ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി കങ്കണ റണാവത്ത്

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സിന്റെ ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി ബോളിവുഡ് താരം കങ്കണ റണാവത്ത്. വെള്ള നിറത്തിലുള്ളതാണ് ഈ ജിഎല്‍ഇ -യാണ് താരം സ്വന്തമാക്കിയത്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം ഐഡിയിലുടെ വാഹനം സ്വന്തമാക്കിയ കാര്യം വ്യക്തമാക്കിയത്. അതേസമയം ജിഎല്‍ഇയുടെ ഏത് വേരിയന്റാണ് കങ്കണ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. മുംബൈയിലെ മെഴ്സിഡീസ് ബെന്‍സ് ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. റേഞ്ച് റോവറും കങ്കണയുടെ ഗ്യാരിജിലുണ്ട്.

ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി കങ്കണ റണാവത്ത്

മൂന്ന് വേരിയന്റുകളുള്ള ജിഎല്‍ഇക്ക് ഇന്ത്യന്‍ വിപണിയില്‍ 61 ലക്ഷം രൂപ മുതല്‍ 77 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. നേരത്തെ ബിഎംഡബ്ല്യു 7 സീരീസ് സെഡാനാണ് കങ്കണ ഉപയോഗിച്ചിരുന്നത്. 2.1 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ V6 ഡീസല്‍, 3.0 ലിറ്റര്‍ V6 പെട്രോള്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനാണ് ജിഎല്‍ഇ എസ്‌യുവിക്കുള്ളത്. മൂന്നിലും 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി കങ്കണ റണാവത്ത്

ബെന്‍സ് ഇ-ക്ലാസിനെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിക്കുന്ന എസ്‌യുവിയാണ് ജിഎല്‍ഇ. നേരത്തെ ഈ മോഡല്‍ അറിയിപ്പെട്ടിരുന്നത് ബെന്‍സ് എം-ക്ലാസ് എന്നായിരുന്നു. പിന്നീടാണ് മോഡലിന് ജിഎല്‍ഇ എന്ന പേര് നല്‍കിയത്. 2015 -ലാണ് മോഡലിനെ കമ്പനി ഇന്ത്യയില്‍ എത്തിക്കുന്നത്.

ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി കങ്കണ റണാവത്ത്

ബെന്‍സ് എം-ക്ലാസില്‍ നിന്നും വ്യത്യസ്തമായി, പുതുക്കിയ ഗ്രില്‍, പുതിയ ഹെഡ് ലാമ്പുകള്‍, എല്‍ഇഡിയോട് കൂടിയ ടെയില്‍ ലാമ്പുകള്‍ എന്നിവയോടെയാണ് വാഹനം നിരത്തിലെത്തിയത്. അകത്തളത്തില്‍ ഇലക്ട്രിക്ക് സീറ്റ് അഡ്ജസ്റ്റ്‌മെന്റ്, അഞ്ച് ഡ്രൈവ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകളും അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ആറ് എയര്‍ബാഗുകള്‍, ക്രോസ് വിന്റ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് പ്ലസ് എന്നീ സുരക്ഷ സംവിധാനങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി കങ്കണ റണാവത്ത്

മൂന്ന് എഞ്ചിന്‍ ഓപഷനുകളിലാണ് വാഹനം നിരത്തിലെത്തിയിരിക്കുന്നത്. ബേസ് മോഡലില്‍ നല്‍കിയിരിക്കുന്ന 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 201 bhp പവറും 500Nm torque ഉം ഉത്പാദിപ്പിക്കുന്നു. മധ്യത്തിലുള്ള വേരിയന്റില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത് 3.0 ലിറ്റര്‍ V 6 പെട്രോള്‍ എഞ്ചിനാണ്. ഇത് 333bhp പവറും 480Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത് 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിനാണ്. ഇതിന് 225bhp പവറും 620Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്.

ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി കങ്കണ റണാവത്ത്

ബോളിവുഡ് താരങ്ങളുടെയെല്ലാം ഗ്യാരേജില്‍ ഇടം പിടിച്ചിട്ടുള്ള വാഹനമാണ് ബെന്‍സ് ജിഎല്‍എ. അതില്‍ അവസാനത്തെ താരമാണ് കങ്കണ. പരിപാടികള്‍ക്കും ഷുട്ടുകള്‍ക്കും കങ്കണ എത്തിയിരുന്നത് ആഡംബര മോഡലുകളില്‍ തന്നെയായിരുന്നു. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും അവരുടെ സ്വകാര്യ ഉപയോഗത്തിന് ലക്ഷ്യറി എസ്‌യുവികളാണ് കൂടുതലും ഉപയോഗിക്കാറുള്ളത്.

ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി കങ്കണ റണാവത്ത്

മെഴ്സിഡിസ് ബെന്‍സ് ജിഎല്‍എ ക്ലാസ് എസ്യുവിയുടെ ഉല്‍പാദനം ഇന്ത്യയില്‍ തന്നയൊണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജിഎല്‍എ ക്ലാസ്സിന് പ്രിയം വര്‍ധിച്ചുവരുന്നത് മനസ്സിലാക്കിയാണ് മെഴ്സിഡിസ് ഈ നീക്കം നടത്തുന്നത്.

ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി കങ്കണ റണാവത്ത്

നിലവില്‍ ആറ് മോഡലുകളാണ് മെഴ്‌സിഡിസ് ബെന്‌സ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഏകദേശം 100 കോടി രുപയ്ക്ക് മുകളില്‍ ഇതിനായി കമ്പനി ഇന്ത്യയില്‍ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്. ഇനിയും ഭാവിയിലെ മുന്നേറ്റങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, July 31, 2019, 13:21 [IST]
English summary
Kangana Ranaut just got a Mercedes Benz GLE. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X