കിയ സെല്‍റ്റോസിന്റെ വിതരണം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു; അടുത്തത് ഇന്ത്യ

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഏറ്റവും പുതിയ വാഹനമായ സെല്‍റ്റോസിന്റെ വിതരണം കമ്പനി ജന്മ നാടായ ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു. 11.2 ലക്ഷം രൂപ മുതല്‍ 15.4 ലക്ഷം രൂപ വരെയാണ് കൊറിയന്‍ വിപണിയില്‍ സെല്‍റ്റോസിന്റെ വില. 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എന്നീ എഞ്ചിന്‍ വകഭേതങ്ങളും DCT ഓട്ടോമാറ്റിക്ക് പതിപ്പുകളും മാത്രമാണ് കൊറിയിയില്‍ വില്‍പ്പനയ്ക്കുള്ളത്. രണ്ട് വീല്‍, നാല് വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. കൊറിയയ്ക്കു ശേഷം ആഗസ്റ്റ് 22 -ന് വാഹനത്തെ ഇന്ത്യയില്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ് കിയ.

കിയ സെല്‍റ്റോസിന്റെ വിതരണം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു; അടുത്തത് ഇന്ത്യ

ഇന്ത്യന്‍ വിപണിയില്‍ കിയയുടെ ആദ്യ വാഹനമാണ് സെല്‍റ്റോസ്. വാഹനത്തിന്റെ ബുക്കിങ് ജൂലായ് 16 മുതല്‍ തന്നെ നിര്‍മ്മാതാക്കള്‍ ആരംഭിച്ചിരുന്നു. 25,000 രൂപയാണ് വാഹനത്തിന്റെ ബുക്കിങ് തുക. ആദ്യ ദിവസം തന്നെ 6000 -ന് മേല്‍ ബുക്കിങ്ങുകള്‍ കരസ്ഥമാക്കി സെല്‍റ്റോസ് പുതിയൊരു റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു.

അതോടൊപ്പം വാഹനത്തിന്റെ ഉത്പാദനം ഈ മാസം 31 മുതല്‍ അനന്തപുരിയിലെ നിര്‍മ്മാണശാലയില്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കിയ. വാഹനം പുറത്തിറങ്ങു മുമ്പേ വര്‍ദ്ധിച്ചു വരുന്ന ബുക്കിങ്ങുകളുടെ സംഖ്യ എംജി ഹെക്ടറിനെ ബാധിച്ച പോലെ ഭാവിയിലെ ഡെലിവറികളെ ബാധിക്കാതിരിക്കാനാണിത്.

കിയ സെല്‍റ്റോസിന്റെ വിതരണം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു; അടുത്തത് ഇന്ത്യ

രാജ്യത്ത് ഹ്യുണ്ടായി വെന്യു, എംജി ഹെക്ടര്‍ എന്നിവയ്ക്കു ശേഷം മൂന്നാമത്തെ ഇന്റര്‍നെറ്റ് കണക്ടഡ് കാറാണ് സെല്‍റ്റോസ്. വാഹനത്തെ HT, GT എന്നിങ്ങനെ രണ്ട് പതിപ്പുകളായിട്ടാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നത്. HT E, HT K, HT K+, HT X, HT X+, GT K, GT X, GTX+ എന്നിങ്ങനെ എട്ട് വകഭേതങ്ങളും സെല്‍റ്റോസില്‍ വരുന്നു.

കിയ സെല്‍റ്റോസിന്റെ വിതരണം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു; അടുത്തത് ഇന്ത്യ

ഇന്ത്യന്‍ ജനതയ്ക്ക് വാഹനത്തിനുള്ളിലെ ഫീച്ചറുകളോടുള്ള പ്രിയം കണക്കിലെടുത്ത് നാവിഗേഷന്‍, സുരക്ഷ, വാഹന ക്രമീകരണം, റിമോട്ട് കണ്‍ട്രോള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി 37 ഫീച്ചറുകളാണ് നിര്‍മ്മാതാക്കള്‍ വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഇവയെല്ലാം വാഹനത്തിന്റെ UVO സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഉപയോഗിച്ച് നിയന്ത്രിക്കാനാവും.

