എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനമാണ് സെല്‍റ്റോസ്. ആഗസ്റ്റ് 22 -നാണ് വാഹനം കമ്പനി ഔദ്യോഗികമായി പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൊറിയന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ വാഹനമായതിനാല്‍ സെല്‍റ്റോസ് ആഗോള വിപണിയിലും വിൽക്കപ്പെടും. പുതുതലമുറ ഹ്യുണ്ടായി ക്രെറ്റയുമായി സെല്‍റ്റോസ് എഞ്ചിനും പ്ലാറ്റഫോമും പങ്കിടും.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

രാജ്യത്തെ തങ്ങളുടെ ആദ്യ വാഹനമായതിനാല്‍ സെല്‍റ്റോസില്‍ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന ഫീച്ചറുകള്‍ കൊണ്ട് നിറയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിപണിയില്‍ ടാറ്റ ഹാരിയറും, ഹ്യുണ്ടായി ക്രെറ്റയുമാണ് സെല്‍റ്റോസിന്റെ പ്രധാന എതിരാളികള്‍. ഇവയില്‍ രണ്ടുമില്ലാത്ത സെല്‍റ്റോസിന്റെ 15 ഫീച്ചറുകള്‍ ഒന്ന് പരിശോധിക്കാം.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

1.എയര്‍ പ്യൂരിഫയര്‍

വായു മലിനീകരണം രൂക്ഷമായിരിക്കുന്ന കാലഘട്ടത്തില്‍ പേര് വെളിപ്പെടുത്തുന്നത് പോലെ വാഹനത്തിനുള്ളില്‍ ശുദ്ധ വായു പകര്‍ന്നു നല്‍കാന്‍ ഇത് സഹായിക്കും. ഈ വിഭാഗത്തില്‍ എയര്‍ പ്യൂരിഫയര്‍ നല്‍കുന്ന ഏക വാഹനം സെല്‍റ്റോസാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്നവയില്‍ എയര്‍ പ്യൂരിഫയര്‍ അവതരിപ്പിച്ച ആദ്യ വാഹനം എന്ന പട്ടം ഹ്യുണ്ടായി വെന്യുവിനാണ്.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

2. 10.25 ഇഞ്ച് ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം

നിലവില്‍ ഹാരിയറിലുണ്ടായിരുന്ന 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റമായിരുന്നു വിഭാഗത്തിലെ ഏറ്റവും വലുത്. എന്നാല്‍ സെല്‍റ്റോസില്‍ 10.25 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. ക്രെറ്റയിലും ഹാരിയറിറും ഇത്രയും വലിയ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം വരുന്നില്ല.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

3. സ്മാര്‍ട്ട് കാര്‍ ഫീച്ചറുകള്‍

നിരവധി സാങ്കേതികവിദ്യകളാല്‍ നിറഞ്ഞതാണ് അടുത്ത കാലത്ത് വിപണിയിലിറങ്ങിയ മിക്ക വാഹനങ്ങളും. ഉദാഹരണത്തിന് എംജി ഹെക്ടര്‍, ഹ്യുണ്ടായി വെന്യു എന്നിവയിലെല്ലാം മുഴുവന്‍ സമയവും ഇന്റര്‍ നെറ്റ് സപ്പോര്‍ട്ട്, വോയിസ് റെകൊഗ്നിഷന്‍ എന്നിങ്ങനെ വിവിധ ഫീച്ചറുകളുണ്ട്. കിയ സെല്‍റ്റോസും ഈ നിരയില്‍ സ്ഥാനം പിടിക്കുകയാണ്. ഇന്റര്‍ നെറ്റുമായി കണക്ട് ചെയ്യുവാന്‍ വാഹനത്തിന്റെ ഉള്ളില്‍ ഒരു M2M ചിപ്പ് നല്‍കിയിരിക്കുന്നു. ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം UVO കണക്ട് സംവിധാനത്തോടെയാണ് വരുന്നത്. നാവിഗേഷന്‍, സുരക്ഷ, സെക്യൂരിറ്റി, വാഹന നിയന്ത്രണം, റിമോട്ട് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ UVO പ്രധാനം ചെയ്യുന്നു.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

