ഹ്യുണ്ടായി വെന്യുവിന് 50,000 യൂണിറ്റ് റൊക്കോര്‍ഡ് ബുക്കിങ്

പുറത്തിറങ്ങി അധികനാള്‍ ആവുന്നതിന് മുമ്പ് അംബരപ്പിക്കുന്ന തരത്തില്‍ ഹ്യുണ്ടായി വെന്യു വിപണി കൈയ്യടക്കുന്നു. 2019 മെയ് മാസമാണ് വാഹനത്തെ കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്.

ഹ്യുണ്ടായി വെന്യുവിന് 50,000 യൂണിറ്റ് റൊക്കോര്‍ഡ് ബുക്കിങ്

കമ്പനിയുടെ നാല് മീറ്ററില്‍ താഴെയുള്ള ആദ്യ കോമ്പാക്ട് എസ്‌യുവിയായ വെന്യു രാജ്യത്തെ ആദ്യ കണക്ടഡ് വാഹനമാണ്. 6.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഹ്യുണ്ടായി വെന്യുവിന് 50,000 യൂണിറ്റ് റൊക്കോര്‍ഡ് ബുക്കിങ്

രണ്ടുമാസത്തിനുള്ളില്‍ 50,000 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് ഹ്യുണ്ടായി പറയുന്നത്. രാജ്യത്ത് ഇത്ര വേഗത്തില്‍ 50,000 ബുക്കിങ്ങുകള്‍ ലഭിച്ച റെക്കോര്‍ഡ് ഇനി വെന്യുവിന് സ്വന്തം.

ഹ്യുണ്ടായി വെന്യുവിന് 50,000 യൂണിറ്റ് റൊക്കോര്‍ഡ് ബുക്കിങ്

വാഹനത്തിന് കിട്ടിയ ബുക്കിങ്ങുകളില്‍ 55 ശതമാനവും ബ്ലൂ ലിങ്ക് കണക്ടിവിറ്റിയുള്ള പതിപ്പിനാണെന്ന് ഹ്യുണ്ടായി വ്യക്തമാക്കി. ലബിച്ച ബുക്കിങ്ങുകളില്‍ 18,000 ഉപഭോക്താക്കള്‍ക്ക് ഇതിനോടകം ഡെലിവറിയും നല്‍കി കഴിഞ്ഞതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഹ്യുണ്ടായി വെന്യുവിന് 50,000 യൂണിറ്റ് റൊക്കോര്‍ഡ് ബുക്കിങ്

ഹ്യുണ്ടായി വാഹന നിരയില്‍ എലൈറ്റ് i20 -ക്കും ക്രെറ്റയ്ക്കുമിടയിലാണ് വെന്യുവിന്റെ സ്ഥാനം. പുറത്തിറങ്ങിയ നാള്‍ മുതല്‍ തന്നെ വളരെ ജനപ്രീതി നേടിയെടുത്ത വാഹനം നിലവിലെ കോമ്പാക്ട് എസ്‌യുവു വിഭാഗത്തിലെ രാജാവായി വാഴുന്ന മാരുതി വിറ്റാര ബ്രെസ്സയുടെ പ്രതിമാസ വില്‍പ്പനയ്ക്കു പോലും ഭീഷണിയായിരിക്കുകയാണ്.

ഹ്യുണ്ടായി വെന്യുവിന് 50,000 യൂണിറ്റ് റൊക്കോര്‍ഡ് ബുക്കിങ്

ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ മാരുതി 8,871 വിറ്റാര ബ്രെസ്സ വിറ്റുപോയപ്പോള്‍ ഹ്യുണ്ടായി 8,763 യൂണിറ്റ് വെന്യുവാണ് വിറ്റഴിച്ചത്. നൂറ് യൂണിറ്റുകള്‍ക്കു മാത്രമാണ് നിലവില്‍ മാരുതി വിറ്റാര ബ്രെസ്സ വിഭാഗത്തില്‍ ഒന്നാമനായി തുടരുന്നത്.

