കിയ കാര്‍ണിവല്‍ വരുന്നൂ, അറിയണം ഇക്കാര്യങ്ങള്‍

ഇന്ത്യന്‍ എംപിവി ലോകത്ത് കിരീടമില്ലാത്ത രാജാവാണ് ടൊയോട്ട ഇന്നോവ. ഇതുവരെ ഇന്നോവയ്‌ക്കൊത്ത എതിരാളിയെ ഇന്ത്യന്‍ വിപണി കണ്ടിട്ടില്ല. എംപിവി നിരയില്‍ മാരുതി എര്‍ട്ടിഗയും മഹീന്ദ്ര മറാസോയുമുണ്ടെങ്കിലും ടൊയോട്ട എംപിവിയുടെ ഏഴയലത്തു എത്തുന്നില്ല ഇവരൊന്നും. പക്ഷെ കിയ കാര്‍ണിവല്‍ വന്നാല്‍ ചിത്രം മാറുമോ? വാഹന പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

കിയ കാര്‍ണിവല്‍ വരുന്നൂ, അറിയണം ഇക്കാര്യങ്ങള്‍

രാജ്യാന്തര വിപണിയില്‍ പയറ്റിത്തെളിഞ്ഞ വലിയ എംപിവിയാണ് കിയ കാര്‍ണിവല്‍. അടുത്തവര്‍ഷം കാര്‍ണിവല്‍ ഇവിടെത്തുമെന്ന് കിയ സ്ഥിരീകരിച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ അവസരത്തില്‍ പുതിയ കാര്‍ണിവലിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.

കിയ കാര്‍ണിവല്‍ വരുന്നൂ, അറിയണം ഇക്കാര്യങ്ങള്‍

മുന്‍ വീല്‍ ഡ്രൈവ് ഘടന

പഴയ ടൊയോട്ട ഇന്നവോയെ പോലെയോ പുതിയ ഇന്നോവ ക്രിസ്റ്റയെ പോലെയോ പിന്‍ വീല്‍ ഡ്രൈവ് ഘടനയല്ല കിയ കാര്‍ണിവലിന്. എംപിവിയുടെ മുന്‍ ടയറുകളിലേക്കാണ് എഞ്ചിന്‍ കരുത്തെത്തുക. ഇക്കാരണത്താല്‍ ഡ്രൈവ് ഷാഫ്റ്റ് പോലുള്ള സങ്കീര്‍ണമായ മെക്കാനിക്കല്‍ ഘടകങ്ങള്‍ കാര്‍ണിവലിലില്ല. വിശാലമായ അകത്തളത്തിലേക്കാണ് ഇക്കാര്യം വിരല്‍ ചൂണ്ടുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയെക്കാള്‍ നീളവും വീതിയും കിയ കാര്‍ണിവല്‍ കുറിക്കും.

കിയ കാര്‍ണിവല്‍ വരുന്നൂ, അറിയണം ഇക്കാര്യങ്ങള്‍

വിവിധ സീറ്റിങ് ക്രമം

ഒട്ടനവധി വിദേശ വിപണികളില്‍ കിയ കാര്‍ണിവലിന് ശക്തമായ സാന്നിധ്യമുണ്ട്. പറഞ്ഞുവരുമ്പോള്‍ എംപിവി മോഡലുകള്‍ക്ക് സാധ്യതയേറെയുള്ള അമേരിക്കന്‍ വിപണിയെ ലക്ഷ്യമിട്ടാണ് കാര്‍ണിവലിന് കിയ രൂപം നല്‍കിയത്. മറ്റു രാജ്യങ്ങളിലും കാര്‍ണിവലിന് ആരാധകരുണ്ടെന്നു കണ്ടതോടെ എംപിവിയുമായി നാനാദിക്കിലേക്കും കമ്പനി പറന്നിറങ്ങി. 5,115 mm ആണ് കിയ കാര്‍ണിവലിന്റെ നീളം. 1,985 mm വീതിയും 1,740 mm ഉയരവും കിയ എംപിവി കുറിക്കും.

കിയ കാര്‍ണിവല്‍ വരുന്നൂ, അറിയണം ഇക്കാര്യങ്ങള്‍

വൈവിധ്യമാര്‍ന്ന സീറ്റിങ് ക്രമം കാര്‍ണിവലില്‍ കിയ അവതരിപ്പിക്കുന്നുണ്ട്. ഏഴു, എട്ടു, പതിനൊന്ന് സീറ്റുകള്‍ വകഭേദങ്ങള്‍ കാര്‍ണിവലില്‍ തിരഞ്ഞെടുക്കാം. ഇന്ത്യയില്‍ ഈ ഈ മൂന്നു പതിപ്പുകളും വില്‍പ്പനയ്ക്ക് വരുമോയെന്ന കാര്യം സംശയമാണ്. ആദ്യഘട്ടത്തില്‍ ഏഴു, എട്ടു സീറ്റര്‍ വകഭേദങ്ങള്‍ക്കാണ് സാധ്യത കൂടുതല്‍.

