കിയ സെല്‍റ്റോസിന്റെ ഉത്പാദനം ജൂലായില്‍ ആരംഭിക്കും
ഇന്ത്യന്‍ വിപണി ഏറ്റവുമധികം കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് ഇപ്പോള്‍ കിയ സെല്‍റ്റോസ്. അടുത്ത മാസം 22 -നാണ് വാഹനത്തെ കിയ ഔദ്യോഗികമായി പുറത്തിറക്കുന്നത്. സെല്‍റ്റോസിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. ആദ്യ ദിവസം തന്നെ രാജ്യത്തെ പല റെക്കോര്‍ഡുകളും തകര്‍ത്ത് 6000 -ന് മേല്‍ ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചത്.

അതിനോടനുബന്ധിച്ച് ജൂലായ് 31 -ന് തന്നെ വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കാനൊരുങ്ങുകയാണ് കിയ. പുറത്തിറങ്ങും മുമ്പ് തുടങ്ങുന്ന ഈ ഉത്പാദനം ഈ കാലയളവില്‍ ലഭിച്ച ബുക്കിങ്ങുകളുടെ വലിയ സംഖ്യയെ തരണം ചെയ്ത് ഭാവിയില്‍ വാഹനം താമസമന്യേ ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയ്യാന്‍ സഹായിക്കും.

അടുത്തിടെ വാഹനത്തിന്റെ ഡിസ്‌പ്ലേ യൂണിറ്റുകള്‍ രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളിലേക്ക് നിര്‍മ്മാതാക്കള്‍ അയച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ഇവയെല്ലാം പ്രോട്ടോടൈപ്പ് പതിപ്പുകള്‍ മാത്രമാണ്.

അന്തപൂരിലെ നിര്‍മ്മാണശാലയില്‍ ഉത്പാദനം ആരംഭിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കിയ. ഈ വര്‍ഷം അവസാനം പുറത്തിറക്കാനിരുന്ന സെല്‍റ്റോസിനെ കിയ നേരത്തെ പുറത്തിറക്കുകയാണ്. ആഗോളതരത്തില്‍ കിയയുടെ ഏറ്റവും പുതിയ വാഹനമാണ് സെല്‍റ്റോസ്.

ഇന്ത്യയിലെ നിര്‍മ്മാണശാലയില്‍ നിന്ന് വാഹനങ്ങള്‍ ഉത്പാദിപ്പിച്ച് മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കും, ഏവ്യന്‍ രാജ്യങ്ങളിലേക്കും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്‌ളളിലേക്കും ഇന്ത്യയില്‍ നിന്ന് സെല്‍റ്റോസിനെ കയറ്റി അയക്കാനാണ് കിയയുടെ പദ്ധതി.

7,600 കോടി രൂപ മുതല്‍ മുടക്കി 23 ദശലക്ഷം ചതുരസ്രയടിയില്‍ നിലകൊള്ളുന്ന നിര്‍മ്മാണശാലയാണ് കിയയ്ക്കുള്ളത്. പ്രതി വര്‍ഷം മൂന്ന് ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള പ്ലാന്റില്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് പരമാവധി സംഖ്യ ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഉപഭോക്താക്കള്‍ക്ക് വാഹനം കണ്ടറിയുന്നതിനായി പ്രോട്ടോടൈപ്പ് വാഹനങ്ങള്‍ എല്ലാ ഷോറൂമുകളിലും കിയ സജ്ജമാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കിനി അടുത്തുള്ള കിയ ഷോറൂമില്‍ പോയി വാഹനം കണ്ടു പരിശോധിച്ചതിന് ശേഷം ബുക്ക് ചെയ്യാവുന്നതാണ്. വാഹനത്തിന്റെ ബുക്കിങ് തുക 25,000 രൂപയാണ്.

രാജ്യത്തിന്റെ പലഭാഗത്തായി 160 നഗരങ്ങളില്‍ 265 ടച്ച് പോയിന്റുകളും, 206 സെയില്‍സ് പോയിന്റുകളും, 192 സര്‍വ്വീസ് സെന്ററുകളും നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രധാന നഗരങ്ങളിലും കിയ ഡീലര്‍ഷിപ്പുകളുണ്ട്.

ഡെല്‍ഹി,മുംബൈ,പൂനെ,ഹൈദരാബാദ്, ചെന്നൈ, ബാംഗളൂര്‍, കൊല്‍ക്കത്ത, അഹമ്ദാബാദ് എന്നീ നഗരങ്ങളില്‍ രണ്ടില്‍ കൂടുതല്‍ കിയ ഔട്ട്‌ലെറ്റുകളുണ്ട്. ലക്ക്‌നൗ, കാണ്‍പൂര്‍, ചണ്ടിഗര്‍, ഗുവഹട്ടി, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ലതൂര്‍, ലുദിയാന എന്നിവിടങ്ങളാണ് കിയ നിലയുറപ്പിച്ച മറ്റു നഗരങ്ങള്‍.

മുന്‍ വശത്തെ ടൈഗര്‍ നോസ് ഗ്രില്ലാണ് വാഹത്തിന്റെ എടുപ്പ്, പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, നീളത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകള്‍, സ്റ്റൈലിഷായ മെഷീന്‍ അലോയ് വീലുകൾ എന്നിവയാണ് വാഹനത്തിൽ.

വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, പനോരമിക്ക് സണ്‍റൂഫ്, ചുറ്റും കാണുന്നതിന് 360 ഡിഗ്രീ ക്യാമറ, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, എട്ട് തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ വാഹനത്തിലുണ്ട്.

അതു കൂടാതെ വിവധ ഡ്രൈവിംഗ് മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്ല് അസിസ്റ്റ്, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെ, എട്ട് സ്പീക്കറുള്ള ബോസ് മ്യൂസിക്ക് സിസ്റ്റം എന്നിവയാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ വാഹനത്തിന് വരുന്നുണ്ട്. കൂടാതെ എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളും ആറ് എയര്‍ബാഗുകളും വാഹനത്തില്‍ കമ്പനി നല്‍കിയിരിക്കുന്നു.

രണ്ട് പെട്രോള്‍ എഞ്ചിനുകളും ഒരു ഡീസല്‍ എഞ്ചിനുമാണ് വാഹനത്തില്‍ വരുന്നത്. 140 യവു കരുത്ത് 244 ചാ ീേൃൂൗല ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്.

115 bhp കരുത്ത് 144 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രാരംഭ പതിപ്പില്‍ വരുന്നത്. 115 bhp കരുത്ത് 250 Nm torque എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിന്‍.

ഓട്ടോമാറ്റിക്ക് പതിപ്പില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാവും എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാവും വരുന്നത്. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സവും ലഭിക്കുക.


Click it and Unblock the Notifications








