കിയ സെല്‍റ്റോസ് ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

തങ്ങളുടെ ആദ്യ മോഡലായ സെല്‍റ്റോസിന്റെ ബുക്കിങ്ങുകള്‍ ഔദ്യോഗികമായി ആരംഭിക്കാന്‍ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ തീരുമാനിച്ചു. ജൂലായ് 15 മുതല്‍ നിലവിലുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയും, ഓണ്‍ലൈനായും ബുക്കിങ്ങുകള്‍ തുടങ്ങും. ആഗസ്റ്റ് 22 -നാണ് സെല്‍റ്റോസിന്റെ വില ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അനൗദ്യോഗികമായി നിരവധി ഡീലറുമാര്‍ ബുക്കിങ് എടുത്ത് തുടങ്ങിയിരുന്നു.

കിയ സെല്‍റ്റോസ് ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

രാജ്യത്തെ മിക്ക കിയ ഡീലര്‍ഷിപ്പുകളും തങ്ങളുടെ ഷോറൂമുകളുടെ അവസാനഘട്ട മിനുക്ക് പണികളിലാണ്. ജൂലായ് അവസാനത്തോടെ സെല്‍റ്റോസിനെ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണിവര്‍. ആഗസ്റ്റ് ആദ്യവാരത്തോടു തന്നെ ടെസ്റ്റ് ഡ്രൈവുകള്‍ തുടങ്ങാനാണ് സാധ്യത. ഔദ്യോഗികമായി സെല്‍റ്റോസ് പുറത്തിറക്കിയതിന് ശേഷം ആഗസ്റ്റ് അവസാനത്തോടെ വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി തുടങ്ങും എന്നാണ് ഡീലറുമാര്‍ നല്‍കുന്ന ഉറപ്പ്.

കിയ സെല്‍റ്റോസ് ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

വാഹനത്തിന് GTK, GTX, GTX+ എന്നിങ്ങനെ മൂന്ന് പെട്രോള്‍ പതിപ്പുകളും, HTE, HTK, HTK+,HTX, HTX+ എന്നിങ്ങനെ അഞ്ച് ഡീസല്‍ പതിപ്പുകളും ചേര്‍ത്ത് എട്ട് പതിപ്പുകളാണുള്ളത്.

കിയ സെല്‍റ്റോസ് ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

തങ്ങളുടെ ആദ്യ വാഹനത്തിനെ വളരെയേറെ പ്രത്യേകതകളോടെയാണ് കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. സെല്‍റ്റോസിന്റെ ഉള്‍വശം പരിശോധിച്ചാല്‍ വിപണിയിലെ എല്ലാ തരം മത്സരങ്ങളും അതിജീവിക്കുന്നതിന് കിയ വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു എന്ന് മനസ്സിലാക്കാം. സുഖപ്രദമായ സഞ്ചാരത്തിനും സൗകര്യപ്രദമായ ഫീച്ചറുകള്‍ക്കും നിര്‍മ്മാതാക്കള്‍ വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു. വാഹനത്തിന് ചുറ്റുവശം കാണുന്നതിന് 360 ഡിഗ്രീ ക്യാമയാണ് നല്‍കിയിരിക്കുന്നത്.

കിയ സെല്‍റ്റോസ് ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, പനോരമിക്ക് സണ്‍റൂഫ്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ഹില്ല് അസിസ്റ്റ്, വിവധ ഡ്രൈവിംഗ് മോഡുകള്‍, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെ, എന്നിവയ്ക്ക് പുറമേ യാത്രകള്‍ ഉല്ലാസപ്രദമാക്കാന്‍ ബോസ് മ്യൂസിക്ക് സിസ്റ്റം എന്നിവയാണ് കമ്പനി പ്രധാനം ചെയ്യുന്നത്.

കിയ സെല്‍റ്റോസ് ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

പുറമേയും വളരെ ആകര്‍ഷകമായ ഡിസൈനാണ് വാഹനത്തിന്. മുന്‍ വശത്തെ ടൈഗര്‍ നോസ് ഗ്രില്ലും, പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, നീളത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളും സെല്‍റ്റോസിന്റെ മുന്‍വശത്തിന് പ്രത്യേക ഗാംഭീര്യം നല്‍കുന്നു.

