ആദ്യ കിയ സെല്‍റ്റോസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങി

സെറ്റോസിനെ ഈ മാസം 22 -ന് പുറത്തിറക്കാന്‍ എല്ലാ സജ്ജീകരണങ്ങളും കിയ ഒരുക്കി കഴിഞ്ഞു. വിപണിയില്‍ ലഭിച്ച വന്‍ വരവേല്‍പ്പ് മുന്‍ നിര്‍ത്തി വാഹനത്തിന്റെ ഉത്പാദനം കമ്പനി ജൂലായി 31 -ന് തന്നെ ആരംഭിച്ചിരുന്നു. അതിനോടനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യ സെല്‍റ്റോസ് അനന്തപൂരിലെ നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങി കഴിഞ്ഞു.

ആദ്യ കിയ സെല്‍റ്റോസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങി

വ്യത്യസ്ഥ കാലാവസ്ഥയിലും നിരവധി ഭൂപ്രദേശങ്ങളിലൂടെയും ഇന്ത്യന്‍ നിരത്തുകളില്‍ 20 ലക്ഷം കിലോമീറ്ററുകള്‍ പരീക്ഷണയോട്ടം നടത്തിയതിന് ശേഷമാണ് വാഹനത്തിന്റെ വലിയ രീതിയിലുള്ള ഉത്പാദനം നിര്‍മ്മാതാക്കള്‍ ആരംഭിച്ചത്.

ആദ്യ കിയ സെല്‍റ്റോസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങി

പ്രൊഡക്ഷന്‍ ലൈനില്‍ നിന്ന് നിര്‍മ്മാണം പൂര്‍ത്തിയായ സെല്‍റ്റോസിന്റെ ആദ്യ വാഹനം ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ അംബാസിഡറായ ഷിന്‍ ബോംഗ്-കില്‍, കിയ മോട്ടോര്‍സ് ഇന്ത്യ സിഇഒ കൂക്ക്ഹയം ഷിം എന്നിവരുടെ സാനിധ്യത്തിലാണ് നടന്നത്. ചടങ്ങില്‍ ആന്ധ്രാപ്രധേശ് സര്‍ക്കാരിന്റെ പ്രതിനിധികളും പങ്കെടുത്തു.

ആദ്യ കിയ സെല്‍റ്റോസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങി

നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യ വാഹനം ഇന്ത്യയില്‍ കിയ മോട്ടോര്‍സിന്റെ ഭാവി പടുതിതുയര്‍ത്താനായി പ്ലാന്റില്‍ ഇത്രയും നാള്‍ ഒന്നായി ജോലിയെടുത്ത തൊഴിലാളികള്‍ക്കും തനിക്കും ഒരു വൈകാരിക നിമിഷമാണെന്ന് കിയ ഇന്ത്യ സിഇഒ കൂക്ക്ഹയം ഷിം പറഞ്ഞു.

ആദ്യ കിയ സെല്‍റ്റോസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങി

സെല്‍റ്റോസിന്റെ ഉത്പാദനം വളരെ കുറഞ്ഞ സമയം കൊണ്ട് സാധ്യമാക്കാന്‍ സഹായിച്ച ആന്ധ്രപ്രദേശ് സര്‍ക്കാരിനും അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യന്‍ വാഹന വിപണിയോടുള്ള തങ്ങളുടെ പ്രതിജ്ഞയുടേയും സമര്‍പ്പണത്തിന്റെയും പ്രതീകമാണ് ആദ്യ സെല്‍റ്റോസ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആദ്യ കിയ സെല്‍റ്റോസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങി

2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ SP കണ്‍സെപ്പ്റ്റ് എന്ന പേരിലാണ് വാഹനത്തെ ആദ്യമായി കിയ അവതരിപ്പിച്ചത്. വാഹനം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ 23,000 ബുക്കിങ്ങുകളാണ് ലഭിച്ചിരിക്കുന്നത്.

ആദ്യ കിയ സെല്‍റ്റോസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങി

മികച്ച വില്‍പ്പനയും, സേവനങ്ങളും നല്‍കുന്നതിനായി രാജ്യത്തിന്റെ പലഭാഗത്തായി 160 നഗരങ്ങളില്‍ 265 ടച്ച് പോയിന്റുകള്‍, 206 സെയില്‍സ് പോയിന്റുകള്‍, 192 സര്‍വ്വീസ് സെന്ററുകള്‍ എന്നിവ കിയ ഒരുക്കിയിട്ടുണ്ട്.

Most Read: 20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

ആദ്യ കിയ സെല്‍റ്റോസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങി

115 bhp കരുത്ത് 144 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 115 bhp കരുത്ത് 250 Nm torque എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് എന്നിവയാണ് വാഹനത്തില്‍.

Most Read: ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

ആദ്യ കിയ സെല്‍റ്റോസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങി

ഇവ കൂടാതെ 140 bhp കരുത്ത് 244 Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റുമുണ്ട്. ഈ 1.4 ലിറ്റര്‍ യൂണിറ്റാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍.

Most Read: കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

ആദ്യ കിയ സെല്‍റ്റോസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങി

പ്രാരംഭ പതിപ്പില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വരുന്നത്. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്.

ആദ്യ കിയ സെല്‍റ്റോസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങി

CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാണ് 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് ഓട്ടോമാറ്റിക്ക് പതിപ്പില്‍ വരുന്നത്, അതേസമയം ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സും, ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സും ലഭിക്കും.

ആദ്യ കിയ സെല്‍റ്റോസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറത്തിറങ്ങി

ഹ്യുണ്ടായി ക്രെറ്റ, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500, റെനോ ഡസ്റ്റര്‍, മാരുതി എസ്‌ക്രോസ്, നിസ്സാന്‍ കിക്‌സ്, റെനോ ക്യാപ്ചര്‍ എന്നിവയാണ് വാഹനത്തിന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
English summary
Kia Motors Begins Production Of Seltos In India: Rolls-Out First SUV From Factory Floor. Read more Malayalam.
Story first published: Friday, August 9, 2019, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X