ജീപ്പ് കോമ്പസ് വില്‍പ്പന നിലംപതിച്ചു, കുറ്റം എംജി ഹെക്ടറിനോ?

ജീപ്പ് കോമ്പസ് ഇന്ത്യയില്‍ എത്തിയിട്ട് രണ്ടു വര്‍ഷം കഴിയുന്നു. വന്നകാലത്ത് വന്‍ ഹിറ്റായിരുന്നു ബേബി ജീപ്പ്. തുടക്കസമയത്ത് പ്രതിമാസം 2,500 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന കൈയ്യടക്കി കോമ്പസ് വിലസി. ജീപ്പ് എസ്‌യുവിയുടെ പ്രചാരത്തില്‍ നിറംമങ്ങിയതോടെയാണ് പുത്തന്‍ XUV500 ഫെയ്‌സ്‌ലിഫ്റ്റുമായുള്ള മഹീന്ദ്രയുടെ വരവ്.

ജീപ്പ് കോമ്പസ് വില്‍പ്പന നിലംപതിച്ചു, കുറ്റം എംജി ഹെക്ടറിനോ?

എങ്കിലും ജീപ്പിന്റെ ബ്രാന്‍ഡുനാമം മത്സരത്തില്‍ കോമ്പസിനെ കാര്യമായി പിന്തുണച്ചു. ഇവര്‍ക്കിടയില്‍ ഹാരിയറുമായി ടാറ്റ എത്തിയതോടെ വീണ്ടും സമവാക്യം മാറി. 2019 ജനുവരിയില്‍ അവതരിച്ച ഹാരിയറിന് ജീപ്പ് കോമ്പസിന്റെ വിപണി കൈയ്യേറാന്‍ ഏറെ സമയം വേണ്ടിവന്നില്ല.

ജീപ്പ് കോമ്പസ് വില്‍പ്പന നിലംപതിച്ചു, കുറ്റം എംജി ഹെക്ടറിനോ?

ഒരുഭാഗത്ത് ഹാരിയറിനെ നേരിടേണ്ടതെങ്ങനെയെന്ന് ജീപ്പ് ആലോചിച്ചുകൊണ്ടിരിക്കെ, ഇപ്പോള്‍ എംജി ഹെക്ടറും ചുവടുവെച്ചിരിക്കുകയാണ് എസ്‌യുവി പോരിലേക്ക്. ശ്രേണിയില്‍ എതിരാളികളെ മുട്ടി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ് കോമ്പസിന്. കഴിഞ്ഞമാസത്തെ വില്‍പ്പനയിലും ഇതു കാണാം. ആകെ 791 കോമ്പസ് യൂണിറ്റുകള്‍ മാത്രമേ ജീപ്പ് ഇന്ത്യയില്‍ വിറ്റുള്ളൂ.

ജീപ്പ് കോമ്പസ് വില്‍പ്പന നിലംപതിച്ചു, കുറ്റം എംജി ഹെക്ടറിനോ?

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,478 യൂണിറ്റുകളുടെ വില്‍പ്പന കമ്പനി കുറിച്ചിരുന്നു. 2017 ജൂലായില്‍ വില്‍പ്പനയ്ക്കു വന്ന ശേഷം കോമ്പസ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും മോശം വില്‍പ്പനയാണ് പോയമാസത്തേത്. 46 ശതമാനം ഇടിവ് കോമ്പസിന് സംഭവിച്ചിരിക്കുന്നു. പുതിയ ഓഫ്‌റോഡ് പതിപ്പ് — ട്രെയില്‍ഹൊക്ക് വിപണിയിലെത്തിയിട്ടും കോമ്പസിന് കാര്യമായ വില്‍പ്പന കുറിക്കാനായിട്ടില്ല.

ജീപ്പ് കോമ്പസ് വില്‍പ്പന നിലംപതിച്ചു, കുറ്റം എംജി ഹെക്ടറിനോ?

കുറഞ്ഞ വിലയില്‍ കൂടുതല്‍ പകിട്ടോടെ എതിരാളികള്‍ കടന്നുവന്നതാണ് ജീപ്പ് കോമ്പസിന്റെ തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. 15.60 ലക്ഷം രൂപ മുതലാണ് കോമ്പസിന്റെ പ്രാരംഭ വില. എതിരാളികളുടെ കാര്യമെടുത്താലോ? 12.70 ലക്ഷം രൂപ മുതലാണ് അഞ്ചു സീറ്റര്‍ ടാറ്റ ഹാരിയറിന് വില. മഹീന്ദ്ര XUV500 -യ്ക്ക് വില തുടങ്ങുന്നതാകട്ടെ 12.23 ലക്ഷം രൂപ മുതലും.

ജീപ്പ് കോമ്പസ് വില്‍പ്പന നിലംപതിച്ചു, കുറ്റം എംജി ഹെക്ടറിനോ?

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കുമെതിരെ ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതൽ അറിയാം

ഇന്റര്‍നെറ്റടക്കം അത്യാധുനിക സൗകര്യങ്ങളൊരുങ്ങുന്ന എംജി ഹെക്ടറിനുപോലും വില 12.18 ലക്ഷം രൂപ മുതലാണ്. ഇനി വരാനിരിക്കുന്ന കിയ സെല്‍റ്റോസിനും ഇതേ വിലനിലവാരം പ്രതീക്ഷിക്കാം. 11 ലക്ഷം രൂപ മുതലായിരിക്കും സെല്‍റ്റോസിന് വിപണിയില്‍ വില തുടങ്ങുക.

ജീപ്പ് കോമ്പസ് വില്‍പ്പന നിലംപതിച്ചു, കുറ്റം എംജി ഹെക്ടറിനോ?

എന്തായാലും നിലവിലെ പ്രതിസന്ധി മറികടക്കാന്‍ പുതിയ പോംവഴികള്‍ തേടുകയാണ് ജീപ്പ്. നവീകരിച്ച കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് പഴയ പ്രചാരം വീണ്ടെടുക്കാന്‍ കഴിയുമെന്ന് കമ്പനി കരുതുന്നു. ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്കൊപ്പമായിരിക്കും 2020 കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ഇവിടെത്തുക.

ജീപ്പ് കോമ്പസ് വില്‍പ്പന നിലംപതിച്ചു, കുറ്റം എംജി ഹെക്ടറിനോ?

പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി, വെന്റിലേഷനുള്ള സീറ്റുകള്‍, വൈദ്യുത പിന്തുണയാലുള്ള ടെയില്‍ഗേറ്റ്, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, കണക്ടഡ് കാര്‍ ടെക്‌നോളി, ഇന്‍ബില്‍ട്ട് സിം എന്നിവയെല്ലാം മോഡലില്‍ പ്രതീക്ഷിക്കാം. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ വരുന്നതു പ്രമാണിച്ച് എസ്‌യുവിയിലെ എഞ്ചിനും കമ്പനി പരിഷ്‌കരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Sales Down By 46 Percent In June 2019. Read in Malayalam.
Story first published: Friday, July 5, 2019, 20:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X