വീണ്ടും ഫാമിലി കാറായി ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് 57,000 യൂണിറ്റുകള്‍ പിന്നിട്ടു

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കടന്നുവന്ന ഹ്യുണ്ടായി സാന്‍ട്രോ, വില്‍പ്പനയില്‍ മുന്നേറ്റം തുടരുകയാണ്. ഫാമിലി കാറായി പുത്തന്‍ സാന്‍ട്രോയെ ജനം വീണ്ടും സ്വീകരിച്ചു. നിലവില്‍ 57,000 യൂണിറ്റുകള്‍ പിന്നിട്ടിരിക്കുകയാണ് സാന്‍ട്രോ ബുക്കിംഗ്. ആവശ്യക്കാരേറുന്നതു കണ്ട് സാന്‍ട്രോയുടെ ഉത്പാദനം കമ്പനി അടുത്തിടെയാണ് കമ്പനി വര്‍ധിപ്പിച്ചത്. ഇപ്പോള്‍ പ്രതിമാസം പതിനായിരം സാന്‍ട്രോ യൂണിറ്റുകള്‍ ഹ്യുണ്ടായി പുറത്തിറക്കുന്നുണ്ട്. ഇക്കാരണത്താല്‍ കാര്‍ ബുക്ക് ചെയ്താലും കിട്ടാന്‍ വലിയ കാലതാമസം നേരിടുന്നില്ല.

വീണ്ടും ഫാമിലി കാറായി ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് 57,000 യൂണിറ്റുകള്‍ പിന്നിട്ടു

ശ്രേണിയില്‍ ആദ്യമായ സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പുറമെ പോക്കറ്റിലൊതുങ്ങുന്ന വിലയും മേന്മയേറിയ അകത്തളവും സാന്‍ട്രോയുടെ പ്രചാരത്തിനുള്ള കാരണങ്ങളാണ്. 3.9 ലക്ഷം മുതല്‍ 5.65 ലക്ഷം രൂപ വരെയാണ് വിപണിയില്‍ ഹാച്ച്ബാക്കിന് വില.

1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ പതിപ്പിന് പുറമെ സിഎന്‍ജി പതിപ്പിലും സാന്‍ട്രോ വിപണിയില്‍ അണിനിരക്കുന്നുണ്ട്. സാന്‍ട്രോയിലുള്ള 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കും.

വീണ്ടും ഫാമിലി കാറായി ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് 57,000 യൂണിറ്റുകള്‍ പിന്നിട്ടു

പെട്രോള്‍ - സിഎന്‍ജി പതിപ്പ് 58 bhp കരുത്തും 84 Nm torque -മാണ് കുറിക്കുക. അഞ്ചു സ്പീഡാണ് ഹാച്ച്ബാക്കിലെ മാനുവല്‍ ഗിയര്‍ബോക്സ്. ഇന്ത്യയില്‍ ഹ്യുണ്ടായി ആദ്യമായി കൊണ്ടുവരുന്ന എഎംടി കാറെന്ന വിശേഷണവും സാന്‍ട്രോയ്ക്കുണ്ട്. മാനുവല്‍, എഎംടി മോഡലുകളില്‍ 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നു.

വീണ്ടും ഫാമിലി കാറായി ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് 57,000 യൂണിറ്റുകള്‍ പിന്നിട്ടു

7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ വിന്‍ഡോ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് സാന്‍ട്രോ ഒരുങ്ങുന്നത്. ആന്‍ട്രോയ്ഡ്, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ സാന്‍ട്രോയിലെ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്.

വീണ്ടും ഫാമിലി കാറായി ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് 57,000 യൂണിറ്റുകള്‍ പിന്നിട്ടു

ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനങ്ങള്‍ സാന്‍ട്രോയിലെ അടിസ്ഥാന ഫീച്ചറുകളില്‍പ്പെടും. ഉയര്‍ന്ന സാന്‍ട്രോ മോഡലുകള്‍ക്ക് ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നിവ കൂടുതലായുണ്ട്. 3,610 mm നീളവും 1,645 mm വീതിയും 1,560 mm ഉയരവും പുതിയ സാന്‍ട്രോ കുറിക്കുന്നു. വീല്‍ബേസ് 2,400 mm. 14 ഇഞ്ചാണ് ഹാച്ച്ബാക്കിലെ സ്റ്റീല്‍ വീലുകള്‍.

വീണ്ടും ഫാമിലി കാറായി ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് 57,000 യൂണിറ്റുകള്‍ പിന്നിട്ടു

ഹ്യുണ്ടായിയുടെ AH2 കോണ്‍സെപ്റ്റാണ് തിരിച്ചെത്തിയ സാന്‍ട്രോയ്ക്ക് അടിസ്ഥാനം. ഹ്യുണ്ടായി നിരയില്‍ ഇയോണിനും ഗ്രാന്‍ഡ് i10 -നും ഇടയില്‍ സാന്‍ട്രോ തലയുയര്‍ത്തുന്നു. ഇയോണിനെ കമ്പനി പിന്‍വലിക്കുന്നതോടെ ഹ്യുണ്ടായിയുടെ പ്രാരംഭ മോഡലായി സാന്‍ട്രോ അറിയപ്പെടും.

More from DriveSpark

Article Published On: Tuesday, February 19, 2019, 11:13 [IST]
English summary
Hyundai Santro Bookings Cross 57,000 Units. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X