ഹ്യുണ്ടായി കോന — അറിയണം ഇക്കാര്യങ്ങള്‍

ഹ്യുണ്ടായി കോന നാളെ ഇന്ത്യയിലെത്തും. വിപണിയും വാഹന പ്രേമികളും പ്രതീക്ഷയിലാണ്. വിദേശ രാജ്യങ്ങളില്‍ ഹ്യുണ്ടായിയുടെ പയറ്റിത്തെളിഞ്ഞ വൈദ്യുത എസ്‌യുവിയാണ് കോന. ഇന്ത്യന്‍ മണ്ണിലും കോന ഇലക്ട്രിക്കിന് മികവ് തെളിയിക്കാനാവുമോ? മഹീന്ദ്ര e2O, ഇവെരിറ്റൊ, ടാറ്റ ടിഗോര്‍ ഇവി കാറുകളെ മാത്രമേ രാജ്യം ഇതുവരെ കണ്ടിട്ടുള്ളൂ.

ഹ്യുണ്ടായി കോന — അറിയണം ഇക്കാര്യങ്ങള്‍

പ്രീമിയം പകിട്ടില്‍ ഹ്യുണ്ടായി കോന ഇവിടെ വില്‍പ്പനയ്ക്ക് വരുമ്പോള്‍ വൈദ്യുത വാഹനങ്ങള്‍ക്ക് പുതിയ നിര്‍വചനംതന്നെ കുറിക്കപ്പെടാം. വിദേശത്തു നിര്‍മ്മിച്ച ഘടകങ്ങള്‍ ചെന്നൈ ശാലയില്‍ വെച്ച് സംയോജിപ്പിച്ചാണ് കോനയെ ഹ്യുണ്ടായി വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഇക്കാരണത്താല്‍തന്നെ കോനയ്ക്ക് ചിലവ് കുറയും. വരാന്‍പോകുന്ന പുതിയ ഹ്യുണ്ടായി കോനയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍.

ഹ്യുണ്ടായി കോന — അറിയണം ഇക്കാര്യങ്ങള്‍

ചാര്‍ജിങ്

സാധാരണ വൈദ്യുത കാറുകളില്‍ ഫ്യൂവല്‍ ലിഡിന്റെ സ്ഥാനത്താണ് ചാര്‍ജര്‍ കുത്താന്‍ ഇടമൊരുങ്ങാറ്. പക്ഷെ കോനയില്‍ ഈ പതിവു തെറ്റും. വൈദ്യുത കാറായതുകൊണ്ട് റേഡിയേറ്റര്‍ ഗ്രില്ലിന്റെ ആവശ്യം കോനയ്ക്കില്ല. പകരം ഗ്രില്ലിന്റെ സ്ഥാനം ചാര്‍ജിങ് പോര്‍ട്ട് കൈയ്യേറും. മുന്‍ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ അറയ്ക്കുള്ളിലാണ് ചാര്‍ജിങ് പോര്‍ട്ട് ഒരുങ്ങുക. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമെങ്കില്‍ ഒരു മണിക്കൂറിനകംതന്നെ എണ്‍പതു ശതമാനം ചാര്‍ജ് വരിക്കാന്‍ ബാറ്ററി യൂണിറ്റ് പ്രാപ്തമാണ്.

ഹ്യുണ്ടായി കോന — അറിയണം ഇക്കാര്യങ്ങള്‍

ഡ്രൈവിങ് മോഡുകള്‍

ഒന്നിലധികം ഡ്രൈവിങ് മോഡുകള്‍ ഹ്യുണ്ടായി കോനയിലുണ്ട്. ചാര്‍ജ് തീരെ കുറയുന്ന സാഹചര്യങ്ങള്‍ ലക്ഷ്യമിട്ടാണ് കോനയിലെ ഇക്കോ മോഡ്. ഊര്‍ജ്ജ വിതരണം പരിമിതപ്പെടുത്താന്‍ ഇക്കോ മോഡിന് കഴിയും. ഈ മോഡില്‍ എസ്‌യുവിയുടെ മികവ് ശരാശരിക്കും താഴെയൊയിരിക്കും.

ഹ്യുണ്ടായി കോന — അറിയണം ഇക്കാര്യങ്ങള്‍

പതിവ് ഡ്രൈവിങ് സാഹചര്യങ്ങള്‍ക്കാണ് കോനയിലെ കംഫോര്‍ട്ട് മോഡ്. എസ്‌യുവിയുടെ മികവില്‍ വിട്ടുവീഴ്്ച്ചകള്‍ ചെയ്യാതെ ഊര്‍ജ ഉപഭോഗം സന്തുലിതമാക്കാന്‍ കംഫോര്‍ട്ട് മോഡില്‍ കഴിയും. പ്രകടനക്ഷമതയ്ക്ക് പ്രാധാന്യം കല്‍പ്പിച്ചുള്ള സ്‌പോര്‍ട് മോഡും കോനയിലുണ്ട്.

