കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

കുറച്ച് നാളുകളായി വാഹന വിപണി വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ വാഹന വില്‍പ്പന താഴേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണ്. ഉയര്‍ന്ന ഇന്ധന വിലയും, റിപ്പെയറിങ് ചിലവുകളും, മറ്റ് സാഹചര്യങ്ങളും മിക്ക് വാഹന നിര്‍മ്മാതാക്കള്‍ക്കും വലിയ തിരിച്ചടിയാവുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നിന്നും 44.5 ശതമാനം ഇടിവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

വില്‍പ്പനയിലെ കുറവ് കാര്‍ നിര്‍മ്മാതാക്കളെ വലിയ അളവില്‍ ബാധിച്ചിട്ടുണ്ട്. രാജ്യത്ത് ഉടനെ നടപ്പിലാക്കാന്‍ പോകുന്ന ബിഎസ് VI നിലവാരവും, സുരക്ഷാ ചട്ടങ്ങളും തീര്‍ക്കുന്ന പ്രതിസന്ധികള്‍ വേറെയുമുണ്ട്. മഹീന്ദ്ര ഒഴിച്ച് മറ്റെല്ലാ നിര്‍മ്മാതാക്കളും വില്‍പ്പനയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ പ്രതിസന്ധികളിലും പിടിച്ച് നിന്ന അഞ്ച് കാര്‍ നിര്‍മ്മാതാക്കളെ പരിചയപ്പെടുത്താം.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

1. മഹീന്ദ്ര

ഈ പട്ടികയില്‍ ഇടം നേടിയ ഏക 100 ശതമാനം ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. എസ്‌യുവി വിഭാഗത്തിലാണ് നിര്‍മ്മാതാക്കള്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ XUV300 ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മാതാക്കളെ വില്‍പ്പനയിടിവ് സംഭവിക്കുത്തില്‍ നിന്ന് രക്ഷിക്കാന്‍ കാര്യമായ പങ്ക് വഹിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 16,454 യൂണിറ്റുകള്‍ വില്‍പ്പനയുണ്ടായിരുന്നിടത്ത് ഇത്തവണ 17,762 യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. അതായത് വില്‍പ്പനയില്‍ 8 ശതമാനം ഉയര്‍ച്ച കൈവരിക്കാന്‍ നര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞു.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

വരും കാലയളവില്‍ വില്‍പ്പന കൂടൂതല്‍ മെച്ചപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. തങ്ങളുടെ ജനപ്രിയ മോഡലുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും നിലവിലുള്ളവയുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ നിര്‍മ്മിക്കാനുമാണ് കമ്പനിയുടെ തീരുമാനം. ജനപ്രിയ ഓഫ്‌റോഡ് വാഹനമായ ഥാറിന്റെ നിലവിലുള്ള മോഡലിന് മഹീന്ദ്ര ഥാര്‍ 700 എന്ന അവസാന വകഭേദത്തിന് ശേഷം തിരശീലയിടാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

2. മാരുതി സുസുക്കി

ഇന്ത്യയിലെ ഏറ്റവും പ്രമുഖ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി. ജനപ്രമിയമായ ബലെനോ, സിയാസ്, സ്വിഫ്റ്റ് എന്നിങ്ങനെ വളരെയേറെ കാറുകള്‍ മാരുതി നിരയിലുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ 1,34,036 യൂണിറ്റുകള്‍ വില്‍പ്പനയുണ്ടായിരുന്നു എന്നാല്‍ ഈ വര്‍ഷം അതേ സ്ഥാനത്ത് 1,11,014 യൂണിറ്റുകള്‍ വില്‍ക്കാന്‍ മാത്രമേ കമ്പനിക്ക് കഴിഞ്ഞുള്ളൂ. വിപണിയില്‍ ഏകദേശം 17.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 20.8 ശതമാനം ഇടിവാണ് മാരുതി നേരിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4,58,967 യൂണിറ്റുകള്‍ വിറ്റച്ച മാരുതിക്ക് ഇത്തവണ 3,63,417 യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

പാസഞ്ചര്‍ വാഹനങ്ങളും വാണിജ്യ വാഹനങ്ങളുമുള്‍പ്പടെ മാരുതിക്ക് ആഭ്യന്തര വിപണിയില്‍ 20.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 17.9 ശതമാനം വീഴ്ച്ചയും രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ 3,69,985 യൂണിറ്റുകളും അന്താരാഷ്ട്ര വിപണിയില്‍ 4,02,594 യൂണിറ്റുകളുമാണ് കമ്പനി വിറ്റഴിച്ചത്. വിപണി തിരിച്ചുപിടിക്കാനുള്ള ഒരുക്കങ്ങളിലാണ് നിര്‍മ്മാതാക്കള്‍.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

3. ഹ്യുണ്ടായി

ഇന്ത്യയില്‍ എറ്റവും മികച്ച വാഹന നിര്‍മ്മാതാക്കളില്‍ രണ്ടാം സ്ഥാമാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക്. ഇന്ത്യന്‍ വിപണിയില്‍ നാളുകളായി ഈ സ്ഥാനം നിലനിര്‍ത്തി പോകാന്‍ കമ്പനിക്ക് കഴിഞ്ഞു. എന്നാലും ഹ്യുണ്ടായിക്കും ഇത്തവണ വിപണിയില്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 45,371 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് 42,007 യൂണിറ്റുകള്‍ മാത്രമാണ് ഈ വര്‍ഷം വില്‍ക്കാന്‍ സാധിച്ചത്. വില്‍പ്പനയില്‍ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

