ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

ഓഗസ്റ്റ് 9 -നാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്, തങ്കളുടെ എസ്‌യുവി റാംഗ്ലര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രകടനക്ഷമയുള്ള എസ്യുവിയെന്നാണ് പുതിയ റാംഗ്ലറിനെ ജിപ്പ് വിശേഷിപ്പിക്കുന്നത്.

ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

നാലാം തലമുറയില്‍പ്പെട്ട പുതിയ റാംഗ്ലറിന്റെ വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും വാഹനത്തിന്റെ എഞ്ചിന്‍ ഓപഷനെ സംബന്ധിച്ച് വ്യക്തമായ വാര്‍ത്തകള്‍ വന്നിരുന്നില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മോഡലിന്റെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമേ ഇന്ത്യ വിപണിയില്‍ അവതരിപ്പിക്കുകയുള്ളു.

ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

വിദേശത്ത് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍, 3.6 ലിറ്റര്‍ V6 പെട്രോള്‍, 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍, 3.0 ലിറ്റര്‍ V6 ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനിലാണ് റാംഗ്ലര്‍ നിരത്തിലുള്ളത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 270 bhp പവറും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 3.6 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിന്‍ 285 bhp പവറും 353 Nm torque ഉം സൃഷ്ടിക്കും.

ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 197 bhp പവറും 450 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, 3.0 ലിറ്റര്‍ V6 ഡീസല്‍ എന്‍ജിന്‍ 240 bhp പവറും 570 Nm torque ഉം സൃഷ്ടിക്കുന്നു. എല്ലാ മോഡലും ഓള്‍ വീല്‍ ഡ്രൈവാണ്. 3.6 ലിറ്റര്‍ V6 പെട്രോള്‍, 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനിലാണ് നിലവില്‍ റാംഗ്ലര്‍ അണ്‍ലിമിറ്റഡ് ഇന്ത്യയിലുള്ളത്.

ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

ഇതുവരെയുള്ള റാംഗ്ലറുകളില്‍ ഏറ്റവും കരുത്തുറ്റ മോഡലായിരിക്കും പുതിയ വാഹനമെന്നാണ് കമ്പനിയുടെ അവകാശവാദം. 2017 ലോസ് ആഞ്ചലസ് ഓട്ടോ ഷോയിലാണ് നാലാം തലമുറ റാംഗ്ലറിനെ ജീപ്പ് ആദ്യമായി അവതരിപ്പിച്ചത്. നിലവില്‍ റാംഗ്ലര്‍ അണ്‍ലിമിറ്റഡ് മോഡലാണ് ജീപ്പ് ഇന്ത്യന്‍ നിരയിലുളളത്.

ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

സ്പോര്‍ട്, സഹാറ, റുബികോണ്‍ (മോബ്) എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് വിദേശ വിപണിയില്‍ പുതിയ റാംഗ്ലറിനുള്ളത്. വിദേശ സ്പെക്കിന് സമാനമായി 3 ഡോര്‍, 5 ഡോര്‍ പതിപ്പുകള്‍ ഇന്ത്യയിലുമെത്തും. അതേസമയം മൂന്ന് വേരിയന്റുകളില്‍ സഹാറ, റുബികോണ്‍ എന്നീ വേരിയന്റുകള്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന.

ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

സ്പോര്‍ട്, സ്പോര്‍ട് എസ്, റുബികോണ്‍ വകഭേദങ്ങളാണ് ജീപ്പ് റാംഗ്ലര്‍ മുന്ന് ഡോര്‍ പതിപ്പില്‍. സ്പോര്‍ട്, സ്പോര്‍ട് എസ്, സഹാറ, റുബികോണ്‍ എന്നീ വകഭേദങ്ങളാണ് ജീപ്പ് റാംഗ്ലര്‍ അഞ്ച് ഡോര്‍ പതിപ്പിലുള്ളത്. നിരവധി മാറ്റങ്ങളുണ്ടെങ്കിലും റാംഗ്ലറിന്റെ തനത് രൂപത്തില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പുതുതലമുറയ്ക്കില്ലെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

ബോക്‌സി രൂപത്തിലാണ് പുതിയ റാംഗ്ലറും. പുതിയ റാംഗ്ലര്‍ ഇതിനോടകം ഇന്ത്യന്‍ നിരത്തില്‍ നടത്തിയ പരീക്ഷണ ഓട്ടങ്ങളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. മുന്‍വശത്തെ ഏഴ് സ്ലാറ്റ് ഗ്രില്ലും, പൂര്‍ണ എല്‍ഇഡി ഹെഡ്ലാമ്പും പുതിയ റാംഗ്ലറില്‍ ശ്രദ്ധയാകര്‍ഷിക്കും. 17, 18 ഇഞ്ച് വീലുകളോടെയാണ് വാഹനം നിരത്തിലെത്തുന്നത്.

ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

ഹാലോ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുടെ പിന്തുണയും വാഹനത്തിനുണ്ട്. അതിനൊപ്പം വിടര്‍ന്ന ഫെന്‍ഡറുകള്‍, ബോണറ്റ് വെന്റ്, ഉയര്‍ത്തിയ വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ പുതിയ റാംഗ്ലറിലെ സവിശേഷതകളാണ്. പിന്നിലെ ബംമ്പറിലും കമ്പനി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എല്‍ഇഡി യുണിറ്റാണ് ടെയില്‍ ലാമ്പുകള്‍.

ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

അടുത്ത തലമുറ വാഹനം പുതിയതായി വികസിപ്പിച്ചെടുത്ത JL പ്ലാറ്റ്‌ഫോമിലാവും നിര്‍മ്മിക്കുക. നിലവിലെ JK പ്ലാറ്റ്‌ഫോമിലും ഘനം കുറഞ്ഞതാണിത്. വാഹനത്തിന്റെ അപ്പ്രോച്ച് ഡിപ്പാര്‍ച്ചര്‍ ആങ്കിളുകള്‍ മെച്ചപ്പെടുത്താന്‍ പുതിയ പ്ലാറ്റ്‌ഫോം സഹായിക്കും.

ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

അതോടോപ്പം ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ആണ് കമ്പനി അവകാശപ്പെടുന്നത്. 227 mm ഗ്രൗണ്ട് ക്ലിയറന്‍സും 30 ഇഞ്ച് വരെ വെള്ളത്തിലൂടെ സഞ്ചരിക്കാനും കഴിയും. അകത്തളത്തിലും കാര്യമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

ഡാഷ് ബോര്‍ഡ് ഘടനയില്‍ മാറ്റം വരുത്തി. ലെതര്‍, സില്‍വര്‍-റെഡ് നിറശൈലി ഡാഷ്ബോര്‍ഡ് ഉപഭോക്തക്കള്‍ക്ക് തെരഞ്ഞെടുക്കാം. ക്രമീകരിക്കാവുന്ന സീറ്റുകളും ഉന്നത നിലവാരം പുലര്‍ത്തുന്ന ക്ലോത്ത്-ലെതര്‍ അപ്ഹോള്‍സ്റ്ററിയും മോഡലിന്റെ അകത്തളത്തിലെ പ്രധാന സവിശേഷതകളാണ്.

ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

യൂകണക്ട് 4C NAV 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം റാംഗ്ലറിലെ മുഖ്യവിശേഷമാണ്. ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാസീവ് കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിങ്ങനെ നീളും അകത്തളത്തിലെ വാഹനത്തിന്റെ സവിശേഷതകള്‍. അതിനൊപ്പം തന്നെ മികച്ച ഓഫ്റോഡ് അനുഭവത്തിനായി ആവശ്യമായ മാറ്റങ്ങളും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്.

ജീപ്പ് റാംഗ്ലര്‍ ഇന്ത്യയിലെത്തുക പെട്രോള്‍ എഞ്ചിനില്‍

44 ഡിഗ്രി അപ്രോച്ച് ആംഗിളും 27.8 ഡിഗ്രി ബ്രേക്ക്-ഓവര്‍ ആംഗിളും 37 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും എസ്യുവിക്കുണ്ട്. നാലാം തലമുറ റാംഗ്ലറിന് 60 ലക്ഷം രൂപ എകസ്ഷോറൂം വിലയും പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു X3, ഔഡി Q5, മെര്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ എന്നിവരാണ് റാംഗ്ലറിന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Wrangler JL to be sold in India with only 2.0L petrol engine. Read more in Malayalam.
Story first published: Saturday, August 3, 2019, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X