കിലോമീറ്ററിന് ഒരു രൂപയില്‍ താഴെ ചിലവ്, ഹ്യുണ്ടായി കോന വിശേഷങ്ങള്‍

ഇന്ത്യ തീരത്തെത്തുന്ന ആദ്യ പൂര്‍ണ്ണ വൈദ്യുത എസ്‌യുവി. 25.3 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക് വിപണിയില്‍ അവതരിച്ചിരിക്കുന്നു. ഇത്രയും വിലകൊടുത്തു വൈദ്യുത കാര്‍ വാങ്ങണോ? സാധാരണ പെട്രോള്‍, ഡീസല്‍ കാറുകളില്‍ നിന്നും വിപണി മാറിചിന്തിക്കാന്‍ തുടങ്ങുന്നതേയുള്ളൂ.

കിലോമീറ്ററിന് ഒരു രൂപയില്‍ താഴെ ചിലവ്, ഹ്യുണ്ടായി കോന വിശേഷങ്ങള്‍

ഇതുവരെ മഹീന്ദ്ര e2O, ഇവെരിറ്റോ, ടാറ്റ ടിഗോര്‍ ടിഗോര്‍ ഇവി പോലുള്ള കാറുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് പരിചയം. വൈദ്യുത മോഡലുകള്‍ക്ക് ജനപ്രിയ മുഖം ഇനിയും ലഭിച്ചിട്ടില്ല. ഈ അവസരത്തില്‍ കോനയിലൂടെ വൈദ്യുത ശ്രേണിയ്ക്ക് പുതിയ നിര്‍വചനങ്ങള്‍ നല്‍കുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം.

കിലോമീറ്ററിന് ഒരു രൂപയില്‍ താഴെ ചിലവ്, ഹ്യുണ്ടായി കോന വിശേഷങ്ങള്‍

നിലവില്‍ കോനയുടെ ചിലവിനെ പറ്റി ഉപഭോക്താക്കള്‍ക്ക് വലിയ ധാരണയില്ല. സാധാരണ പെട്രോള്‍ കാറുകളെ അപേക്ഷിച്ച് കോന ഇലക്ട്രിക്കിന് 80 ശതമാനം പ്രവര്‍ത്തനചിലവ് കുറവാണെന്നു ഹ്യുണ്ടായി പറയുന്നു. പരിപാലന ചിലവുകളിലും കോന ഇലക്ട്രിക് മിതത്വം പാലിക്കും.

കിലോമീറ്ററിന് ഒരു രൂപയില്‍ താഴെ ചിലവ്, ഹ്യുണ്ടായി കോന വിശേഷങ്ങള്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രെറ്റ പെട്രോള്‍ മോഡല്‍ ഓടിക്കുന്നതിന്റെ അഞ്ചിലൊന്ന് ചിലവ് മാത്രമേ പുതിയ കോനയ്ക്കുള്ളൂ. കിലോമീറ്ററിന് ഒരു രൂപയില്‍ താഴെ മാത്രമാണ് കോന ഇലക്ട്രിക് ഓടിക്കാനുള്ള ചിലവ് — കമ്പനി വ്യക്തമാക്കുന്നു. സാധാരണയായി കിലോമീറ്ററിന് ആറു രൂപയോളം പെട്രോള്‍ എസ്‌യുവികള്‍ക്ക് ചിലവുണ്ട്.

കിലോമീറ്ററിന് ഒരു രൂപയില്‍ താഴെ ചിലവ്, ഹ്യുണ്ടായി കോന വിശേഷങ്ങള്‍

പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് കോനയ്ക്ക് മെയിന്റനന്‍സ് ചിലവുകളും കുറവാണ്. വൈദ്യുത കാറായതുകൊണ്ട് വാല്‍വുകള്‍, സ്പാര്‍ക്ക് പ്ലഗുകള്‍, ഹോസുകള്‍ തുടങ്ങിയ ചലിക്കുന്ന സങ്കീര്‍ണമായ ഘടകങ്ങള്‍ കോനയിലില്ല. ഇക്കാരണത്താല്‍ കേടുപാടുകളും അറ്റകുറ്റ പണികളും കോനയില്‍ കുറയും.

