TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കിയ കേരളത്തിലേക്ക്, മലബാറില്‍ മൂന്നു ഡീലര്‍ഷിപ്പുകള്‍
ഈ വര്‍ഷം ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. രാജ്യമെമ്പാടും ശക്തമായ വിപണന ശൃഖല സ്ഥാപിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ കമ്പനി. 2019 അവസാനത്തോടെ ആദ്യ കിയ മോഡല്‍ ഇവിടെ വില്‍പ്പനയ്ക്ക് വരും. ഇന്ത്യന്‍ നിര്‍മ്മിത അഞ്ചു സീറ്റര്‍ എസ്‌യുവി, SP2i ആണ് കിയയില്‍ നിന്നും വരാനിരിക്കുന്ന ആദ്യത്തെ അവതാരം.
ആദ്യഘട്ടത്തില്‍ 35 ഷോറൂമുകള്‍ക്ക് കിയ തുടക്കമിടും. ഇതില്‍ മൂന്നെണ്ണം കേരളത്തിലാണ്. അലൈസൺ ഗ്രൂപ്പാണ് കേരളത്തില്‍ കിയയുടെ ഔദ്യോഗിക ഡീലര്‍. മലയാള മണ്ണിലേക്കുള്ള കിയയുടെ വരവ് അലൈസൺ ഗ്രൂപ്പ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ കിയ കാറുകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് പ്രത്യേക റോഡ് ഷോ കമ്പനി സംഘടിപ്പിച്ചിരുന്നു. നീറോ, കാര്‍ണിവല്‍ മോഡലുകള്‍ അന്നു പ്രദര്‍ശനത്തിനെത്തി.
വടക്കന്‍ കേരളത്തിലാണ് മൂന്നു കിയ ഡീലര്‍ഷിപ്പുകളും പ്രവര്‍ത്തനം ആരംഭിക്കുക. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കിയ വേരോട്ടം കണ്ടെത്തും. പീന്നിട് മാത്രമെ കൊച്ചിയിലും തിരുവനന്തപുരത്തും ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നതിനെ കുറിച്ച് കമ്പനി ആലോചിക്കുകയുള്ളൂ.
രാജ്യത്തെ മുഴുവന്‍ കിയ മോട്ടോര്‍സ് ഇന്ത്യ ഡീലര്‍ഷിപ്പുകളും കമ്പനിയുടെ റെഡ് ക്യൂബ് ആര്‍കിടെക്ച്ചര്‍ ശൈലിയാണ് പിന്തുടരുക. നോയിഡയില്‍ ആദ്യ ഷോറൂം സ്ഥാപിക്കുന്നതിന്റെ നടപടികള്‍ കിയ ഏറെക്കുറെ പൂര്‍ത്തിയാക്കി കഴിഞ്ഞു. മുകളില്‍ സൂചിപ്പിച്ചതുപോലെ കിയ SP2i എസ്‌യുവിയാകും വില്‍പ്പനയ്ക്ക് വരുന്ന ആദ്യത്തെ മോഡല്‍. 2018 ഓട്ടോ എക്‌സ്‌പോയില്‍ കിയ കാഴ്ച്ചവെച്ച SP കോണ്‍സെപ്റ്റ് എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പാണിത്.
പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ കിയ SP2i വില്‍പ്പനയ്ക്ക് അണിനിരക്കും. മോഡലിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ 140 bhp ശേഷിയുള്ള 1.4 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ എഞ്ചിനായിരിക്കും പെട്രോള്‍ പതിപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹ്യുണ്ടായി ക്രെറ്റയിലെ 1.6 ലിറ്റര്‍ എഞ്ചിനായിരിക്കും എസ്‌യുവിയുടെ ഡീസല്‍ പതിപ്പില്‍. ഹ്യുണ്ടായിയുടെ ഉടമസ്ഥതയിലുള്ള കാര്‍ കമ്പനിയാണ് കിയ. ഘടകങ്ങളില്‍ ഏറിയപ്പങ്കും ക്രെറ്റ എസ്‌യുവിയില്‍ നിന്നാകും കിയ SP2i പങ്കിടുക.
എസ്‌യുവി പോരില്‍ ശ്രദ്ധനേടാനുള്ള എല്ലാ രസക്കൂട്ടുകളും തങ്ങളുടെ മോഡലില്‍ കിയ ഉറപ്പുവരുത്തിയിട്ടുണ്ട്. വിപണിയില്‍ പത്തു മുതല്‍ 16 ലക്ഷം രൂപ വരെ SP2i -ക്ക് വില പ്രതീക്ഷിക്കാം. റെനോ ക്യാപ്ച്ചര്‍, നിസാന്‍ കിക്ക്‌സ്, ടാറ്റ ഹാരിയര്‍, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ വമ്പന്മാരുമായാണ് കിയ എസ്‌യുവിയുടെ മത്സരം.
അടുത്ത മൂന്നുവര്‍ഷത്തിനകം ആറു മോഡലുകളെ വിപണിയില്‍ എത്തിക്കുമെന്ന് കിയ വെളിപ്പെടുത്തി കഴിഞ്ഞു. ഇതിലൊരു നാലു മീറ്ററില്‍ താഴെയുള്ള കോമ്പാക്ട് എസ്‌യുവിയും ക്രോസ് ഹാച്ച്ബാക്കും ഉള്‍പ്പെടും.