കിയ സെല്‍റ്റോസിന്റെ ബുക്കിങ് നാളെ മുതല്‍

ഇന്ത്യയില്‍ 160 നഗരങ്ങളിലായി 265 ടച്ച് പോയിന്‍ഡുകള്‍ ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് ദക്ഷിണ കൊറിയയിലെ രണ്ടാം വലിയ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ്. കിയയുടെ ഡീലര്‍ഷിപ്പുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഔദ്യോഗികമായി വാഹനത്തിന്റെ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. 25,000 രൂപയാണ് സെല്‍റ്റോസിന്റെ ബുക്കിങ് തുക.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് നാളെ മുതല്‍

വാഹനം പുറത്തിറങ്ങിയതിന് ശേഷം ഡീലര്‍ഷിപ്പുകളില്‍ ടെസ്റ്റ് ഡ്രൈവുകള്‍ നല്‍കി തുടങ്ങും. ആഗസ്റ്റ് 22 -നാണ് സെല്‍റ്റോസ് പുറത്തിറങ്ങുന്നത്. ബുക്ക് ചെയ്തതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ആഗസ്റ്റ് അവസാനം മുതല്‍ തന്നെ വാഹനങ്ങള്‍ നല്‍കി തുടങ്ങും എന്ന് ഡീലര്‍മാര്‍ പറയുന്നു.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് നാളെ മുതല്‍

അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയയില്‍ കിയയുടെ ഡീലര്‍ഷിപ്പുകളെപ്പറ്റി പറയുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ ഇന്ന് കിയ പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെങ്ങുമുള്ള ഉപഭോക്താക്കളെ ബന്ധിപ്പിക്കാനാണ് ഇത്ര വലിയൊരു ശൃംഖല കിയ സൃഷ്ടിച്ചിരിക്കുന്നത്.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് നാളെ മുതല്‍

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യന്‍ വാഹന വിപണി വളരെ മോശപ്പെട്ടിരിക്കുന്ന അവസ്ഥയിലും കൊറിയന്‍ നിര്‍മ്മാതാക്കള്‍ ശുഭാപ്തി വിശ്വാസത്തിലാണ്. പുതിയ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന മികച്ച സ്വീകാര്യതയാണ് ഇതിന് കാരണം. ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, എംജി ഹെക്ടര്‍ എന്നിവയ്ക്ക് വിപണിയില്‍ ലഭിച്ച നേട്ടം പ്രതീക്ഷിച്ചാണ് കിയയും വരുന്നത്.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് നാളെ മുതല്‍

ശ്രേണിയില്‍ ഇതുവരെ ഇല്ലാത്ത പ്രത്യേകതകളോടെയാണ് കൊറിയന്‍ നിര്‍മ്മാതാക്കള്‍ സെല്‍റ്റോസിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വിപണിയിലെ എല്ലാ തരം മത്സരങ്ങളും അതിജീവിക്കുന്നതിന് ഒരുക്കിയതാണ് സെല്‍റ്റോസിന്റെ ഉള്‍വശം എന്നത് പരിശോധിച്ചാല്‍ മനസ്സിലാക്കാം. സുഖപ്രദമായ സഞ്ചാരവും സൗകര്യപ്രദമായ ഫീച്ചറുകളും നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നു. ചുറ്റുവശം കാണുന്നതിന് വാഹനത്തില്‍ 360 ഡിഗ്രീ ക്യാമയാണ് നല്‍കിയിരിക്കുന്നത്.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് നാളെ മുതല്‍

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, പനോരമിക്ക് സണ്‍റൂഫ്, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, വിവധ ഡ്രൈവിംഗ് മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്ല് അസിസ്റ്റ്, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെ, എന്നിവയ്ക്ക് പുറമേ യാത്രകള്‍ ഉല്ലാസപ്രദമാക്കാന്‍ ബോസ് മ്യൂസിക്ക് സിസ്റ്റം എന്നിവയാണ് കമ്പനി പ്രധാനം ചെയ്യുന്നത്.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് നാളെ മുതല്‍

മുന്‍ വശത്തെ ടൈഗര്‍ നോസ് ഗ്രില്ലിന് ഇരു വശത്തും പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് നല്‍കിയിരിക്കുന്നത്. നീളത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളും സെല്‍റ്റോസിന്റെ മുന്‍വശത്തിന് പ്രത്യേക ഗാംഭീര്യം നല്‍കുന്നു. സ്റ്റൈലിഷായ മെഷീന്‍ അലോയ് വീലുകള്‍ വാഹനത്തിന്റെ വശങ്ങള്‍ക്ക് ഭംഗിയേകുന്നു. പിന്‍ വശവും ഒരുപോലെ മികച്ചതാണ്.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് നാളെ മുതല്‍

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ വാഹനത്തിന് നല്‍കിയിരിക്കുന്നു. കൂടാതെ എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. ആറ് എയര്‍ബാഗുകളും വാഹനത്തിലുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയാണ് വിപണിയിലെ സെല്‍റ്റോസിന്റെ പ്രധാന എതിരാളികള്‍.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് നാളെ മുതല്‍

115 bhp കരുത്ത് 144 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 140 bhp കരുത്ത് 244 Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിനുളും 15 bhp കരുത്ത് 250 Nm torque ഉം എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തില്‍.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് നാളെ മുതല്‍

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രാരംഭ പതിപ്പില്‍ വരുന്നത്. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് നാളെ മുതല്‍

ഓട്ടോമാറ്റിക്ക് പതിപ്പില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാവും എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാവും വരുന്നത്. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സവും ലഭിക്കുക.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് നാളെ മുതല്‍

സെല്‍റ്റോസിന്റെ അതേ പ്ലാറ്റഫോമില്‍ തന്നെയാണ് പുതുതലമുറ ഹ്യുണ്ടായി ക്രെറ്റയും ഒരുങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ പ്രതരൂപമായ ഹ്യുണ്ടായിയെ തന്നെ നേരിടാനാണ് കിയ ഒരുങ്ങുന്നത്. എതിരാളിയായ ക്രെറ്റയുടെ ബുക്കിങ്ങും നാളെ മുതല്‍ ആരംഭിക്കും. 25,000 രൂപയാണ് ക്രെറ്റയുടെയും ബുക്കിങ് തുക.

More from DriveSpark

Article Published On: Monday, July 15, 2019, 13:14 [IST]
English summary
Kia Seltos Booking to start from tomorrow onwards. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X