4.എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍

എല്‍ഇഡി റണ്ണിങ് ലൈറ്റുകള്‍, ടെയില്‍ ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ വിഭാഗത്തില്‍ ആദ്യമായി എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ അവതരിപ്പിക്കുന്നത് സെല്‍റ്റോസാണ്. വാഹനത്തിന്റെ ടൈഗര്‍ നോസ് ഗ്രില്ലിന് ഇരു വശങ്ങളിലും എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ പ്രൗഢിയോടെ നില്‍ക്കുന്നു.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

5. സ്മാര്‍ട്ട് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ (HUD)

ഇക്കാലത്ത് HUD എന്നത് പുതിയ സാങ്കേതിക വിദ്യ ഒന്നുമല്ല. പ്രീമിയം കാറുകളില്‍ കാലങ്ങളായി വന്നുകൊണ്ടിരിക്കുന്ന ഫീച്ചറാണിത്. എന്നാല്‍ ഈ വിഭാഗത്തില്‍ ആദ്യമായി HUD ഫീച്ചര്‍ കൊണ്ടുവരുന്നത് സെല്‍റ്റോസാണ്. സ്പീഡും മറ്റ് അവശ്യ വിവരങ്ങളും വാഹനത്തിന്റെ മുന്‍ വിന്റ് ഷീല്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് ഈ ഫീച്ചര്‍. അതിനാല്‍ ഡ്രൈവര്‍ക്ക് ഇവ അറിയാന്‍ റോഡില്‍ നിന്ന് കണ്ണെടുക്കേണ്ടി വരില്ല.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

6. നാല് ടയറുകളിലും ഡിസ്‌ക്ക് ബ്രേക്കുകള്‍

ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നിവയ്ക്ക് രണ്ടെന്റെയും ഉയര്‍ന്ന പതിപ്പില്‍ പോലും മുന്നില്‍ മാത്രമാണ് ഡിസ്‌ക്ക് ബ്രേക്കുകള്‍ വരുന്നത്. എന്നാല്‍ സെല്‍റ്റോസില്‍ നാല് ടയറുകളിലും ഡിസ്‌ക്ക് ബ്രേക്കുകളാണ്. വാഹനത്തിന്റെ ബ്രേക്കിങും മുഴുവന്‍ നിയന്ത്രണവും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

7. പിന്നിലും ചായ്ക്കാവുന്ന സീറ്റുകള്‍

സാധാരണ വാഹനങ്ങളില്‍ മുന്നിലെ സീറ്റുകള്‍ മാത്രമേ ഇഷ്ടത്തിനനുസരിച്ച് ചായ്ക്കാന്‍ പറ്റിയിരുന്നുള്ളൂ. എന്നാല്‍ പുതിയ സെല്‍റ്റോസില്‍ പിന്‍ സീറ്റുകള്‍ ഒരു പരിധിവരെ ചായ്ക്കുവാനുള്ള ഓപ്ഷന്‍ നല്‍കുന്നു. പിന്നിലെ യാത്രക്കാര്‍ക്ക് യഥേഷ്ടം ഇരിക്കാനുള്ള സംവിധാനമാണ് വാഹനം നല്‍കുന്നത്.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

8. ആംബിയന്റ് ലൈറ്റിങ്

മുന്‍പ് പറഞ്ഞതുപോലെ സെല്‍റ്റോസിനെ എല്ലാവിധ ഫീച്ചറുകളും കൊണ്ട് നിറച്ചിരിക്കുകയാണ് കിയ. യാത്രക്കാരുടെ മൂഡ് അനുസരിച്ച് ക്രമീകരിക്കാവുന്ന ലൈറ്റുകളാണ് അടുത്ത സവിശേഷത. വാഹനത്തിന്റെ ഉള്ളില്‍ വിവിധയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകള്‍ വിവിധ നിറങ്ങളില്‍ തെളിയിക്കാന്‍ കഴിയും.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

9. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ വരുന്ന സെല്‍റ്റോസില്‍ രണ്ട് പെട്രോള്‍ എഞ്ചിനുകളും ഒരു ഡീസല്‍ എഞ്ചിനുമാണ്. 140 bhp കരുത്ത് 244 Nm torque നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സാണ്.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