കിയ സെല്‍റ്റോസ് ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

സ്റ്റൈലിഷായ മെഷീന്‍ അലോയ് വീലുകള്‍ വാഹനത്തിന്റെ വശങ്ങള്‍ക്ക് ഭംഗിയേകുന്നു. എന്നാല്‍ ഉയര്‍ന്ന പതിപ്പില്‍ മാത്രമേ അലോയി വീലുകള്‍ ലഭിക്കുകയുള്ളൂ. പിന്‍ വശവും ഒരുപോലെ മികച്ചതാണ്. ചുരുക്കത്തില്‍ പുറമേ എല്ലാ തരത്തിലും പുതുമയാര്‍ന്ന ഒരു എസ്‌യുവിയാണ് സെല്‍റ്റോസ്.

കിയ സെല്‍റ്റോസ് ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

വാഹനത്തിന്റെ സുരക്ഷയുടെ കാര്യത്തിലും നിര്‍മ്മാതാക്കള്‍ ശ്രദ്ധ നല്‍കുന്നു. അപകടമുണ്ടായാല്‍ ഉള്‍വശത്തേക്ക് അധികം ആഖാതം ഏല്‍ക്കാതിരിക്കാന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ആറ് എയര്‍ബാഗുകളാണ് വാഹനത്തിലുള്ളത്.

കിയ സെല്‍റ്റോസ് ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ വാഹനത്തിന് നല്‍കിയിരിക്കുന്നു. കൂടാതെ എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

കിയ സെല്‍റ്റോസ് ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

നാല് ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം മൂന്ന് എഞ്ചിന്‍ ഓപ്ഷനാണ് വാഹനത്തിനുള്ളത്. ഓട്ടോമാറ്റിക്ക് പതിപ്പില്‍ മൂന്ന് ഗിയര്‍ബോക്‌സുകള്‍ നല്‍കുന്ന രാജ്യത്തെ ആദ്യ വാഹനമാണ് സെല്‍റ്റോസ്. സെല്‍റ്റോസില്‍ വരുന്ന എല്ലാ എഞ്ചിനും ആദ്യം മുതല്‍ തന്നെ ബിഎസ് ഢക നിലവാരമുള്ളവയായിരിക്കും.

കിയ സെല്‍റ്റോസ് ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

രണ്ട് പെട്രോള്‍ എഞ്ചിനുകളും ഒരു ഡീസല്‍ എഞ്ചിനുമാണ് വാഹനത്തില്‍ വരുന്നത്. 115 bhp കരുത്ത് 144 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രാരംഭ പതിപ്പില്‍ വരുന്നത്. 115 bhp കരുത്ത് 250 Nm torque ഉം എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിന്‍.

കിയ സെല്‍റ്റോസ് ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

140 bhp കരുത്ത് 244 Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്. ഓട്ടോമാറ്റിക്ക് പതിപ്പില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാവും എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാവും വരുന്നത്. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സവും ലഭിക്കുക.

കിയ സെല്‍റ്റോസ് ഓണ്‍ലൈന്‍ ബുക്കിങ് ജൂലായ് 15 മുതല്‍

റെഡ്, ബ്ലാക്ക്, ബ്ലൂ, ഓറഞ്ച്, ഗ്ലേസിയര്‍ വൈറ്റ്, ക്ലിയര്‍ വൈറ്റ്, ഗ്രേയ്, സില്‍വര്‍ എന്നീ സിംഗിള്‍ ടോണ്‍ നിറങ്ങളിലും, റെഡ്/ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്/ബ്ലാക്ക്, സില്‍വര്‍/ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്/ഓറഞ്ച് എന്നീ ഇരട്ട ടോണ്‍ നിറങ്ങളിലും സെല്‍റ്റോസ് വിപണിയില്‍ ലഭ്യമാവും.

Source: AutoCar India

More from DriveSpark

Article Published On: Tuesday, July 9, 2019, 13:29 [IST]
English summary
Kia Setlos Online booking to start from July 15. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X