തങ്ങളുടെ ഡ2 ഡീസല്‍ എഞ്ചിന്റെ വികസനത്തിനും ബിഎസ് ഢക നിലവാരത്തിലേക്കുള്ള അപ്പ്ഗ്രഡിനും വേണ്ടിയുള്ള കാര്യങ്ങള്‍ ഒരുവിധം എല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത സന്തോഷത്തിലാണ് ഹ്യുണ്ടയി. മാരുതിയും മറ്റ് നിര്‍മാതാക്കളും ഡീസല്‍ കാറുകള്‍ നിര്‍മ്മാണം നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ വിപണിയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം കാറുകള്‍ വില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കൊറിയന്‍ നിര്‍മാതാക്കള്‍.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

2020 ഏപ്രില്‍ 1 -ഓടെ 15 -ഓളം ഡീസല്‍ മോഡലുകള്‍ അരങ്ങോഴിയുന്ന വേദിയില്‍ ബിഎസ് ഢക നിലവാരത്തിലേക്ക് ഉയരുന്നത് വളരെ വലിയൊരു അവസരമായിട്ടാണ് ഹ്യുണ്ടായി കണക്കാക്കുന്നത്.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

4. ടാറ്റ

കരുത്തരായ അടുത്ത ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളാണ് ടാറ്റ. 13,351 യൂണിറ്റുകളാണ് ഈ മാസം ടാറ്റ വിറ്റഴിച്ചത്, എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 18,213 യൂണിറ്റ് ഉണ്ടായിരുന്നു. 27 ശതമാനം വില്‍പ്പനയിടിവാണ് കമ്പനി രേഖപ്പെടുത്തിയത്.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

പുതിയതായി വിപണിയില്‍ ഇറക്കിയ ഹാരിയറിലും അടുത്തിടെ പുറത്തിറക്കാനൊരുങ്ങുന്ന ആള്‍ട്രോസിലുമാണ് ടാറ്റയുടെ പ്രതീക്ഷ. ഈ വര്‍ഷം പുറത്തിറങ്ങിയ ഹാരിയറിന്റെ കൂടുതല്‍ കരുത്തുറ്റ പതിപ്പ് ഇറക്കാനുള്ള ഒരുക്കങ്ങളിലാണ് കമ്പനി. കരുത്തിനോടൊപ്പം ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്‌സും വാഹനത്തിന് നല്‍കാനാണ് ടാറ്റയുടെ തീരുമാനം.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

ആള്‍ട്രോസ് എന്ന പ്രീമിയം ഹാച്ച്ബാക്ക് ദീപാവലിയുടെ സമയത്ത് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം ആള്‍ട്രോസിന്റെ മാനുവല്‍ ഗിയര്‍ബോക്‌സുള്ള പതിപ്പ് മാത്രമാവും ടാറ്റ പുറത്തിറക്കുക. വാഹനത്തിന്റെ ഓട്ടോമാറ്റിക്ക് പതിപ്പില്‍ ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് (ഉഇഠ) യൂണിറ്റാണ് കമ്പനി നല്‍കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഇതാദ്യമായിട്ടാവും DCT യൂണിറ്റ് വരുന്നത്.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

5.ടൊയോട്ട

ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയില്‍ ആറാം സ്ഥാനം കൈയ്യാളുന്ന ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളാണ് അവസാനമായി ഈ പട്ടികയിലുള്ളത്. ഇന്നോവ ക്രിസ്റ്റയുെട വില്‍പ്പന മികവ് കാരണമാണ് ടൊയോട്ടയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 13,088 യൂണിറ്റുകള്‍ വിറ്റ ടൊയോട്ടയ്ക്ക് ഈ വര്‍ഷം 10,603 യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാനായുള്ളൂ. 19 ശതമാനം ഇടിവാണ് വില്‍പ്പന രംഗത്ത് നിര്‍മ്മാതാക്കല്‍ക്ക് നേരിട്ടത്.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

എന്നാല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയൊരു മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ് ടൊയോട്ട. സുസുക്കിയോടൊപ്പമുള്ള കൂട്ടുകെട്ടില്‍ അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനിടയില്‍ 12 മോഡലുകള്‍ വിപണിയിലെത്തിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കാർ വിൽപ്പനയിൽ മുന്നിൽ ഈ കമ്പനികൾ

2020 ഏപ്രില്‍ ഒന്നോടെ നിലവില്‍ വരുന്ന ബിഎസ് VI നിയന്ത്രണങ്ങള്‍ മൂലം ടൊയോട്ട എറ്റിയോസ് ലിവയുടെ നിര്‍മ്മാണം കമ്പനി നിര്‍ത്തലാക്കുകയാണ്. ഈ സ്ഥാനത്തേക്ക് മാരുതി സുസുക്കി ഡിഎന്‍എ ഉപയോഗിച്ച് 12 ലക്ഷം രൂപയ്ക്ക് കീഴില്‍ വിലമതിക്കുന്ന ആറ് മോഡലുകള്‍ പുറത്തിറക്കാനാണ് ടൊയോട്ടയുടെ തീരുമാനം.

Most Read Articles

Malayalam
English summary
Five best selling Car Brands of june 2019. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X