ഇന്നോവയുമായി കൊമ്പുകോര്‍ക്കാന്‍ കിയ കാര്‍ണിവല്‍ 2020 -ല്‍ ഇന്ത്യയിലെത്തും
കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ വാഹനമായ സെല്‍റ്റോസിനെ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ്. ആഗസ്റ്റ് 22 -ന് വാഹനത്തെ പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്നത്.

സെല്‍റ്റോസിന് ശേഷം ഇന്ത്യയിലേക്കുള്ള അടുത്ത വാഹനമായി കിയ കണക്കുകൂട്ടുന്നത് തങ്ങളുടെ കാര്‍ണിവല്‍ എംപിവിയാണ്. 2020 -ല്‍ വാഹനത്തെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2020 ഫെബ്രുവരിയില്‍ നിശ്ചയിച്ചിരിക്കുന്ന ഓട്ടോ എക്‌സ്‌പ്പോയില്‍ കാര്‍ണിവലിനെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ കാഴ്ച്ചവയ്ക്കും. നിലവില്‍ വിപണിയിലുള്ള കാര്‍ണിവലിന് ചില മാറ്റങ്ങള്‍ വരുത്തിയാവും കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

നിലവിലുള്ള പതിപ്പിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാവും ഇന്ത്യയ്ക്ക് ലഭിക്കുക. 2015 -ലാണ് വാഹനത്തിന് അവസാന ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചത് അതിനാല്‍ തന്നെ വാഹനത്തിന് ഒരു മാറ്റം അത്യാവശമാണ്.

രാജ്യത്ത് കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാക്കാനും കിയ ബ്രാന്‍ഡ് കൂടുതല്‍ പ്രചരിപ്പിക്കുവാനുമാണ് നിര്‍മ്മാതാക്കളുടെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ പ്രീമിയം എംപിവി ശ്രേണിയില്‍ വാഹനത്തെ അവതരിപ്പിക്കാനാണ് കിയയുടെ പുറപ്പാട്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുമായി കൊമ്പുകോര്‍ക്കാന്‍ നിര്‍മ്മാതാക്കളുടെ നീക്കം.

ഇന്ത്യന്‍ വിപണിയില്‍ ഏഴ് സീറ്റുകള്‍ വരുന്ന ഒരേയൊരു ഉയര്‍ന്ന പതിപ്പിനെ മാത്രം അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. അന്താരാഷ്ട്ര വിപണിയില്‍ ഏഴ്, ഒമ്പത്, പതിനൊന്ന് സീറ്റ് പതിപ്പുകള്‍ വാഹനത്തിനുണ്ട്.

പൂര്‍ണ്ണമായി CKD യൂണിറ്റായി രാജ്യത്ത് എത്തിച്ചതിന് ശേഷം കമ്പനിയുടെ ആന്ധ്രാപര്‌ദേശിലെ അനന്ദപൂരിലുള്ള പ്ലാന്‍ഡില്‍ അസംബിള്‍ ചെയ്യാനാണ് തീരുമാനം. ശ്രേണിയില്‍ തന്നെ ആദ്യമായ സവിശേഷതകളോടും, ഫീച്ചറുകളോടുമാണ് വാഹനം വിപണിയിലെത്തുന്നത്.

ഇലക്ട്രിക്ക് സ്ലൈഡിങ് ഡോറുകള്‍, രണ്ടും മൂന്നും നിരകളില്‍ പ്രത്യേകം ക്യാപ്റ്റന്‍ സീറ്റുകള്‍, എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക്‌ഫോര്‍സ് ഡിസ്റ്റട്രിബ്യൂഷന്‍ സിസ്റ്റം, ഓട്ടോമാറ്റിക്ക് എസി എന്നിവയാണ്.

202 bhp കരുത്തും 441 Nm torque ഉം സൃഷ്ടിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് കാര്‍ണിവലില്‍ വരുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ്. ആഘോള വിപണിയില്‍ 3.2 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനും കാര്‍ണിവലില്‍ വരുന്നുണ്ട്. എന്നാല്‍ ഇത് ഇന്ത്യന്‍ വിപണിയിലേക്കുണ്ടാവില്ല.


Click it and Unblock the Notifications