ഹ്യുണ്ടായി കോന — അറിയണം ഇക്കാര്യങ്ങള്‍

നിലയുറപ്പിച്ച നിയന്ത്രണം

കോനയുടെ മുന്‍ഭാഗത്ത് ബോണറ്റിന് കീഴിലാണ് വൈദ്യുത മോട്ടോര്‍ യൂണിറ്റ് ഹ്യുണ്ടായി ഘടിപ്പിക്കുന്നത്. ബാറ്ററി യൂണിറ്റുകള്‍ ഒരുങ്ങുന്നതാകട്ടെ എസ്‌യുവിയുടെ ഫ്‌ളോറിന് കീഴിലും. ഭാരമേറിയ ബാറ്ററി യൂണിറ്റുകളുടെ പശ്ചാത്തലത്തില്‍ കോന പൂര്‍ണ്ണ സമയം നിരത്തുമായി നിലയുറപ്പിച്ചു നില്‍ക്കും. എസ്‌യുവിയുടെ നിയന്ത്രണം മികവ് വര്‍ധിക്കാന്‍ ഇതു പ്രധാന കാരണമാണ്. ഒപ്പം ബോഡി റോളും കോനയില്‍ കുറവായിരിക്കും അനുഭവപ്പെടുക.

ഹ്യുണ്ടായി കോന — അറിയണം ഇക്കാര്യങ്ങള്‍

ഗിയര്‍ ലെവറില്ല

വൈദ്യുത കാറായതുകൊണ്ട് സമകാലിക ഗിയര്‍ബോക്‌സോ, ഗിയര്‍ ലെവറോ കോനയില്‍ ഇടംപിടിക്കില്ല. ഒരൊറ്റ ഗിയറില്‍ മാത്രമേ കോന മുന്നോട്ടു കുതിക്കുകയുള്ളൂ. ഇതേസമയം റിവേഴ്‌സ് ഗിയര്‍ എസ്‌യുവിയിലുണ്ട്. സെന്റര്‍ കണ്‍സോളില്‍ സ്ഥാപിച്ച പ്രത്യേക ബട്ടണ്‍ മുഖേനയാണ് കോനയെ റിവേഴ്‌സ് ഗിയറിലേക്ക് മാറ്റാന്‍ കഴിയുക.

ഹ്യുണ്ടായി കോന — അറിയണം ഇക്കാര്യങ്ങള്‍

ഗിയറില്ലെങ്കിലും ഗിയര്‍ ഷിഫ്റ്ററുകളുണ്ട്

മുകളില്‍ സൂചിപ്പിച്ചതുപോലെ ഒരൊറ്റ ഗിയര്‍ മാത്രമേ മുന്നോട്ടു കുതിക്കാന്‍ കോനയ്ക്കുള്ളൂ. എന്നാല്‍ സ്റ്റീയറിങ് വീലില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ കമ്പനി നല്‍കുന്നുണ്ട്. ഒരൊറ്റ ഗിയര്‍ മാത്രമേയുള്ളൂവെങ്കില്‍ പിന്നെന്തിനാണ് പാഡില്‍ ഷിഫ്റ്റര്‍? സംശയം സ്വഭാവികം. റീജനറേറ്റീവ് ബ്രേക്കിങ് ക്രമീകരിക്കാനാണ് കോനയില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ ഒരുങ്ങുന്നത്. ബ്രേക്ക് ചവിട്ടുമ്പോള്‍ ചക്രങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന ഊര്‍ജ്ജം ബാറ്ററി യൂണിറ്റിലേക്ക് കൈമാറുകയാണ് റീജനറേറ്റീവ് ബ്രേക്കിങ് ടെക്‌നോൡയുടെ ലക്ഷ്യം.

ഹ്യുണ്ടായി കോന — അറിയണം ഇക്കാര്യങ്ങള്‍

ഹ്യുണ്ടായി കോനയ്ക്ക് പിന്നാലെ ഒരുപിടി വൈദ്യുത എസ്‌യുവികളാണ് ഈ വര്‍ഷം ഇന്ത്യന്‍ തീരത്തെത്താനിരിക്കുന്നത്. eZS എസ്‌യുവിയെ ഡിസംബറോടെ അവതരിപ്പിക്കുമെന്ന് എംജി മോട്ടോര്‍ അറിയിച്ചുകഴിഞ്ഞു. മുപ്പതു ലക്ഷം രൂപയ്ക്ക് താഴെ eZS -നെ വില്‍ക്കാനായിരിക്കും എംജി ശ്രമിക്കുക.

ഹ്യുണ്ടായി കോന — അറിയണം ഇക്കാര്യങ്ങള്‍

എംജിക്ക് പുറമെ ഔഡിയും ആഢംബര വൈദ്യുത എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇ-ട്രോണിനെ ഇവിടെ എത്തിക്കാനുള്ള ഒരുക്കങ്ങളെല്ലാം ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം. ഏകദേശം ഒരു കോടി രൂപ ഔഡി ഇ-ട്രോണിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Hyundai Konda: Top Features To Know. Read in Malayalam.
Story first published: Tuesday, July 9, 2019, 11:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X