പുതിയ വെന്യുവിനെ തുറന്നുകാട്ടി ഹ്യുണ്ടായി — വീഡിയോ

ആകര്‍ഷകമായ രൂപം. നവീന ഫീച്ചറുകള്‍. മോഹിപ്പിക്കുന്ന വില. നാലു മീറ്ററില്‍ താഴെ നീളമുള്ള എസ്‌യുവികള്‍ക്കിടയില്‍ തകര്‍പ്പന്‍ മുന്നേറ്റം തുടരുകയാണ്. ആറര ലക്ഷം രൂപ മുതലാണ് വെന്യുവിന് വിപണിയില്‍ വില. പറഞ്ഞുവരുമ്പോള്‍ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ രണ്ടാമത്തെ കോമ്പാക്ട് എസ്‌യുവിയാണ് വെന്യു. ഡീലര്‍ഷിപ്പുകളില്‍ വെന്യു ബുക്ക് ചെയ്യുന്നവരുടെ എണ്ണം അനുദിനം ഉയരവെ, പുതിയ എസ്‌യുവിയെ അകമേയും പുറമേയും വിശദീകരിച്ച് ഹ്യുണ്ടായി രംഗത്തുവന്നിരിക്കുന്നു.

പുതിയ വെന്യുവിനെ തുറന്നുകാട്ടി ഹ്യുണ്ടായി — വീഡിയോ

മത്സര വിലയിലാണ് വെന്യുവിനെ ഹ്യുണ്ടായി അവതരിപ്പിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതേസമയം, 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രാരംഭ വെന്യു വകഭേദത്തില്‍ തുടിക്കുന്നത്. കരുത്തുത്പാദനം കണക്കിലെടുത്താല്‍ നെക്‌സോണിന് ഏറെ പിന്നിലാകും വെന്യു. 82 bhp കരുത്തും 115 Nm torque ഉം 1.2 ലിറ്റര്‍ വെന്യു പെട്രോള്‍ അവകാശപ്പെടുമ്പോള്‍ 108 bhp കരുത്തും 170 Nm torque -മാണ് നെക്‌സോണിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ കുറിക്കുന്നത്.

പുതിയ വെന്യുവിനെ തുറന്നുകാട്ടി ഹ്യുണ്ടായി — വീഡിയോ

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ പ്രാരംഭ വെന്യു മോഡലിലുള്ളൂ. നെക്‌സോണില്‍ ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എന്നാല്‍ ഉയര്‍ന്ന വെന്യു വകഭേദങ്ങള്‍ക്ക് 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എഞ്ചിന്‍ യൂണിറ്റ് നല്‍കി ഹ്യുണ്ടായി ഈ കുറവ് നികത്തുന്നുണ്ട്.

പുതിയ വെന്യുവിനെ തുറന്നുകാട്ടി ഹ്യുണ്ടായി — വീഡിയോ

ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വെന്യു 1.0 ലിറ്റര്‍ പെട്രോളില്‍ തിരഞ്ഞെടുക്കാം. ശ്രേണിയില്‍ ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ആദ്യ എസ്‌യുവിയാണ് വെന്യു. രണ്ടു പെട്രോള്‍ എഞ്ചിനുകള്‍ക്ക് പുറമെ എലൈറ്റ് i20 -യില്‍ നിന്നും കടമെടുത്ത 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും വെന്യുവിന് കമ്പനി നല്‍കുന്നുണ്ട്.

പുതിയ വെന്യുവിനെ തുറന്നുകാട്ടി ഹ്യുണ്ടായി — വീഡിയോ

89 bhp കരുത്തും 220 Nm torque -മുള്ള ഡീസല്‍ എഞ്ചിനില്‍ ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ശ്രേണിയില്‍ മറ്റാരും അവകാശപ്പെടാത്ത ഒരുപാട് ഫീച്ചറുകള്‍ വെന്യുവില്‍ കാണാം. രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയെന്നാണ് വെന്യു അറിയപ്പെടുന്നതും. എസ്‌യുവിയിലെ ഫീച്ചറുകളില്‍ ഏറിയപങ്കും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേന നിയന്ത്രിക്കാം.

Most Read: അടുത്ത വര്‍ഷം ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

പുതിയ വെന്യുവിനെ തുറന്നുകാട്ടി ഹ്യുണ്ടായി — വീഡിയോ

ഇന്‍ബില്‍ട്ട് സിം മുഖേനയാണ് കമ്പനിയിത് സാധ്യമാക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഉടമകള്‍ക്ക് വെന്യുവിനെ അണ്‍ലോക്ക് ചെയ്യാം. എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാം; നിശ്ചലമാക്കാം. എസി, സണ്‍റൂഫ്, പവര്‍ വിന്‍ഡോ തുടങ്ങി സംവിധാനങ്ങളും വിരല്‍ത്തുമ്പില്‍ പ്രവര്‍ത്തിക്കും.

Most Read: ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

പുതിയ വെന്യുവിനെ തുറന്നുകാട്ടി ഹ്യുണ്ടായി — വീഡിയോ

കാര്‍ ലൊക്കേറ്റര്‍, ഇമൊബിസൈര്‍ (മോഷണം പോയാല്‍), എമര്‍ജന്‍സി അസിസ്റ്റ് മുതലായ അടിയന്തര സേവനങ്ങളും എസ്‌യുവിയിലുണ്ട്. സുരക്ഷയുടെ കാര്യത്തിലും ഹ്യുണ്ടായി വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല. ഏറ്റവും ഉയര്‍ന്ന വെന്യു വകഭേദങ്ങള്‍ ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഹില്‍ ഹോള്‍ഡ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവയെല്ലാം അവകാശപ്പെടും.

Most Read: ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിലുണ്ട്. വില്‍പ്പനയ്‌ക്കെത്തി ഒരുമാസം തികയുംമുന്‍പേതന്നെ ഇരുപതിനായിരത്തില്‍പ്പരം ബുക്കിങ് വെന്യു കൈയ്യടക്കിക്കഴിഞ്ഞു. ഇക്കാലയളവില്‍ എണ്‍പതിനായിരത്തില്‍പ്പരം അന്വേഷണങ്ങളും എസ്‌യുവിയെ തേടിയെത്തി.

More from DriveSpark

Article Published On: Monday, May 27, 2019, 11:05 [IST]
English summary
Hyundai Venue Official Video. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X