കിയ കാര്‍ണിവല്‍ വരുന്നൂ, അറിയണം ഇക്കാര്യങ്ങള്‍

പവര്‍ട്രെയിന്‍

ഡീസല്‍ എംപിവികളോടാണ് ഇന്ത്യയ്ക്ക് താത്പര്യമേറെ. ഇക്കാര്യം കിയയും അറിയുന്നു. രാജ്യാന്തര നിരയില്‍ വൈവിധ്യമാര്‍ന്ന എഞ്ചിന്‍ പതിപ്പുകള്‍ കാര്‍ണിവലിലുണ്ടെങ്കിലും ഇവിടെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പിനെ അവതരിപ്പിക്കാനായിരിക്കും കമ്പനി ശ്രമിക്കുക.

കിയ കാര്‍ണിവല്‍ വരുന്നൂ, അറിയണം ഇക്കാര്യങ്ങള്‍

3,800 rpm -ല്‍ 202 bhp കരുത്തും 1,750 - 2,750 rpm -ല്‍ 441 Nm torque ഉം സൃഷ്ടിക്കാന്‍ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാര്‍ണിവലില്‍ പ്രതീക്ഷിക്കാം.

കിയ കാര്‍ണിവല്‍ വരുന്നൂ, അറിയണം ഇക്കാര്യങ്ങള്‍

ആഢംബരം നിറഞ്ഞ അകത്തളം

ആഢംബര സൗകര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരിക്കും കാര്‍ണിവലിനെ കിയ ഇന്ത്യയില്‍ വില്‍ക്കുക. UVO കണക്ടിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ക്യാബിനില്‍ ശ്രദ്ധയാകര്‍ഷിക്കും. രണ്ടാം നിരയിലിരിക്കുന്നവര്‍ക്കായി പ്രത്യേക ഹെഡ്‌റെസ്റ്റ് ഡിസ്‌പ്ലേ കമ്പനി സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

കിയ കാര്‍ണിവല്‍ വരുന്നൂ, അറിയണം ഇക്കാര്യങ്ങള്‍

ഇരട്ട സണ്‍റൂഫ് ഡിസൈനാണ് എംപിവിയുടെ മറ്റൊരു ശ്രദ്ധേയമായ കാര്യം. വെന്റിലേഷന്‍ സൗകര്യമുള്ള സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടര്‍, തെന്നിമാറുന്ന വൈദ്യുത ഡോറുകള്‍ എന്നിങ്ങനെ നീളും മറ്റു കിയ കാര്‍ണിവല്‍ വിശേഷങ്ങള്‍.

കിയ കാര്‍ണിവല്‍ വരുന്നൂ, അറിയണം ഇക്കാര്യങ്ങള്‍

വില

ഇത്രയ്‌ക്കെല്ലാം സൗകര്യങ്ങള്‍ ഒരുങ്ങുമ്പോള്‍ എന്തു വിലയുണ്ടായിരിക്കും കിയ കാര്‍ണിവലിന്? ചോദ്യം സ്വാഭാവികം. ടൊയോട്ട ഇന്നോവ ക്രിസ്റ്റയെക്കാള്‍ ഉയര്‍ന്ന വില കാര്‍ണിവല്‍ എംപിവിക്കുണ്ടാകുമെന്ന് ഏവരും കരുതുന്നു. എന്നാല്‍ പുറത്തുവരുന്ന സൂചനകള്‍ പ്രകാരം കാര്‍ണിവലിനെ മത്സര വിലയില്‍ കൊണ്ടുവരാനായിരിക്കും കിയ ശ്രമിക്കുക.

കിയ കാര്‍ണിവല്‍ വരുന്നൂ, അറിയണം ഇക്കാര്യങ്ങള്‍

24 മുതല്‍ 26 ലക്ഷം രൂപയോളം കാര്‍ണിവലിന് പ്രാരംഭ വില പ്രതീക്ഷിക്കാം. ഓഗസ്റ്റ് 22 -നാണ് ആദ്യ കിയ കാര്‍ - സെല്‍റ്റോസ് എസ്‌യുവി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരിക.

Most Read Articles

Malayalam
English summary
Kia Carnival MPV: Things To Know. Read in Malayalam. Read in Malayalam.
Story first published: Saturday, July 6, 2019, 15:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X