ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ടു പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

എല്ലാവരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന വാഹനമായി കിയ സെല്‍റ്റോസ്. ആഗസ്റ്റ് 22 -ന് വാഹനം ഔദ്യോഗികമായി പുറത്തിറക്കാനാണ് നിര്‍മ്മാത്ക്കളുടെ പദ്ധതി. എന്നാല്‍ അതിനു മുന്നോടിയായി സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. ഇനി വാഹനം ബുക്ക് ചെയ്യുന്നതിനു മുമ്പ് ഉപഭോക്താക്കള്‍ക്ക് സെല്‍റ്റോസ് കണ്ടു പരിശോധിക്കാന്‍ കഴിയും.

ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ട് പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

ഈ മാസം ആദ്യമാണ് വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചത്. ആദ്യ ദിവസം തന്നെ 6000 -ത്തിനു മേല്‍ റെക്കോര്‍ഡ് ബുക്കിങ്ങാണ് സെല്‍റ്റോസ് നേടിയെടുത്തത്. സെല്‍റ്റോസിന്റെ ബുക്കിങ് അനുദിനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ വാഹനത്തിന്റെ ഡിസ്‌പ്ലെ യൂണിറ്റുകള്‍ രാജ്യമെമ്പാടുമുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും എത്തി തുടങ്ങിയിട്ടുണ്ട്.

ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ട് പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

ഇനി നിങ്ങള്‍ക്ക് അടുത്തുള്ള കിയ ഷോറൂമില്‍ പോയി വാഹനം കണ്ടു പരിശോധിച്ചതിന് ശേഷം ബുക്ക് ചെയ്യാവുന്നതാണ്. 25,000 രൂപയാണ് വാഹനത്തിന്റെ ബുക്കിങ് തുക. സെല്‍റ്റോസ് പുറത്തിറങ്ങുന്ന അന്നു മുതല്‍ തന്നെ ഉപഭോക്താക്കള്‍ക്കായുള്ള ഡെലിവറികളും ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം.

ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ട് പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

നാളിതുവരെ രാജ്യത്തിന്റെ പലഭാഗത്തായി 160 നഗരങ്ങളില്‍ 265 ടച്ച് പോയിന്റുകളും, 206 സെയില്‍സ് പോയിന്റുകളും, 192 സര്‍വ്വീസ് സെന്ററുകളും നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ വിപണിയില്‍ തങ്ങളുടെ ആദ്യ വാഹനം പോലും പുറത്തിറക്കാത്ത ഒരു കമ്പനി ഇതാദ്യമായാണ് ഇത്ര വലിയൊരു ശൃംഖല സൃഷ്ടിക്കുന്നത്.

ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ട് പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

രാജ്യത്തിന്റെ എല്ലാ പ്രധാന നഗരങ്ങളിലും കിയ ഡീലര്‍ഷിപ്പുകളുണ്ട്.ഡെല്‍ഹി,മുംബൈ,പൂനെ,ഹൈദരാബാദ്, ചെന്നൈ, ബാംഗളൂര്‍, കൊല്‍ക്കത്ത, അഹമ്ദാബാദ് എന്നീ നഗരങ്ങളില്‍ രണ്ടില്‍ കൂടുതല്‍ കിയ ഔട്ട്‌ലെറ്റുകളുണ്ട്. ലക്ക്‌നൗ, കാണ്‍പൂര്‍, ചണ്ടിഗര്‍, ഗുവഹട്ടി, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ലതൂര്‍, ലുദിയാന എന്നിവിടങ്ങളാണ് കിയ നിലയുറപ്പിച്ച മറ്റു നഗരങ്ങള്‍.

ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ട് പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് സെല്‍റ്റോസിനെ കിയ ആദ്യമായി ഇന്ത്യയില്‍ കാഴ്ച്ചവയ്ച്ചത്. SP കണ്‍സെപ്പ്റ്റ് എന്ന പേരിലായിരുന്നു വാഹനം ആദ്യം അവതരിപ്പിച്ചത്.

ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ട് പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

മുന്‍ വശത്തെ ടൈഗര്‍ നോസ് ഗ്രില്ല്, പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, നീളത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകള്‍ എന്നിവ വാഹനത്തിന്റെ മുന്‍ഭാഗത്തിന് പ്രത്യേക ഭംഗി നല്‍കുന്നു. സ്റ്റൈലിഷായ മെഷീന്‍ അലോയ് വീലുകളാണ്.

ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ട് പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

ചുറ്റും കാണുന്നതിന് 360 ഡിഗ്രീ ക്യാമറ, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, പനോരമിക്ക് സണ്‍റൂഫ്, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, എട്ട് തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ വാഹനത്തിലുണ്ട്.

ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ട് പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

അതു കൂടാതെ ക്രൂയിസ് കണ്‍ട്രോള്‍, ഹില്ല് അസിസ്റ്റ്, വിവധ ഡ്രൈവിംഗ് മോഡുകള്‍, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെ, എട്ട് സ്പീക്കറുള്ള ബോസ് മ്യൂസിക്ക് സിസ്റ്റം എന്നിവയാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ട് പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ വാഹനത്തിന് വരുന്നുണ്ട്. കൂടാതെ എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളും ആറ് എയര്‍ബാഗുകളും വാഹനത്തില്‍ കമ്പനി നല്‍കിയിരിക്കുന്നു.

ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ട് പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

രണ്ട് പെട്രോള്‍ എഞ്ചിനുകളും ഒരു ഡീസല്‍ എഞ്ചിനുമാണ് വാഹനത്തില്‍ വരുന്നത്. 115 bhp കരുത്ത് 144 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രാരംഭ പതിപ്പില്‍ വരുന്നത്. 115 bhp കരുത്ത് 250 Nm torque എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിന്‍.

ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ട് പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

140 bhp കരുത്ത് 244 Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്.

ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ട് പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

ഓട്ടോമാറ്റിക്ക് പതിപ്പില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാവും എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാവും വരുന്നത്. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സവും ലഭിക്കുക.

ബുക്ക് ചെയ്യും മുമ്പ് ഒന്നു കണ്ട് പരിശോധിക്കാം: കിയ സെല്‍റ്റോസ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയാണ് വിപണിയിലെ സെല്‍റ്റോസിന്റെ പ്രധാന എതിരാളികള്‍. സെല്‍റ്റോസിന്റെ അതേ പ്ലാറ്റഫോമില്‍ തന്നെയാണ് പുതുതലമുറ ഹ്യുണ്ടായി ക്രെറ്റയും ഒരുങ്ങുന്നത്.

Image Source: Team BHP

More from DriveSpark

Article Published On: Thursday, July 25, 2019, 12:13 [IST]
English summary
Kia Seltos Display units reaches dealerships nation wide before launch. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X