മോഡിഫിക്കേഷനിൽ തിളങ്ങി ഹ്യുണ്ടായി വെന്യു

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹുണ്ടായി പുറത്തിറക്കിയ നാല് മീറ്ററില്‍ താഴെയുള്ള ആദ്യ കോംപാക്ട് എസ്‌യുവിയായ വെന്യുവിന് ഇതിനോടകം തന്നെ വിപണിയില്‍ നല്ല ജനപ്രീതി ലഭിച്ച് കഴിഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വിപണിയിലെ ബെസ്റ്റ് സെല്ലറാവാനും മാരുതി വിറ്റാര ബ്രെസ്സയുടെ പിന്നല്‍ രണ്ടാം സ്ഥാനം നേടാനും വെന്യുവിന് സാധിച്ചു.

മോഡിഫിക്കേഷനിൽ തിളങ്ങി ഹ്യുണ്ടായി വെന്യു

രാജ്യത്തെമ്പാടും വാഹനങ്ങള്‍ ഡെലവറി ചെയ്യാന്‍ ഹ്യുണ്ടായി ആരംഭിച്ച് കഴിഞ്ഞു. നിരവധി വാഹനങ്ങള്‍ റോഡിലും കണ്ട് തുടങ്ങിയിരിക്കുന്നു. മിക്ക ഉടമസ്ഥരും തങ്ങളുടെ വെന്യു സ്വന്ത ഇഷ്ടപ്രകാരം മോഡിഫൈ ചെയ്യുകയാണിപ്പോള്‍. അത്തരത്തിലൊരു മോഡിഫിക്കേഷനാണ് ഇവിടെ നമ്മള്‍ കാണാന്‍ പോവുന്നത്.

മോഡിഫിക്കേഷനിൽ തിളങ്ങി ഹ്യുണ്ടായി വെന്യു

വാഹനത്തില്‍ സ്റ്റിക്കര്‍ വ്രാപ്പ് ചെയ്യുക എന്നതാണ് നിലവില്‍ എല്ലാവരും ചെയ്യുന്ന ആദ്യ മോഡിഫിക്കേഷന്‍. മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്ന ഈ സ്റ്റിക്കര്‍ വ്രാപ്പ് വളരെ ചിലവ് കുറഞ്ഞൊരു മോഡിഫിക്കേഷന്‍ രീതിയാണ്. വളരെ ആകര്‍ഷകമായ തരത്തിലാണ് ഈ മോഡിഫിക്കേഷന്‍ ചെയ്തിരിക്കുന്നത്. ഒരു അര്‍ബന്‍ പരിവേഷമാണ് ഈ സ്റ്റിക്കര്‍ വ്രാപ്പിലൂടെ വാഹനത്തിന് ലഭിക്കുന്നത്. അര്‍ബന്‍ ക്യാമഫ്‌ളാഷ് തീമാണ് സ്റ്റിക്കറുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

മോഡിഫിക്കേഷനിൽ തിളങ്ങി ഹ്യുണ്ടായി വെന്യു

മുന്‍വശത്ത് ഗ്രില്ലുകളില്‍ വാഹനത്തിന് ഇളം മഞ്ഞ ഹൈലൈറ്റ് ലഭിക്കുന്നു. വലുപ്പമേറിയ മുന്‍ ഗ്രില്ലായതിനാള്‍ ഈ ഹൈലൈറ്റ് വാഹനത്തിന് വളരെ നന്നായി ഇണങ്ങുന്നതാണ്. ബോണറ്റിലും തീ നാളം പോലെ തോന്നിക്കുന്ന സ്റ്റിക്കറാണ് പതിച്ചിരിക്കുന്നത്. വാഹനത്തിന്റെ റൂഫിലും ഇതേ സ്റ്റിക്കറിന്റെ വലിയ രൂപമാണ് നല്‍കിയിരിക്കുന്നത്. സൈഡ് മിററുകള്‍ക്കും ഈ മഞ്ഞ ആവരണം ലഭിക്കുന്നു. മുന്‍ ഡോറുകള്‍ക്ക് സ്‌റ്റൈലിന് മാത്രമായി കൃതൃമ എയര്‍ ഇന്റേക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ എയര്‍ ഇന്റേക്കുകള്‍ക്കും വാഹനത്തിന്റെ ടയറുകള്‍ക്ക് മുകളില്‍ നല്‍കിയിരിക്കുന്ന ഫെന്ററുകള്‍ക്കും മഞ്ഞ ഹൈലൈറ്റ് നല്‍കിയിരിക്കുന്നു.

മോഡിഫിക്കേഷനിൽ തിളങ്ങി ഹ്യുണ്ടായി വെന്യു

വശങ്ങളില്‍ ഡോറുകളുടെ താഴ്‌വശങ്ങളിലാണ് അര്‍ബന്‍ ക്യാമഫ്‌ളാഷ് സ്റ്റിക്കറുകള്‍ പതിപ്പിച്ചിരിക്കുന്നത്. നിയോ അലോയി വീലുകളാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കാറിന് വളരെയധികം ഇണങ്ങുന്ന അലോയി വീലുകള്‍ക്കും മഞ്ഞ ഹൈലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. വീലുകള്‍ക്ക് പുറമേ ബ്രേക്ക് കാലിപ്പറുകള്‍ക്കും മഞ്ഞ നിറമാണ്. റൂഫ് റെയിലുകളുടെ അടിയിലും മഞ്ഞ നിറത്തില്‍ വെന്യുവിന്റെ ബാഡ്ജിംഗ് നല്‍കിയിരിക്കുന്നു. പിന്‍ വശത്ത് ഡിക്കിയുടെ മുകളില്‍ വീണ്ടും മഞ്ഞ ഹൈലൈറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നു. വാഹനത്തില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

മോഡിഫിക്കേഷനിൽ തിളങ്ങി ഹ്യുണ്ടായി വെന്യു

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ്സ എന്നിവയാണ് വെന്യുവിന്റെ പ്രധാന എതിരാളികള്‍. മൂന്ന് എഞ്ചിന്‍ ഓപ്പ്ഷനുകളാണ് വാഹനം നല്‍കുന്നത്. 82 bhp കരുത്തും 114 Nm torque നല്‍കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍. മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ഈ പതിപ്പിലുള്ളൂ. 89 bhp കരുത്തും 220 Nm torque പ്രദാനം ചെയ്യുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. വെന്യുവിലെ ഏറ്റവും കരുത്തുറ്റത് 118 bhp കരുത്തും 172 Nm torque നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ്. ഓപ്പ്ഷണലായ ഒരു ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സും ഈ എഞ്ചിനൊപ്പം ലഭിക്കും.

Most Read Articles

Malayalam
English summary
Hyundai Venue gets Modification Camo Wrap. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X