100 കിലോമീറ്റര്‍ മാത്രം ഓടിയ എംജി ഹെക്ടര്‍ OLX -ല്‍ വില്‍പ്പനയ്ക്ക്

കഴിഞ്ഞ മാസമാണ് എംജി ഹെക്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. വിപണിയില്‍ അവതരിപ്പിച്ചതോടെ വലിയൊരു തുടക്കമാണ് വാഹനം നിര്‍മ്മാതാക്കള്‍ക്ക് വിപണിയില്‍ നേടിക്കൊടുത്തത്. പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ 21,000 ബുക്കിങുകളാണ് ഹെക്ടര്‍ സ്വന്തമാക്കിയത്. മാസത്തില്‍ 2000 യൂണിറ്റ് ഉല്‍പ്പാദനക്ഷമതയാണ് കമ്പനി കണക്കാക്കിയിരുന്നത്. എന്നാല്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബുക്കിങുകള്‍ താളം തെറ്റിച്ചു.

100 കിലോമീറ്റര്‍ മാത്രം ഓടിയ എംജി ഹെക്ടര്‍ OLX -ല്‍ വില്‍പ്പനയ്ക്ക്

ബുക്ക് ചെയ്തവര്‍ 7 മാസം വരെ കാത്തിരിക്കണം വാഹനം ലഭിക്കാന്‍. നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് ക്രമത്തില്‍ ഡെലിവറി ചെയ്തു കഴിയുന്നതു വരെ എംജി ഹെക്ടറിന്റെ ബുക്കിങുകള്‍ ഇന്ത്യയില്‍ നിര്‍ത്തിവെക്കുകയാണ്. ഹെക്ടറിന് ലഭിച്ച വമ്പിച്ച സ്വീകരണത്തിനും പ്രതികരണത്തിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു ബുക്കിങ് നിര്‍ത്തിവച്ചു എന്നറിയിക്കുന്ന വാര്‍ത്താക്കുറിപ്പ് എംജി അടുത്തിടെ പുറത്തു വിട്ടത്.

100 കിലോമീറ്റര്‍ മാത്രം ഓടിയ എംജി ഹെക്ടര്‍ OLX -ല്‍ വില്‍പ്പനയ്ക്ക്

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ എംജി ഹെക്ടര്‍ കാറുകള്‍ ഇന്ത്യയില്‍ ഒരാള്‍ക്കും ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. അതേസമയം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഡെലിവറി എളുപ്പത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

100 കിലോമീറ്റര്‍ മാത്രം ഓടിയ എംജി ഹെക്ടര്‍ OLX -ല്‍ വില്‍പ്പനയ്ക്ക

എംജി ഹെക്ടറിന് നല്ല ജനപ്രീതി കൈവന്നതോടെ കാര്‍ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ബുക്കിങ് ഓപ്പണ്‍ ആകുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. എംജി ഹെക്ടര്‍ ഡെലിവറി ലഭിച്ച ഒരു ഉടമ, വാങ്ങിയ പുതിയ കാര്‍ OLX-ല്‍ ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്.

100 കിലോമീറ്റര്‍ മാത്രം ഓടിയ എംജി ഹെക്ടര്‍ OLX -ല്‍ വില്‍പ്പനയ്ക്ക്

20 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാര്‍ 23 ലക്ഷം രൂപ വിലയിട്ടാണ് OLX -ല്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്. പരസ്യത്തിനൊപ്പം തന്നെ കാറിന്റെ ചിത്രവും മറ്റു വിവരങ്ങളും നല്‍കിയിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് പോലും ഇല്ലാത്ത, വെള്ള നിറത്തിലുള്ള, ഡീസല്‍ വേരിയന്റ് കാറാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

100 കിലോമീറ്റര്‍ മാത്രം ഓടിയ എംജി ഹെക്ടര്‍ OLX -ല്‍ വില്‍പ്പനയ്ക്ക്

വെറും 100 കിലോമീറ്റര്‍ മാത്രമാണ് വാഹനം ഓടിച്ചിരിക്കുന്നത്. ഡീസല്‍ പതിപ്പിന്റെ ഉയര്‍ന്ന വേരിയന്റാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. എന്തായാലും പരസ്യം സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്. 95 വര്‍ഷത്തോളം വാഹന നിര്‍മ്മാണ രംഗത്തു പ്രവര്‍ത്തിച്ചു വരുന്ന എംജി മോട്ടോര്‍സ്, ഏറ്റവും കാര്യക്ഷമതയുള്ള വാഹനം എന്ന ലേബലിലാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഹെക്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്.

100 കിലോമീറ്റര്‍ മാത്രം ഓടിയ എംജി ഹെക്ടര്‍ OLX -ല്‍ വില്‍പ്പനയ്ക്ക്

പ്രാരംഭ പതിപ്പിന് 12.18 ലക്ഷം രൂപ മുതല്‍ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഹെക്ടറിന് വില. സാധാരണ വാഹനങ്ങളില്‍ കണ്ടിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകളും കമ്പനി ഹെക്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രേണിയിലെ ഏറ്റവും വലുപ്പമേറിയ എസ്യുവിയാണ് ഹെക്ടര്‍. 4.65 മീറ്റര്‍ നീളവും 2.75 മീറ്റര്‍ വീല്‍ബേസും എസ്യുവിക്കുണ്ട്. ഹെക്ടറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ 2020-ല്‍ പ്രാരംഭത്തില്‍ തന്നെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ എംജി തുടങ്ങി കഴിഞ്ഞു.

100 കിലോമീറ്റര്‍ മാത്രം ഓടിയ എംജി ഹെക്ടര്‍ OLX -ല്‍ വില്‍പ്പനയ്ക്ക്

1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകള്‍ എസ്യുവിയില്‍ തിരഞ്ഞെടുക്കാം. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. എന്നാല്‍ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങള്‍ക്ക് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ ലഭിക്കുകയുള്ളൂ.

100 കിലോമീറ്റര്‍ മാത്രം ഓടിയ എംജി ഹെക്ടര്‍ OLX -ല്‍ വില്‍പ്പനയ്ക്ക്

ഹെക്ടറിലെ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 140 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡീസല്‍ എഞ്ചിന്‍ 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. നിലവിലെ ഉല്‍പ്പാദനക്ഷമത വീണ്ടും കൂട്ടുമെന്നും മാസം 2000 യൂണിറ്റ് എന്നുള്ളത് 3000 യൂണിറ്റിലധികം ഉല്‍പ്പാദിപ്പിക്കുവാന്‍ വേണ്ട നടപടിക്രമങ്ങള്‍ കൈക്കൊള്ളുമെന്നും കമ്പനി മേധാവി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
India’s first used MG Hector SUV in OLX Driven only 100 Kms. Read more in Malayalam.
Story first published: Thursday, July 25, 2019, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X