ഇന്ത്യന്‍ നിരത്തിലേക്ക് ഹ്യുണ്ടായിയുടെ 10 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് കാര്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് കാറായ കോന വിപണിയിലെത്തിയത്. 25 ലക്ഷം രൂപയാണ് കോനയുടെ ഇന്ത്യയിലെ വിപണി വില. എന്നാല്‍, ഉയര്‍ന്ന വില ഇലക്ട്രിക്ക് കാര്‍ വിപണിയില്‍ തിരിച്ചടിയുണ്ടാക്കുമോയെന്നാണ് ഹ്യുണ്ടായിയുടെ ഇപ്പോഴത്തെ ഭയം. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള വിപണികളില്‍ ബജറ്റ് കാറുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇത് തിരിച്ചറിഞ്ഞ് വില കുറഞ്ഞ ഇലക്ട്രിക്ക് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ നിരത്തിലേക്ക് ഹ്യുണ്ടായിയുടെ 10 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് കാര്‍

ഏകദേശം 10 ലക്ഷം രൂപക്ക് ഇലക്ട്രിക്ക് കാര്‍ പുറത്തിറക്കുന്നതിനുള്ള ശ്രമങ്ങളാണ് ഹ്യുണ്ടായി നടത്തുന്നത്. ഇതിനായി 2000 കോടി രൂപ ഹ്യുണ്ടായി ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഫാക്ടറിയുടെ നവീകരണവും ഇതിന് ഭാഗമായി നടത്തും.

ഇന്ത്യന്‍ നിരത്തിലേക്ക് ഹ്യുണ്ടായിയുടെ 10 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് കാര്‍

ഇന്ത്യന്‍ വിപണിക്കായി മാത്രമുള്ള കാര്‍ നിര്‍മിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണെന്ന് ഹ്യുണ്ടായ് ഇന്ത്യ എം.ഡി എസ്.കിം അറിയിച്ചു. ഇന്ത്യന്‍ വിപണിക്ക് മാത്രമായിട്ടുള്ള പ്ലാറ്റ്ഫോമിലായിരിക്കും ഹ്യുണ്ടായിയുടെ പുതിയ കാര്‍ നിരത്തിലെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. മിനി എസ്‌യുവി അല്ലെങ്കില്‍ പ്രീമിയം ഹാച്ച്ബാക്കായിരിക്കും നിര്‍മിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നിരത്തിലേക്ക് ഹ്യുണ്ടായിയുടെ 10 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് കാര്‍

ഇന്ത്യന്‍ വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ആദ്യ വൈദ്യുത എസ്‌യുവിയായ കോനയ്ക്ക് ലഭിച്ചത്. പുറത്തിറങ്ങി 10 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 120 -ല്‍ അധികം ബുക്കിങുകള്‍ വാഹനം സ്വന്തമാക്കുകയും ചെയ്തു. തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമാണ് വാഹനം ലഭ്യമാകുകയുള്ളു.

ഇന്ത്യന്‍ നിരത്തിലേക്ക് ഹ്യുണ്ടായിയുടെ 10 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് കാര്‍

ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ വരെ വാഹനം ഓടിക്കാന്‍ കഴിയുമെന്നാണ് ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. 39.2 kWh ലിത്തിയം-അയണ്‍ ബാറ്ററിയാണ് കോനയുടെ കരുത്ത്. വാഹനത്തിലെ 100 kW വൈദ്യുത മോട്ടോറിന് 131 bhp കരുത്തും 395 Nm torque ഉം സൃഷ്ടിക്കാനാകും. 7.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കോനയ്ക്ക് സാധിക്കും. മണിക്കൂറില്‍ 167 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത.

ഇന്ത്യന്‍ നിരത്തിലേക്ക് ഹ്യുണ്ടായിയുടെ 10 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് കാര്‍

ഇന്ത്യന്‍ വിപണി ഇലക്ട്രിക്ക് കാറുകളിലേക്ക് തിരിയാന്‍ തുടങ്ങിയതോടെയാണ് പുതിയൊരു മാറ്റത്തിനായി ഹ്യുണ്ടായിയും ചുവടുവെയ്ക്കുന്നത്. കോനയിലൂടെ ഇലക്ട്രിക് വിപണിയും സ്വന്തമാക്കാനാണ് കമ്പനിയുടെ പദ്ധതി. വികസിത രാജ്യങ്ങളില്‍ ഏകദേശം ഒരു വര്‍ഷത്തിലധികമായി വിപണിയിലുള്ള വാഹനമാണ് കോന ഇലക്ട്രിക്ക്.

