക് പുറത്തിറങ്ങി

16 ഇന്ത്യന്‍ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ കോന ഇലക്ട്രിക്കിനെ വില്‍ക്കാൻ ഹ്യുണ്ടായി ഉദ്ദേശിച്ചിരിക്കുന്നത്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ കോന വില്‍പ്പനയ്‌ക്കെത്തും. തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ പ്രത്യേക 100 kW DC ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ കമ്പനി സ്ഥാപിക്കും.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക് പുറത്തിറങ്ങി

ടൊയോട്ട യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി, കൂടുതല്‍ അറിയാന്‍

വാഹനത്തിൻ്റെ ഉൾവശങ്ങളിലും ഹ്യുണ്ടായി വളരെയധികം സവിശേഷതകൾ പ്രധാനം ചെയ്യുന്നു. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ടു സ്പീക്കറുകളുള്ള ഓഡിയോ സംവിധാനം, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിങ്ങനെ നിവധി ഫീച്ചറുകളുണ്ട് ഹ്യുണ്ടായി കോന ഇലക്ട്രിക്കില്‍.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക് പുറത്തിറങ്ങി

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ്, ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകൾ, വലിയ ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിന് കൂടുതൽ അഗ്രസീവ് ലുക്ക് നൽകുന്നു. വൈദ്യുത വാഹനമായതിനാല്ർ മുൻ വശത്തെ ഗ്രില്ലിനെ ബോണറ്റ് വരെ ഉയർന്നു വരുന്ന ബന്പറുകൾ പകരം വയ്ക്കുന്നു.

ഹ്യുണ്ടായി കോന ഇലക്ട്രിക്ക് പുറത്തിറങ്ങി

യാത്രക്കാരുടെ സുരക്ഷക്കായി വാഹനത്തിൽ ആറ് എയര്‍ബാഗുകൾ, ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടിറങ് സിസ്റ്റം, പിന്‍ പാര്‍ക്കിങ് ക്യാമറ, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം എന്നിവയെല്ലാം നിർമ്മാതാക്കൾ നൽകിയിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Kona EV Launched In India — Prices Start At Rs 25.30 Lakh. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X