10. 360 ഡിഗ്രി ക്യാമറ

ടാറ്റ ഹാരിയറും, ഹ്യുണ്ടായി ക്രെറ്റയും പിന്‍ പാര്‍ക്കിങ്് സെന്‍സറുകളും പിന്‍ ക്യാമറയുമായി വരുമ്പോള്‍ സെല്‍റ്റോസ് എത്തുന്നത് 360 ഡിഗ്രി ക്യാമറ ഫീച്ചറായിട്ടാണ്. ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനം അനായാസം പാര്‍ക്ക് ചെയ്യാന്‍ ഇത് സഹായിക്കും.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

11. ടയര്‍ പ്രഷര്‍ മോണിട്ടറിങ് സിസ്റ്റം (TPMS)

മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റത്തിലൂടെ വാഹനത്തിന്റെ ഓരോ ടയറിലും എത്ര എയര്‍ പ്രഷര്‍ ഉണ്ടെന്ന് അറിയാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു. മറ്റ് ചില വാഹനങ്ങളില്‍ ഈ ഫീച്ചറുണ്ടെങ്കിലും വിഭാഗത്തില്‍ ഇത് സെല്‍റ്റോസിന് മാത്രമേയുള്ളൂ.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

12. യുവി കട്ട് ഗ്ലാസ്

പേര് സൂചിപ്പിക്കും പോലെ ഫാക്ടറിയില്‍ നിന്ന് തന്നെ ചെറുതായി ഫിലിം ചെയ്തു വരുന്ന ഗ്ലാസുകളാണിവ. ഇന്ത്യന്‍ മോട്ടോര്‍ നിയമം അനുശാസിക്കുന്ന തരത്തിലുള്ളവയാണിത്.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

13. ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടറിങ്

സെല്‍റ്റോസിനെ ഏറ്റവും സുരക്ഷിതമായ വാഹനമാക്കാന്‍ കിയ വളരെ പ്രയത്‌നിച്ചിട്ടുണ്ട്. അതിനാലാണ് ഡ്രൈവര്ക്ക് കണ്ണെത്താത്ത കാര്യങ്ങള്‍ പോലും സെന്‍സറുകള്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്ന ബ്ലൈന്റ് സ്‌പോട്ട് മോണിറ്ററിങ് സിസ്റ്റം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ലെയിന്‍ മാറുമ്പോഴോ അല്ലെങ്കില്‍ പെട്ടെന്ന് വളവുകള്‍ എടുക്കുമ്പോഴോ അപകടമുണ്ടാവാതിരിക്കാന്‍ ഇവ സഹായിക്കും.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

14. മുന്‍ പാര്‍ക്കിങ് സെന്‍സറുകള്‍

പുതിയ സുരക്ഷാ നിയമങ്ങള്‍ പ്രകാരം പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ വാഹനങ്ങളില്‍ നിര്‍ബന്ധമാക്കിട്ടുണ്ട്. എന്നാല്‍ ആരും തന്നെ മുന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ നല്‍കാറില്ല. എന്നാല്‍ സെല്‍റ്റോസില്‍ കിയ അതും നല്‍കിയിരിക്കുന്നു.

എതിരാളികള്‍ക്ക് ഇല്ലാത്ത 15 ഫീച്ചറുകളുമായി കിയ സെല്‍റ്റോസ്

15. മൂന്ന് തരം ഓട്ടോമാറ്റിക്ക് പതിപ്പുകള്‍

കിയ സെല്‍റ്റോസില്‍ നാലുവിധ ഗിയര്‍ബോക്‌സുകളാണ് വരുന്നത്. അതില്‍ ഒന്നൊരു ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മറ്റ് മൂന്നും ഓട്ടോമാറ്റിക്കും. ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക്ക ഗിയര്‍ബോക്‌സ്, IGT ഗിയര്‍ബോക്‌സ്, torque കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സ് എന്നിവയാണ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍. ഓട്ടോമാറ്റിക്ക് പതിപ്പിന് മൂന്ന് ഗിയര്‍ബോക്‌സുകള്‍ നല്‍കുന്ന ആദ്യ വാഹനമാവും സെല്‍റ്റോസ്.

Most Read Articles

Malayalam
English summary
15 features of Kia Seltos which other vehicles don't have. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X