ഹ്യുണ്ടായി വെന്യുവിന് 50,000 യൂണിറ്റ് റൊക്കോര്‍ഡ് ബുക്കിങ്

നാലു മീറ്ററില്‍ താഴെയുള്ള കോമ്പാക്ട് എസ്‌യുവി വിഭാഗത്തില്‍ മത്സരം കനക്കുമ്പോള്‍ ഓരോമാസവും വെന്യുവിന്റെ വില്‍പ്പന കൂടുകയും വിറ്റാര ബ്രെസ്സയുടെ വില്‍പ്പന കുറയുകയുമാണ്. പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ വലിയ നേട്ടം തന്നെയാണ് വെന്യു കൈവരിച്ചിരിക്കുന്നത്.

ഹ്യുണ്ടായി വെന്യുവിന് 50,000 യൂണിറ്റ് റൊക്കോര്‍ഡ് ബുക്കിങ്

വിപണിയില്‍ ഏറ്റവും വില കുറഞ്ഞ കോമ്പാക്ട് എസ്‌യുവിയാണ് വെന്യു. ടാറ്റ നെക്‌സോണിനേക്കാള്‍ വിലക്കുറവാണ് വാഹനത്തിന്. വാഹനത്തിന്റെ പ്രാരംഭ പതിപ്പുമുതല്‍ ഏറ്റവും ഉയര്‍ന്ന പതിപ്പ്‌നു വരെ ആകര്‍ഷണീയമായ വിലയാണ് ഹ്യുണ്ടായി നല്‍കുന്നത്.

ഹ്യുണ്ടായി വെന്യുവിന് 50,000 യൂണിറ്റ് റൊക്കോര്‍ഡ് ബുക്കിങ്

നിരവധി എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകളും നിര്‍മ്മാതാക്കള്‍ വാഹനത്തില്‍ പ്രധാനം ചെയ്യുന്നു. വെന്യുവിന്റെ പ്രാരംഭ പതിപ്പില്‍ 1.2 ലിറ്റര്‍ നാല് സിലണ്ടര്‍ VTVT നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റാണ് വരുന്നത്.

ഹ്യുണ്ടായി വെന്യുവിന് 50,000 യൂണിറ്റ് റൊക്കോര്‍ഡ് ബുക്കിങ്

82 bhp കരുത്തും 114 Nm torque ഉം പുറപ്പെടുവിക്കുന്ന എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. 1.4 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 89 bhp കരുത്തും 220 Nm torque ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഈ പതിപ്പില്‍ അടിസ്ഥാനമായി വരുന്നത്.

ഹ്യുണ്ടായി വെന്യുവിന് 50,000 യൂണിറ്റ് റൊക്കോര്‍ഡ് ബുക്കിങ്

118 bhp കരുത്തും 172 Nm torque ഉം പ്രദാനം ചെയ്യുന്ന 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ ലഭിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഇരട്ട ക്ലച്ച ഓട്ടോമാറ്റിക്ക് എന്നിങ്ങനെ രണ്ട് ഗിയര്‍ ബോക്‌സുകള്‍ ഈ പതിപ്പില്‍ വരുന്നുണ്ട്.

ഹ്യുണ്ടായി വെന്യുവിന് 50,000 യൂണിറ്റ് റൊക്കോര്‍ഡ് ബുക്കിങ്

നിരവധി സുരക്ഷാ ക്രമീകരണങ്ങളും ഫീച്ചറുകളും വാഹനത്തിന് നിര്‍മ്മാതാക്കള്‍ നല്‍കുന്നു. ആറ് എയര്‍ബാഗുകളാണ് വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ വരുന്നത്, ABS, ESP, ഹില്ല് ഹോള്‍ഡ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറും ക്യാമറയും എന്നീ സുരക്ഷാ ക്രമീകരണങ്ങള്‍ കമ്പനി പ്രധാനം ചെയ്യുന്നു.

ഹ്യുണ്ടായി വെന്യുവിന് 50,000 യൂണിറ്റ് റൊക്കോര്‍ഡ് ബുക്കിങ്

അത് കൂടാതെ ഇലക്ട്രോണിക്ക് സണ്‍റൂഫ്, ഓട്ടോമാറ്റിക്ക് വൈപ്പറുകളും, ഹെഡ്‌ലാമ്പുകളും, ലൊക്കേഷന്‍ ട്രാക്കര്‍, റിമോട്ട് എയര്‍ കണ്ടീഷണിംഗ്, ഇഗ്നിഷന്‍ എന്നിവയടങ്ങുന്ന ടച്ച്‌സക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ വാഹനം നല്‍കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Venue Demand Off The Charts — 50,000 Bookings & 18,000 Deliveries Since Launch. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X