കേരളത്തിലെ ആദ്യ എംജി ഹെക്ടര്‍ പുറത്തിറങ്ങി
എംജി ഹെക്ടറിന് ജനങ്ങള്‍ക്കിടയില്‍ വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നാളിതുവരെ 12,000 ബുക്കിങ്ങുകളാണ് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. പ്രാരംഭ പെട്രോള്‍ പതിപ്പിന് 12.18 ലക്ഷം രൂപ മുതല്‍ ഏറ്റവും ഉയര്‍ന്ന ഡീസല്‍ പതിപ്പിന് 16.88 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. എന്നാല്‍ 50 ശതമാനം ബുക്കിങ്ങുകളും പെട്രോള്‍ പതിപ്പിനാണ് അതില്‍ 70 ശതമാനവും ഇരട്ട ക്ലച്ച് മോഡലുകള്‍ക്കുമാണ്. ഹെക്ടറിന്റെ ഉയര്‍ന്ന പതിപ്പുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.

കേരളത്തില്‍ ആദ്യ എംജി ഹെക്ടര്‍ ഡെലിവറി ലഭിച്ചത് ടെക്ക് ട്രാവല്‍ ഈറ്റ് എന്ന യൂടൂബ് ചാനലിന്റെ ഉടമയായ സുജിത്ത് ഭക്തനാണ്. വളരെ ആഘോഷപൂവ്വമായിരുന്നു വാഹനത്തിന്റെ താക്കോല്‍ ദാനം. അങ്ങനെ കേരളത്തിലെ നിരത്തുകളിലേക്ക് ആദ്യ എംജി ഹെക്ടര്‍ പുറത്തിറങ്ങിയിരിക്കുന്നു.

വാഹനത്തെക്കുറിച്ച് പറഞ്ഞാല്‍ വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ ഫീച്ചറുകളുള്ള എസ്‌യുവിയാണ് ഹെക്ടർ. ഇന്റര്‍നെറ്റ് സൗകര്യമുള്ള കണക്ടഡ് എസ്‌യുവി ഗണത്തിലാണ് ഹെക്ടറിനെ എംജി അവതരിപ്പിക്കുന്നത്. 10.4 ഇഞ്ച് വലുപ്പമുണ്ട് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റാണ്. മഴ സെൻസ് ചെയ്യുന്ന വൈപ്പറുകൾ, ഇലക്ട്രിക്കലായി തനിയെ തുറക്കുന്ന ഡിക്കി.

വിശാലമായ പാനരോമിക് സണ്‍റൂഫ്, ചായ്ച്ചുവെയ്ക്കാവുന്ന പിന്‍ സീറ്റുകള്‍, 587 ലിറ്റര്‍ ബൂട്ട് ശേഷി, എട്ടു നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ, പിൻ പാർക്കിങ് സെൻസറുകൾ, ABS+EBD, ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോള്ഡ് കൺട്രോൾ എന്നിവയാണ് ഹെക്ടറിന്റെ സവിശേഷതകൾ.

വിഭാഗത്തിലെ ഏറ്റവും വലുപ്പമേറിയ എസ്‌യുവിയാണ് ഹെക്ടര്‍. നീളത്തിലും വീല്‍ബേസിലും എതിരാളികളെ ഹെക്ടര്‍ ബഹുദൂരം പിന്നിലാക്കുന്നു. 4.65 മീറ്റര്‍ നീളമുണ്ട് പുതിയ എംജി എസ്‌യുവിക്ക്. വീല്‍ബേസ് 2.75 മീറ്ററും. അടുത്തവര്‍ഷം പ്രാരംഭത്തിൽ തന്നെ ഏഴു സീറ്റര്‍ ഹെക്ടര്‍ മോഡലിനെയും വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ നിർമ്മാതാക്കൾ തുടങ്ങി കഴിഞ്ഞു.

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം
1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. ഇതേസമയം പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ മോഡലുകള്‍ക്ക് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിൽ മാത്രമേ ലഭിക്കുകയുള്ളൂ.

ഇന്ത്യൻ വിപണിയിൽ മുന്‍ വീല്‍ ഡ്രൈവ് പതിപ്പായാണ് ഹെക്ടറിനെ എംജി വില്‍ക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് പതിപ്പ് പുറത്തിറക്കാന്‍ നിർമ്മാതാക്കൾക്ക് ഉദ്ദേശമില്ല. ഹെക്ടറിലെ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ 140 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. ഡീസല്‍ എഞ്ചിന് 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാൻ കഴിയും.

ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500, ടാറ്റ ഹെക്‌സ, പുറത്തിറങ്ങാനിരിക്കുന്ന കിയ സെല്‍റ്റോസ് എന്നിവയാണ് ഹെക്ടറിന്റെ പ്രധാന എതിരാളികള്‍. നിലവില്‍ ഹാരിയറാണ് വില്‍പ്പനയില്‍ വിഭാഗത്തില്‍ മുന്നേറി നില്‍ക്കുന്നത്, എന്നാല്‍ അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ എന്താവുമെന്ന് കണ്ടറിയാം.

വിഭാഗത്തിലെ ഏറ്റവും മികച്ച വില്‍പ്പനാനന്ത സേവനങ്ങളാണ് എംജി നല്‍കുന്നത്. അഞ്ച് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്‍ഡി, അഞ്ച് വര്‍ഷ റോഡ് സൈഡ് അസിസ്റ്റന്‍സ്, അഞ്ച് വര്‍ഷ ലേബര്‍ ഫ്രീ സര്‍വ്വീസ് എന്നിവ കമ്പനി നല്‍കുന്നു. ഉപഭോക്താക്കളെ വാഹനം വാങ്ങുന്നതിന് ഇത് വളരെയധികം സ്വാധീനിക്കും.
Source: Techtraveleat/Instagram


Click it and Unblock the Notifications