ഇന്ത്യന്‍ നിരത്തിലേക്ക് ഹ്യുണ്ടായിയുടെ 10 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് കാര്‍

മഹീന്ദ്ര e2O, ഇവെരിറ്റോ, ടാറ്റ ടിഗോര്‍ ഇവി പോലുള്ള ഇലക്ട്രിക്ക് കാറുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് പരിചയം. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോഡലുകളില്‍ കോനയുടെ രണ്ട് പതിപ്പുകള്‍ മാത്രമാണ് നിരത്തിലെത്തുന്നത്. ഒന്നാമത്തെത് കാറിന്റെ ഫെര്‍ഫോമെന്‍സിനെ ചുരുക്കി കൂടുതല്‍ സമയം ബാറ്ററിയുടെ ചാര്‍ജ് നിലനിര്‍ത്തുന്ന സിറ്റി മോഡ്. വാഹനത്തിന്റെ മുഴുവന്‍ പവറും ഉപയോഗിക്കുന്ന സ്‌പോര്‍ട്‌സ് പതിപ്പാണ് രണ്ടാമത്തേത്.

ഇന്ത്യന്‍ നിരത്തിലേക്ക് ഹ്യുണ്ടായിയുടെ 10 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് കാര്‍

ഫാസ്റ്റ് DC ചാര്‍ജര്‍ ഉപയോഗിച്ച് 52 മുനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ സാധാരണ ചാര്‍ജിങ് സംവിധാനമാണ് ഉപയോഗിക്കുന്നതെങ്കില്‍ വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് ഏകദേശം എട്ട് മണിക്കൂര്‍ മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ സമയമെടുക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യന്‍ നിരത്തിലേക്ക് ഹ്യുണ്ടായിയുടെ 10 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് കാര്‍

നിരവധി സവിശേഷതകളാണ് വാഹനത്തിന്റെ ഉള്‍വശങ്ങളില്‍ ഹ്യുണ്ടായി പ്രധാനം ചെയ്യുന്നത്. 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ടു സ്പീക്കറുകളുള്ള ഓഡിയോ സംവിധാനം, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിങ്ങനെ നിവധി ഫീച്ചറുകളുണ്ട് ഹ്യുണ്ടായി കോന ഇലക്ട്രിക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ നിരത്തിലേക്ക് ഹ്യുണ്ടായിയുടെ 10 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് കാര്‍

എല്‍ഇഡി പ്രൊജക്ട് ഹെഡ്‌ലാമ്പുകളാണ് നല്‍കിയിരിക്കുന്നത്. ഡെടൈം റണ്ണിങ് ലൈറ്റുകള്‍, വലിയ ഫോഗ് ലാമ്പ് എന്നിവയെല്ലാം വാഹനത്തിന് അഗ്രസീവ് ലുക്ക് നല്‍കുന്നു. പിന്‍ പാര്‍ക്കിങ് ക്യാമറ, ബ്ലൈന്‍ഡ് സ്പോട് മോണിട്ടിറങ് സിസ്റ്റം, യാത്രക്കാരുടെ സുരക്ഷക്കായി ആറ് എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം എന്നിവയെല്ലാം വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ പ്രധാനം ചെയ്യുന്നു.

ഇന്ത്യന്‍ നിരത്തിലേക്ക് ഹ്യുണ്ടായിയുടെ 10 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് കാര്‍

വാഹനത്തിന്റെ ബാറ്ററിക്ക് എട്ടു വര്‍ഷം അഥവാ 1.6 ലക്ഷം കിലോമീറ്റര്‍ വാറന്റിയാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ക്കൊപ്പം തന്നെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യുണ്ടായി. വൈകാതെ തന്നെ കോന വില്‍ക്കുന്ന എല്ലാ ഹ്യുണ്ടായി ഡീലര്‍ഷിപ്പുകളിലും 7.2 kW എസി ചാര്‍ജിങ് സംവിധാനം നടപ്പിലാക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ബുക്ക് ചെയ്തവര്‍ക്ക് വാഹനം ഉടനടി എത്തിക്കാനുള്ള നടപടികള്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Working On A New Electric Car Under Rs 10 Lakh. Read more in Malayalam.
Story first published: Monday, July 29, 2019, 11:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X