ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

ഇന്ത്യയില്‍ രൂപംകൊള്ളുന്ന ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു. കോമ്പസിന്റെ വിപണി പിടിച്ചുനിര്‍ത്താന്‍ പുത്തന്‍ ട്രെയില്‍ഹൊക്ക് പതിപ്പിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ട്രെയില്‍ഹൊക്കിന് പുറമെ കോമ്പസിന്റെ നൈറ്റ് ഈഗിള്‍ പതിപ്പിനെ വിപണിയില്‍ കൊണ്ടുവരാനും ജീപ്പിന് പദ്ധതിയുണ്ട്.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

ഇപ്പോള്‍ പുറത്തുവരുന്ന കോമ്പസ് ട്രെയില്‍ഹൊക്ക് എഡിഷന്റെ ചിത്രങ്ങള്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ തയ്യാറെടുപ്പുകള്‍ വെളിപ്പെടുത്തുകയാണ്. കോമ്പസിന്റെ ഓഫ്‌റോഡ് പതിപ്പാണ് വരാനിരിക്കുന്ന ട്രെയില്‍ഹൊക്ക്. രൂപത്തിലും ഭാവത്തിലും കോമ്പസിനെക്കാള്‍ പരുക്കന്‍. സൗകര്യങ്ങളിലും സംവിധാനങ്ങളിലുമുള്ള ധാരാളിത്തം പുതിയ എസ്‌യുവിയുടെ മാറ്റുകൂട്ടും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

ചെറിയ പരിഷ്‌കാരങ്ങള്‍ മാത്രമെ പുറംമോടിയില്‍ ട്രെയില്‍ഹൊക്കിനുള്ളൂ. ഓഫ്‌റോഡ് പതിപ്പായതുകൊണ്ട് ക്രോം ആവരണം കാര്യമായില്ല. ബോണറ്റില്‍ പതിഞ്ഞ കറുത്ത ചതുരം സാധാരണ കോമ്പസില്‍ നിന്നും ട്രെയില്‍ഹൊക്കിനെ വേറിട്ടുനിര്‍ത്തും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

മിററുകള്‍ക്ക് കറുപ്പാണ് നിറം. സമാനമായി ഗ്രില്ലില്ലും മേല്‍ക്കൂരയിലും കറുപ്പ് നിറം പ്രതീക്ഷിക്കാം. ഇരട്ട നിറമുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് മോഡലിന്റെ മറ്റൊരാകര്‍ഷണം. സാധാരണ കോമ്പസുകളെക്കാളും 20 mm അധിക ഉയരം പുതിയ എസ്‌യുവി കുറിക്കും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

4,398 mm നീളവും, 2,033 mm വീതിയും, 1,529 mm ഉയരവും കോമ്പസ് ട്രെയില്‍ഹൊക്കിനുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 198 mm (20 mm കൂടുതല്‍). രാജ്യാന്തര വിപണികളില്‍ അണിനിരക്കുന്ന കോമ്പസ് ട്രെയില്‍ഹൊക്കില്‍ ആക്ടിവ് ഡ്രൈവ് ലോ-റേഞ്ച് നാലു വീല്‍ ഡ്രൈവ് സംവിധാനം ജീപ്പ് നല്‍കുന്നുണ്ട്.

Most Read: ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

ഇന്ത്യന്‍ ട്രെയില്‍ഹൊക്കിലും ഈ സംവിധാനങ്ങള്‍ ഇടംപിടിക്കും. എസ്‌യുവിയില്‍ മള്‍ട്ടി ടെറെയ്ന്‍ മോഡുകള്‍ ഒരുങ്ങുമെന്നാണ് വിവരം. ഓഫ്റോഡിംഗ് വേളയില്‍ കൂടുതല്‍ ടോര്‍ഖ് സൃഷ്ടിക്കുന്ന ക്രൊള്‍ മോഡും മോഡലിന്റെ മുഖ്യവിശേഷമാണ്. സാധാരണ കോമ്പസുകളില്‍ ജീപ്പ് നല്‍കിയിട്ടില്ലാത്ത റോക്ക് മോഡും ട്രെയില്‍ഹൊക്ക് അവകാശപ്പെടും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

ഓഫ്റോഡിംഗ് മുന്‍നിര്‍ത്തി സസ്പെന്‍ഷനില്‍ കമ്പനി ആവശ്യമായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് സൂചനയുണ്ട്. ജലാശയങ്ങള്‍ പിന്നിടാന്‍ പാകത്തില്‍ മോഡലിന്റെ ഇന്‍ടെയ്ക്കും കമ്പനി ഉയര്‍ത്തും. കോമ്പസ് നിരയില്‍ ഏറ്റവും ഉയര്‍ന്ന മോഡലായാണ് ട്രെയില്‍ഹൊക്ക് എഡിഷന്‍ കടന്നുവരിക.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

ലിമിറ്റഡ് വകഭേദമാവും ട്രെയില്‍ഹൊക്കിന് അടിസ്ഥാനം. അതേസമയം എഞ്ചിനില്‍ പരിഷ്‌കാരങ്ങളുണ്ടാവില്ല. 2.0 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എഞ്ചിന്‍ കോമ്പസ് ട്രെയില്‍ഹൊക്കിലും തുടരും. 171 bhp കരുത്തും 350 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും.

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. അവതരണ വേളയില്‍ മാത്രമെ കോമ്പസ് ട്രെയില്‍ഹൊക്കിന്റെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളു. എന്തായാലും 24 ലക്ഷം രൂപയോളം വിലനിലവാരം പുതിയ എസ്‌യുവിക്ക് കരുതുന്നതില്‍ തെറ്റില്ല.

More from DriveSpark

Article Published On: Saturday, January 19, 2019, 19:44 [IST]
English summary
Jeep Compass Trailhawk Spotted Testing. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X