കിയ സെല്‍റ്റോസ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കിയ തങ്ങളുടെ ആദ്യ വാഹനമായ സെല്‍റ്റോസിനെ ആഗസ്റ്റ് 22 -ന് പുറത്തിക്കുകയാണ്. ഇന്നുവരെ 160 നഗരങ്ങളിലായി 206 വില്‍പ്പന കേന്ദ്രങ്ങളും 192 സര്‍വ്വീസ് കേന്ദ്രങ്ങളും നിര്‍മ്മാതാക്കള്‍ ഒരുക്കി കഴിഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ തങ്ങളുടെ ആദ്യ വാഹനം പോലും പുറത്തിറക്കാത്ത കിയ സൃഷ്ടിച്ചിരിക്കുന്നത് വളരെ വലിയൊരു ശൃംഖലയാണ്.

കിയ സെല്‍റ്റോസ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സെല്‍റ്റോസിന്റെ അതേ പ്ലാറ്റഫോമില്‍ തന്നെയാണ് പുതുതലമുറ ഹ്യുണ്ടായി ക്രെറ്റയും ഒരുങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ പ്രതരൂപമായ ഹ്യുണ്ടായിയെ തന്നെ നേരിടാനാണ് കിയ ഒരുങ്ങുന്നത്. ജൂലായി 15 മുതല്‍ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിക്കുമ്പോള്‍ എതിരാളിയായ ക്രെറ്റയുടെ ബുക്കിങ് ജൂലായ് 16 -ന് ആരംഭിക്കും. 25,000 രൂപയാണ് ക്രെറ്റയുടെ ബുക്കിങ് തുക.

കിയ സെല്‍റ്റോസ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സെല്‍റ്റോസിനെ വിഭാഗത്തില്‍ ഇതുവരെ ഇല്ലാത്ത പ്രത്യേകതകളോടെയാണ് കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വിപണിയിലെ എല്ലാ തരം മത്സരങ്ങളും അതിജീവിക്കുന്നതിന് കിയ വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു എന്ന് സെല്‍റ്റോസിന്റെ ഉള്‍വശം പരിശോധിച്ചാല്‍ മനസ്സിലാക്കാം. സുഖപ്രദമായ സഞ്ചാരത്തിനും സൗകര്യപ്രദമായ ഫീച്ചറുകള്‍ക്കും നിര്‍മ്മാതാക്കള്‍ വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു. വാഹനത്തിന് ചുറ്റുവശം കാണുന്നതിന് 360 ഡിഗ്രീ ക്യാമയാണ് നല്‍കിയിരിക്കുന്നത്.

കിയ സെല്‍റ്റോസ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, പനോരമിക്ക് സണ്‍റൂഫ്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ഹില്ല് അസിസ്റ്റ്, വിവധ ഡ്രൈവിംഗ് മോഡുകള്‍, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെ, എന്നിവയ്ക്ക് പുറമേ യാത്രകള്‍ ഉല്ലാസപ്രദമാക്കാന്‍ ബോസ് മ്യൂസിക്ക് സിസ്റ്റം എന്നിവയാണ് കമ്പനി പ്രധാനം ചെയ്യുന്നത്.

കിയ സെല്‍റ്റോസ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുന്‍ വശത്തെ ടൈഗര്‍ നോസ് ഗ്രില്ലും, പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, നീളത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളും സെല്‍റ്റോസിന്റെ മുന്‍വശത്തിന് പ്രത്യേക ഗാംഭീര്യം നല്‍കുന്നു. സ്റ്റൈലിഷായ മെഷീന്‍ അലോയ് വീലുകള്‍ വാഹനത്തിന്റെ വശങ്ങള്‍ക്ക് ഭംഗിയേകുന്നു. പിന്‍ വശവും ഒരുപോലെ മികച്ചതാണ്.

കിയ സെല്‍റ്റോസ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ വാഹനത്തിന് നല്‍കിയിരിക്കുന്നു. കൂടാതെ എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. ആറ് എയര്‍ബാഗുകളും വാഹനത്തിലുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയാണ് വിപണിയിലെ സെല്‍റ്റോസിന്റെ പ്രധാന എതിരാളികള്‍.

കിയ സെല്‍റ്റോസ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രണ്ട് പെട്രോള്‍ എഞ്ചിനുകളും ഒരു ഡീസല്‍ എഞ്ചിനുമാണ് വാഹനത്തില്‍ വരുന്നത്. 115 bhp കരുത്ത് 144 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രാരംഭ പതിപ്പില്‍ വരുന്നത്. 115 bhp കരുത്ത് 250 Nm torque ഉം എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിന്‍.

കിയ സെല്‍റ്റോസ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

140 bhp കരുത്ത് 244 Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്. ഓട്ടോമാറ്റിക്ക് പതിപ്പില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാവും എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാവും വരുന്നത്. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സവും ലഭിക്കുക.

More from DriveSpark

Article Published On: Thursday, July 11, 2019, 17:01 [IST]
English summary
Kia Seltos more details revealed. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X