ടൊയോട്ട ഇന്നോവയെ പിടിച്ചുകെട്ടാന്‍ കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക്

കിയ വരുന്നുണ്ടെന്ന് കേട്ടപ്പോഴേ ഇന്ത്യന്‍ വാഹന പ്രേമികള്‍ ചെവിയോര്‍ത്തു കാര്‍ണിവല്‍ ഇങ്ങെത്തുമോ എന്നറിയാന്‍. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ സമഗ്രാധിപത്യം തകര്‍ക്കാന്‍ കാര്‍ണിവലിനെക്കാളും നല്ലൊരു എതിരാളിയില്ല, തീര്‍ച്ച. രാജ്യാന്തര വിപണിയില്‍ കിയ മോട്ടോര്‍സ് വില്‍ക്കുന്ന വലിയ എംപിവിയാണ് കാര്‍ണിവല്‍. ചില വിപണികളില്‍ സെഡോനയെന്നും കാര്‍ണിവല്‍ അറിയപ്പെടുന്നു.

ടൊയോട്ട ഇന്നോവയെ പിടിച്ചുകെട്ടാന്‍ കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക്

സെല്‍റ്റോസ് എസ്‌യുവിക്ക് പിന്നാലെ കാര്‍ണിവലിനെ ഇവിടെ അവതരിപ്പിക്കാനാണ് കിയ മോട്ടോര്‍സിന്റെ തീരുമാനം. അടുത്തവര്‍ഷം കിയ കാര്‍ണിവല്‍ ഇവിടെ തലയുയര്‍ത്തും. ഇന്ത്യന്‍ വിപണിയില്‍ എതിരാളികളില്ലാതെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാഴാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിയുന്നു. ഇതുവരെ ഇന്നോവ ക്രിസ്റ്റയ്ക്ക് ഒത്ത എതിരാളിയെ വിപണി കണ്ടിട്ടില്ല.

ടൊയോട്ട ഇന്നോവയെ പിടിച്ചുകെട്ടാന്‍ കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക്

എന്നാല്‍ കിയ കാര്‍ണിവലിന്റെ കടന്നുവരവ് ഈ സ്ഥിതിവിശേഷം തിരുത്തും. പറഞ്ഞുവരുമ്പോള്‍ ഇന്നോവയെക്കാള്‍ വലുപ്പവും സൗകര്യങ്ങളും കിയ എംപിവിക്കുണ്ട്. 5,155 mm നീളവും 1,985 mm വീതിയും 1,740 mm ഉയരവും കാര്‍ണിവല്‍ കുറിക്കും. വീല്‍ബേസ് 2,060 mm. ഇന്നോവ ക്രിസ്റ്റയെക്കാള്‍ 380 mm നീളവും 155 mm വീതിയും കാര്‍ണിവലിനുണ്ടെങ്കിലും ഉയരത്തിന്റെ കാര്യത്തില്‍ കിയ എംപിവി 40 mm താഴെപോകും.

ടൊയോട്ട ഇന്നോവയെ പിടിച്ചുകെട്ടാന്‍ കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക്

ഇതു കേട്ട് കാര്‍ണിവലിന് ഹെഡ്‌റൂം കുറവാണെന്നു ധരിക്കുന്നതില്‍ അര്‍ത്ഥമില്ല. മോണോകോഖ് ഷാസിയാണ് കാര്‍ണിവലിന് ആധാരം. ഇന്നോവ ക്രിസ്റ്റ പുറത്തിറങ്ങുന്നതാകട്ടെ ലാഡര്‍ ഫ്രെയിം ഷാസി അടിസ്ഥാനപ്പെടുത്തിയും. ഉയര്‍ന്ന ദൃഢതയും യാത്രാസുഖവും ഉറപ്പുവരുത്തുന്നതില്‍ കിയ കാര്‍ണിവലാണ് മുന്നില്‍ നില്‍ക്കുക.

ടൊയോട്ട ഇന്നോവയെ പിടിച്ചുകെട്ടാന്‍ കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക്

രാജ്യാന്തര വിപണിയില്‍ ഏഴു സീറ്റര്‍, എട്ടു സീറ്റര്‍, ഒന്‍പതു സീറ്റര്‍, 11 സീറ്റര്‍ പതിപ്പുകള്‍ കാര്‍ണിവലിനുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഏഴു സീറ്റര്‍ കാര്‍ണിവലിനെ കൊണ്ടുവരാനാണ് കിയയുടെ തീരുമാനം. ടൊയോട്ട ഇന്നോവ ക്രിസ്റ്റയെക്കാള്‍ കൂടുതല്‍ അകത്തള വിശാലത കിയ കാര്‍ണിവലിന് പ്രതീക്ഷിക്കാം.

ടൊയോട്ട ഇന്നോവയെ പിടിച്ചുകെട്ടാന്‍ കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക്

തെന്നിമാറുന്ന ഡോര്‍ ശൈലിയാണ് കാര്‍ണിവലിന്. ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളില്‍ വൈദ്യുത ഡോറുകള്‍ ഒരുങ്ങും. എംപിവിയുടെ സുരക്ഷയുടെ കാര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ കിയ സ്വീകരിക്കുമെന്നാണ് വിവരം. ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍സൈഡ് അസിസ്റ്റ്, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ ക്യാമറ, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ്, കൊളീഷന്‍ വാര്‍ണിങ് മുതലായ നിരവധി സജ്ജീകരണങ്ങള്‍ കാര്‍ണിവലില്‍ സുരക്ഷ ഉറപ്പുവരുത്തും.

ടൊയോട്ട ഇന്നോവയെ പിടിച്ചുകെട്ടാന്‍ കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക്

മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാനരോമിക് സണ്‍റൂഫ്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകളും കിയ കാര്‍ണിവലിലുണ്ട്. ഇന്ത്യയില്‍ കടന്നുവരാനൊരുങ്ങുന്ന കാര്‍ണിവലില്‍ R 2.2 E-VGT ഡീസല്‍ എഞ്ചിനായിരിക്കും ഇടംപിടിക്കുക.

ടൊയോട്ട ഇന്നോവയെ പിടിച്ചുകെട്ടാന്‍ കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക്

3,800 rpm -ല്‍ 199 bhp കരുത്തും 1,750 - 2,750 rpm -ല്‍ 441 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്. 24 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ കിയ കാര്‍ണിവലിന് വിപണിയില്‍ പ്രാരംഭ വില പ്രതീക്ഷിക്കാം. ഉയര്‍ന്ന കാര്‍ണിവല്‍ വകഭേദങ്ങള്‍ക്ക് 30 ലക്ഷം രൂപയോളം വിലയുണ്ടാവും.

Source: AutoCar India

Most Read Articles

Malayalam
English summary
Kia Carnival MPV Confirmed For Indian Market. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X