കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു

ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ആദ്യ വാഹനമായ സെല്‍റ്റോസിന്റെ ബുക്കിങ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ആരംഭിച്ചു. കമ്പനിയുടെ ഡീലര്‍ഷിപ്പുകള്‍ വഴിയോ, ഔദ്യോഗിക ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴിയോ 25,000 അടച്ച് വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു

ആഗസ്റ്റ് 22 -നാണ് എസ്‌യുവി ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നത്. വാഹനം പുറത്തിറങ്ങി കഴിഞ്ഞ് താമസിയാതെ ഉപഭോക്താക്കള്‍ക്ക് ഡെലിവറി നല്‍കാനുള്ള ഒരുക്കങ്ങളും കിയ ചെയ്തു കഴിഞ്ഞു.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു

രാജ്യത്ത് അങ്ങോളമിങ്ങോളം 160 നഗരങ്ങളില്‍ 265 ടച്ച് പോയിന്റുകളാണ് കിയ ഒരുക്കിയിരിക്കുന്നത്. ഇവയോടൊപ്പം രാജ്യമൊട്ടാകെ വിന്യസിച്ചു കിടക്കുന്ന വില്‍പ്പന കേന്ദ്രങ്ങളും സര്‍വ്വീസ് സെന്ററുകളും നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നു. രാജ്യത്തെങ്ങുമുള്ള ഉപഭോക്താക്കളെ ബന്ധിപ്പിക്കാനാണ് ഇത്ര വലിയൊരു ശൃംഖല കിയ സൃഷ്ടിച്ചിരിക്കുന്നത്.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു

ഉടനടി പുറത്തിറങ്ങുന്ന സെൽറ്റോസിൽ 115 bhp കരുത്ത് 144 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 140 bhp കരുത്ത് 244 Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിനുളും 15 bhp കരുത്ത് 250 Nm torque ഉം എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിനുമാണുള്ളത്.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രാരംഭ പതിപ്പില്‍ വരുന്നത്. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

ഓട്ടോമാറ്റിക്ക് പതിപ്പില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാവും എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാവും വരുന്നത്. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സവും ലഭിക്കുക.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു

ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, പനോരമിക്ക് സണ്‍റൂഫ്, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, വിവധ ഡ്രൈവിംഗ് മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്ല് അസിസ്റ്റ്, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെ, എന്നിവയാണ് കമ്പനി പ്രധാനം ചെയ്യുന്നു.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു

അതിന് പുറമേ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, ബോസ് മ്യൂസിക്ക് സിസ്റ്റം, വാഹനത്തിന്റെ പരിസരങ്ങൾ മുഴുവൻ കാണാനായി 360 ഡിഗ്രീ ക്യാമറ എന്നിങ്ങനെ സുഖസൌകര്യങ്ങൾ നിറഞ്ഞ അകത്തളമാണ് വാഹനത്തിന് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ വാഹനത്തിന് നല്‍കിയിരിക്കുന്നു. കൂടാതെ എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. ആറ് എയര്‍ബാഗുകളും സെൽറ്റോസിലുണ്ട്.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു

ഇന്ത്യന്‍ വാഹന വിപണി വളരെ മോശപ്പെട്ടിരിക്കുന്ന അവസ്ഥയിലും ശുഭാപ്തി വിശ്വാസം സൈവിടാതെയാണ് കൊറിയന്‍ നിര്‍മ്മാതാക്കള്‍. ഇന്ത്യന്‍ വിപണിയില്‍ പുതു ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയും, ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, എംജി ഹെക്ടര്‍ എന്നിവയ്ക്ക് വിപണിയില്‍ ലഭിച്ച നേട്ടം പ്രതീക്ഷിച്ചാണ് കിയയും വരുന്നത്.

കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു

എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. മുമ്പിലെ ടൈഗര്‍ നോസ് ഗ്രില്ലിന് ഇരു വശത്തുമായി ഇവ എടുത്തു നിൽക്കുന്നു. നീളത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളാണ്. സ്റ്റൈലിഷായ മെഷീന്‍ അലോയ് വീലുകള്‍, എൽഇഡി ടെയിൽ ലാമ്പുകൾ, റൂഫ് റെയിലുകൾ എന്നിവ വാഹനത്തിന്റെ പുറം വശം ഭംഗിയാക്കുന്നു.

More from DriveSpark

Article Published On: Tuesday, July 16, 2019, 17:57 [IST]
English summary
Kia Seltos Bookings Open — Launch, Deliveries & Dealership Details Explained. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X