പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ഹ്യുണ്ടായി വെന്യു കരസ്ഥമാക്കിയത് 45,000 ബുക്കിങ്

ഇന്ത്യ വിപണിയില്‍ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിക്ക് വലിയ നേട്ടങ്ങള്‍ നേടിക്കൊടുത്തു മുന്നേറുകയാണ് കോമ്പാക്ട് എസ്‌യുവിയായ വെന്യു. പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ 45,000 ബുക്കിങുകളാണ് വാഹനം നേടിയെടുത്തത്. പ്രതിമാസ വില്‍പ്പനയിലും വളരെ മികച്ച പ്രകടനമാണ് വെന്യു കാഴ്ച്ചവയ്ക്കുന്നത്.

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ഹ്യുണ്ടായി വെന്യു കരസ്ഥമാക്കിയത് 45,000 ബുക്കിങ്

കോമ്പാക്ട് എസ്‌യുവി വിഭാഗത്തില്‍ രാജാവായി വാണിരുന്ന മാരുതി വിറ്റാര ബ്രെസ്സയ്ക്ക് ലഭിച്ച ഏറ്റവും ശക്തനായ എതിരാളിയാണ് വെന്യു. വിപണി അടക്കി വാണിരുന്ന ബ്രെസ്സയുടെ വില്‍പ്പനയേക്കാള്‍ വെറും നൂറ് യൂണിറ്റുകള്‍ മാത്രം പിന്നിലാണ് വെന്യു.

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ഹ്യുണ്ടായി വെന്യു കരസ്ഥമാക്കിയത് 45,000 ബുക്കിങ്

ഈ വര്‍ഷം ജൂണില്‍ മാരുതി 8,871 വിറ്റാര ബ്രെസ്സ വിറ്റഴിച്ചപ്പോള്‍ ഹ്യുണ്ടായി 8,763 യൂണിറ്റ് വെന്യുവാണ് വിറ്റഴിച്ചത്. നാലു മീറ്ററില്‍ താഴെയുള്ള കോമ്പാക്ട് എസ്‌യുവി വിഭാഗത്തില്‍ മത്സരം കനക്കുമ്പോള്‍ ഓരോമാസവും വെന്യുവിന്റെ വില്‍പ്പന കൂടി വരികയും വിറ്റാര ബ്രെസ്സയുടെ വില്‍പ്പന കുറഞ്ഞു വരികയുമാണ്.

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ഹ്യുണ്ടായി വെന്യു കരസ്ഥമാക്കിയത് 45,000 ബുക്കിങ്

6.5 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്റെ എക്‌സ്-ഷോറൂം വില. വിപണിയില്‍ ഏറ്റവും വില കുറഞ്ഞ കോമ്പാക്ട് എസ്‌യുവിയാണ് വെന്യു. ടാറ്റ നെക്‌സോണിനേക്കാള്‍ വിലക്കുറവാണ് വാഹനത്തിന്.

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ഹ്യുണ്ടായി വെന്യു കരസ്ഥമാക്കിയത് 45,000 ബുക്കിങ്

വാഹനത്തിന്റെ മറ്റു പതിപ്പുകള്‍ക്കു ആകര്‍ഷണീയമായ വിലയാണ് ഹ്യുണ്ടായി നല്‍കുന്നത്. നിരവധി എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകല്‍ വാഹനം പ്രധാനം ചെയ്യുന്നു

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ഹ്യുണ്ടായി വെന്യു കരസ്ഥമാക്കിയത് 45,000 ബുക്കിങ്

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

1.2 ലിറ്റര്‍ നാല് സിലണ്ടര്‍ VTVT നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റാണ് വെന്യുവിന്റെ പ്രാരംഭ പതിപ്പില്‍ വരുന്നത്. 82 bhp കരുത്തും 114 Nm torque ഉം പുറപ്പെടുവിക്കുന്ന എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. 89 bhp കരുത്തും 220 Nm torque ഉത്പാദിപ്പിക്കുന്ന 1.4 ലിറ്ററാണ് ഡീസല്‍ യൂണിറ്റ്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഈ പതിപ്പില്‍ അടിസ്ഥാനമായി വരുന്നു.

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ഹ്യുണ്ടായി വെന്യു കരസ്ഥമാക്കിയത് 45,000 ബുക്കിങ്

1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ ലഭിക്കുന്നത്. 118 bhp കരുത്തും 172 Nm torque ഈ എഞ്ചിന്‍ പ്രദാനം ചെയ്യുന്നു. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഇരട്ട ക്ലച്ച ഓട്ടോമാറ്റിക്ക് എന്നിങ്ങനെ രണ്ട് ഗിയര്‍ ബോക്‌സുകള്‍ ഈ പതിപ്പില്‍ വരുന്നുണ്ട്.

പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ഹ്യുണ്ടായി വെന്യു കരസ്ഥമാക്കിയത് 45,000 ബുക്കിങ്

നിരവധി ഫീച്ചറുകളും സുരക്ഷാ ക്രമീകരണങ്ങളും വാഹനത്തില്‍ വരുന്നുണ്ട്. വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ ആറ് എയര്‍ബാഗുകള്‍, ABS, ESP, ഹില്ല് ഹോള്‍ഡ്, സ്പീഡ് അലേര്‍ട്ട്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറും ക്യാമറയും, ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സുരക്ഷാ ക്രമീകരണങ്ങള്‍ക്കു പുറമേ ഇലക്ട്രോണിക്ക് സണ്‍റൂഫ്, ഓട്ടോമാറ്റിക്ക് വൈപ്പറുകളും, ഹെഡ്‌ലാമ്പുകളും, ലൊക്കേഷന്‍ ട്രാക്കര്‍, രിമോട്ട് എയര്‍ കണ്ടീഷണിംഗ്, ഇഗ്നിഷന്‍ എന്നിവയടങ്ങുന്ന ടച്ച്‌സക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ വാഹനം നല്‍കുന്നു.

More from DriveSpark

Article Published On: Monday, July 22, 2019, 17:42 [IST]
English summary
Hyundai venue receives 45,000 bookings in just one month. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X