കിയ സെല്‍റ്റോസിന്റെ വിതരണം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു; അടുത്തത് ഇന്ത്യ

പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മുന്‍ വശത്തെ ടൈഗര്‍ നോസ് ഗ്രില്ല്, നീളത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകള്‍, സ്റ്റൈലിഷായ മെഷീന്‍ അലോയ് വീലുകള്‍ എന്നിവയാണ് സെല്‍റ്റോസില്‍.

കിയ സെല്‍റ്റോസിന്റെ വിതരണം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു; അടുത്തത് ഇന്ത്യ

എട്ട് തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, പനോരമിക്ക് സണ്‍റൂഫ്, ചുറ്റും കാണുന്നതിന് 360 ഡിഗ്രീ ക്യാമറ, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ എന്നിവ വാഹനത്തിലുണ്ട്.

കിയ സെല്‍റ്റോസിന്റെ വിതരണം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു; അടുത്തത് ഇന്ത്യ

അതോടൊപ്പം ക്രൂയിസ് കണ്‍ട്രോള്‍, ഹില്ല് അസിസ്റ്റ്, വിവധ ഡ്രൈവിംഗ് മോഡുകള്‍, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, എട്ട് സ്പീക്കറുള്ള ബോസ് മ്യൂസിക്ക് സിസ്റ്റം, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെ എന്നിവയാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

കിയ സെല്‍റ്റോസിന്റെ വിതരണം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു; അടുത്തത് ഇന്ത്യ

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ വാഹനത്തിലുണ്ട്്. കൂടാതെ എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളും ആറ് എയര്‍ബാഗുകളും സെല്‍റ്റോസില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നു.

കിയ സെല്‍റ്റോസിന്റെ വിതരണം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു; അടുത്തത് ഇന്ത്യ

രണ്ട് പെട്രോള്‍ എഞ്ചിനുകളും ഒരു ഡീസല്‍ എഞ്ചിനുമാണ് വാഹനത്തില്‍ വരുന്നത്. 140 bhp കരുത്ത് 244 Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് ഇന്ത്യന്‍ വിപണിയിലെ വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് സെല്‍റ്റോസില്‍ വരുന്നത്.

കിയ സെല്‍റ്റോസിന്റെ വിതരണം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു; അടുത്തത് ഇന്ത്യ

115 bhp കരുത്ത് 144 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ യൂണിറ്റാണ് പ്രാരംഭ പതിപ്പില്‍ വരുന്നത്. 115 bhp കരുത്ത് 250 Nm torque എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിന്‍.

കിയ സെല്‍റ്റോസിന്റെ വിതരണം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു; അടുത്തത് ഇന്ത്യ

ഓട്ടോമാറ്റിക്ക് പതിപ്പില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാണ് എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാണ് വരുന്നത്. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

കിയ സെല്‍റ്റോസിന്റെ വിതരണം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു; അടുത്തത് ഇന്ത്യ

160 നഗരങ്ങളില്‍ രാജ്യത്തിന്റെ പലഭാഗത്തായി 265 ടച്ച് പോയിന്റുകളും, 206 സെയില്‍സ് പോയിന്റുകളും, 192 സര്‍വ്വീസ് സെന്ററുകളും നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രധാന നഗരങ്ങളിലും കിയ ഡീലര്‍ഷിപ്പുകളുണ്ട്.

കിയ സെല്‍റ്റോസിന്റെ വിതരണം ദക്ഷിണ കൊറിയയില്‍ ആരംഭിച്ചു; അടുത്തത് ഇന്ത്യ

ഡെല്‍ഹി,മുംബൈ,പൂനെ,ഹൈദരാബാദ്, ചെന്നൈ, ബാംഗളൂര്‍, കൊല്‍ക്കത്ത, അഹമ്ദാബാദ് എന്നീ നഗരങ്ങളില്‍ രണ്ടില്‍ കൂടുതല്‍ കിയ ഔട്ട്‌ലെറ്റുകളുണ്ട്. ലക്ക്‌നൗ, കാണ്‍പൂര്‍, ചണ്ടിഗര്‍, ഗുവഹട്ടി, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ലതൂര്‍, ലുദിയാന എന്നിവിടങ്ങളാണ് കിയ നിലയുറപ്പിച്ച മറ്റു നഗരങ്ങള്‍.

Image Courtesy: HMG Journal

More from DriveSpark

Article Published On: Wednesday, July 31, 2019, 13:51 [IST]
English summary
Kia Seltos deliveries start in South Korea way before launch in India. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X