ദേശീയപാതകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

ആശുപത്രികള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ സൗകര്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങളും മുന്നറിയിപ്പുകളും നല്‍കുന്ന അടയാളങ്ങളല്ലാതെ ദേശീയപാതകളില്‍ പരസ്യങ്ങളൊന്നും സ്ഥാപിക്കരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. ദേശീയപാതകളിലെ വിളക്കുകാലുകളില്‍ പരസ്യത്തിന് അനുമതി നല്‍കാന്‍ ദേശീയപാത അതോരിറ്റിക്കാണ് അധികാരമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ദേശീയപാതകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

നാഷ്ണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) യുടെ ഉത്തരവ് ചോദ്യം ചെയ്ത് തൃശൂര്‍ സ്വദേശിനി ഷാനി ജോണ്‍സണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അദ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയപാതയില്‍ ഇടപ്പള്ളി-തൈക്കുടം പാലം ഭാഗത്ത് വിളക്കുകാലുകളില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ ദേശീയപാത അതോരിറ്റി അനുമതി നിഷേധിച്ചതിനെതിരെ ഷാനി ജോണ്‍സണ്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നടപടി.

ദേശീയപാതകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

ദേശിയ പാതയുടെ ഭൂമി കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായതിനാല്‍ സംസ്ഥാനത്തെ ഏതെങ്കിലും കോര്‍പറേഷനോ, തദ്ദേശ അധികാരികള്‍ക്കോ ദേശീയപാതകളിലെ വിളക്കുകാലിലും പാതയുടെ അനുബന്ധ സ്ഥലങ്ങളിലും പരസ്യ ബോര്‍ഡ് സ്ഥാപിക്കാന്‍ അനുവാദം നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ദേശീയപാതകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

അതേസമയം, ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് തയ്യാറാക്കിയ പാതയോര പരസ്യ നയവും റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറും പ്രകാരമാണ് അനുമതി നിരസിച്ചതെന്ന് ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അറിയിപ്പ്, ആശുപത്രി, ബസ് സ്റ്റോപ്പ് എന്നിവയുടെ സൂചനകളല്ലാത്ത പരസ്യങ്ങള്‍ പാതയോരത്ത് പാടില്ല. പാലം, കലുങ്ക് എന്നിവയിലും ദേശീയപാതയുടെ സ്ഥലത്തെ തൂണുകളിലും പരസ്യങ്ങള്‍ പാടില്ല. പൊതുജനങ്ങള്‍ക്ക് ഗുണകരമായ താല്‍ക്കാലിക സ്വഭാവമുള്ള മേളകള്‍ പോലുള്ളവയുടെ പരസ്യങ്ങള്‍ അനുമതിയോടെ നല്‍കാം. സര്‍ക്കുലര്‍ നിര്‍ദേശങ്ങളും റോഡ് കോണ്‍ഗ്രസിലെ നയവും വിലയിരുത്തി ഹര്‍ജി തള്ളിയ കോടതി ദേശീയ പാത അതോറിട്ടിയുടെ നടപടിയെ ശരിവച്ചു.

ദേശീയപാതകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

കോര്‍പറേഷന്‍ പരിധിയിലെ ചില സ്ഥലങ്ങളില്‍ സോഡിയം വേപ്പര്‍ ലാംമ്പിന്റെ പോസ്റ്റുകളില്‍ നിശ്ചിത വലുപ്പമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ കരാറെടുത്തെങ്കിലും പരസ്യം വെയ്ക്കാന്‍ അതോരിറ്റി അനുമതി നിഷേധിച്ചതാണ് ഹര്‍ജിക്ക് ആധാരം.

ദേശീയപാതകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

അടുത്തിടെയാണ് ബസുകളില്‍ പരസ്യം പതിക്കരുതെന്ന് കോടതി ഉത്തരവിറക്കിയത്. കെഎസ്ആര്‍ടിസിയുടേത് ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റ് വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ പാടില്ലെന്നും പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ട് പരസ്യത്തിലൂടെ അധികവരുമാനം ഉണ്ടാക്കരുതെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അദ്യക്ഷനായ ബെഞ്ച് തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ദേശീയപാതകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

ദേശീയപാതയോരങ്ങളില്‍ ഇത്തരത്തില്‍ ആകര്‍ഷകങ്ങളായ പരസ്യങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. എന്നാലും പലയിടത്തും ഇവ സ്ഥാപിച്ചിട്ടുള്ളതിനാല്‍ കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകള്‍ ദേശീയപാതയില്‍ ഓടിക്കുന്നതിനാല്‍ പരസ്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റേത് ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ജനാലച്ചില്ലുകളില്‍ കാഴ്ച മറയ്ക്കും വിധം ഒട്ടിക്കലുകളോ, കര്‍ട്ടനുകളോ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

ദേശീയപാതകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

കോടതിയുടെ പ്രധാന നിര്‍ദേശങ്ങള്‍

  • വാഹനങ്ങളുടെ വിന്‍ഡോ ഗ്ലാസുകളില്‍ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ഫിലിം ഒട്ടിക്കുകയോ കര്‍ട്ടനടിക്കുകയോ ചെയ്യുന്നില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും നിയമം ബാധകരമാണ്.
  • ഹെഡ് ലൈറ്റ്, ടെയ്ല്‍ ലൈറ്റ് എന്നിവയ്ക്കു മീതെ സ്റ്റിക്കറും മറ്റും പതിപ്പിച്ച് ഉപയോഗിക്കാന്‍ അനുവദിക്കരുത്.
  • എല്‍ഇഡി ബാര്‍ ലൈറ്റുകളും സ്ട്രിപ് ലൈറ്റുകളും ഘടിപ്പിക്കരുത്.
  • ഇന്‍ഡിക്കേറ്ററുകള്‍, സിഗ്‌നലിങ് സംവിധാനം, റിഫ്‌ലക്ടര്‍, ലാമ്പ്, പാര്‍ക്കിങ് ലൈറ്റ് എന്നിവ പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹനങ്ങള്‍ പൊതുനിരത്തിലിറക്കാന്‍ അനുവദിക്കരുത്.
  • മതിയായ വെളിച്ചമില്ലാത്തിടത്ത് പാര്‍ക്കിങ് ലൈറ്റ് ഇല്ലാതെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്.
  • എമര്‍ജന്‍സി ഡ്യൂട്ടിക്കുള്ള വാഹനങ്ങളിലൊഴികെ നീല, ചുവപ്പ്, വെള്ള ലൈറ്റുകള്‍ മീതെ ഘടിപ്പിക്കരുത്.

Most Read Articles

Malayalam
English summary
Kerala high court rules against ads on highways. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X