കിലോമീറ്ററിന് ഒരു രൂപയില്‍ താഴെ ചിലവ്, ഹ്യുണ്ടായി കോന വിശേഷങ്ങള്‍

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

ബാറ്ററി യൂണിറ്റുകളും വൈദ്യുത മോട്ടോറുമാണ് കോനയെ സംബന്ധിച്ച നിര്‍ണായക ഘടകങ്ങള്‍. നിലവില്‍ വൈദ്യുത കാറുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്ത് കുറവാണ്. വൈദ്യുത വാഹന വിപണി നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതുതന്നെ. എന്നാല്‍ വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുണ്ട്.

കിലോമീറ്ററിന് ഒരു രൂപയില്‍ താഴെ ചിലവ്, ഹ്യുണ്ടായി കോന വിശേഷങ്ങള്‍

കോന ഇലക്ട്രിക്കിന്റെ വരവ് മുന്‍നിര്‍ത്തി രാജ്യമെങ്ങും ചാര്‍ജിങ് സംവിധാനങ്ങള്‍ ഉറപ്പുവരുത്താനുള്ള തിടുക്കത്തിലാണ് ഹ്യുണ്ടായിയും. നിലവില്‍ രണ്ടു ചാര്‍ജറുകളാണ് കോനയ്‌ക്കൊപ്പം ഹ്യുണ്ടായി നല്‍കുന്നത് - ഒന്ന് ഊരിമാറ്റാവുന്ന പോര്‍ട്ടബിള്‍ വാള്‍ ചാര്‍ജര്‍; മറ്റൊന്ന് എസി വാള്‍ ബോക്‌സ് ചാര്‍ജര്‍.

കിലോമീറ്ററിന് ഒരു രൂപയില്‍ താഴെ ചിലവ്, ഹ്യുണ്ടായി കോന വിശേഷങ്ങള്‍

മൂന്നു പിന്‍ കുത്താന്‍ സൗകര്യമുള്ള ഏതു 15 A സോക്കറ്റിലും പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിക്കാം. പോര്‍ട്ടബിള്‍ ചാര്‍ജര്‍ മുഖേന മൂന്നു മണിക്കൂര്‍ കുത്തിയിട്ടാല്‍ 50 കിലോമീറ്റര്‍ ദൂരമോടാന്‍ കോനയ്ക്ക് കഴിയും. എസി വാള്‍ബോക്‌സ് ചാര്‍ജറെങ്കില്‍ ഒരു മണിക്കൂറുകൊണ്ടുതന്നെ 50 കിലോമീറ്റര്‍ ദൂരമോടാനുള്ള ചാര്‍ജ് എസ്‌യുവിയ്ക്ക് ലഭിക്കും.

കിലോമീറ്ററിന് ഒരു രൂപയില്‍ താഴെ ചിലവ്, ഹ്യുണ്ടായി കോന വിശേഷങ്ങള്‍

നിലവില്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നടപടിയിലാണ് ഹ്യുണ്ടായി. വൈകാതെ കോന വില്‍ക്കുന്ന എല്ലാ ഹ്യുണ്ടായി ഡീലര്‍ഷിപ്പുകളിലും 7.2 kW എസി ചാര്‍ജിങ് സംവിധാനം കമ്പനി ഉറപ്പുവരുത്തും. കിലോമീറ്റര്‍ പരിധിയില്ലാത്ത മൂന്നു വര്‍ഷ വാറന്റിയാണ് കോനയില്‍ ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുള്ളത്. ഹൈ വോള്‍ട്ടേജ് ബാറ്ററി യൂണിറ്റിന് എട്ടു വര്‍ഷം / 1.6 ലക്ഷം കിലോമീറ്റര്‍ വാറന്റിയും കമ്പനി നല്‍കും.

Source: NDTV Auto

Most Read Articles

Malayalam
English summary
Hyundai Kona Running Cost. Read in Malayalam.
Story first published: Thursday, July 11, 2019, 11:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X