കിയ സെല്‍റ്റോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

ആഗോള വിപണിയില്‍ തന്നെ കിയ പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലാണ് സെല്‍റ്റോസ്. ഇന്ത്യന്‍ ജനതയെ ഉന്നം വയ്ച്ചാണ് കിയ സെല്‍റ്റോസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. വാഹനത്തിനുള്ളിലെ ഫീച്ചറുകളുടെ നീണ്ട നിര ഇന്ത്യക്കാര്‍ക്ക് വളരെ ഇഷ്ടമാണ് എന്ന് മനസ്സിലാക്കി നിരവധി ഫീച്ചറുകള്‍ ഒരുക്കിയാണ് നിര്‍മ്മാതാക്കള്‍ വാഹനത്തെ വിപണിയില്‍ എത്തിക്കുന്നത്.

കിയ സെല്‍റ്റോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

ഇവയില്‍ പലതും ശ്രേണിയില്‍ തന്നെ ആദ്യമായി എത്തുന്ന ഫീച്ചറുകളാണ്. വാഹനത്തിന്റെ പല ഫീച്ചറുകളെക്കുറിച്ച് ഇതിനു മുമ്പ് സൂചിപ്പിച്ചിരുന്നെങ്കിലും ഇനിയുമുണ്ട് പറയാന്‍. ആഗസ്റ്റ് 22 -ന് സെല്‍റ്റോസ് പുറത്തിറങ്ങും മുമ്പ് വാഹനത്തിന്റെ ബ്രോഷര്‍ ചൂണ്ടിക്കാണിക്കുന്നന ഏഴ് ഫീച്ചറുകള്‍.

കിയ സെല്‍റ്റോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

1. ഇന്റര്‍നെറ്റ് കണക്ടഡ് എയര്‍ പ്യൂരിഫൈയര്‍

UVO കണക്ടഡ് എയര്‍ പ്യൂരിഫൈയര്‍ സംവിധാനമാണ് സെല്‍റ്റോസ് പ്രധാനം ചെയ്യുന്നത്. വാഹനത്തിന്റെ പലകാര്യങ്ങളും നിയന്ത്രിക്കാന്‍ നിര്‍മ്മാതാക്കള്‍ തന്നെ നല്‍കുന്ന ഒരു ഇന്റര്‍നെറ്റ് കണക്ടഡ് സര്‍വ്വീസ് പ്ലറ്റ്‌ഫോമാണ് UVO.

കിയ സെല്‍റ്റോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വാഹനം ട്രാക്ക് ചെയ്യാനും, GPS ഫെന്‍സിങ് തീര്‍ക്കാനും, വാഹനത്തിന്റെ ചില ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഉപയോഗിച്ചു സാധിക്കും. ഈ സ്മാര്‍ട്ട് ഫീച്ചറുകള്‍ക്കൊപ്പം UVO കണക്ടഡ് എയര്‍ പ്യൂരിഫൈയറും വാഹനത്തില്‍ വരുന്നു. 25 മിനിറ്റുകൊണ്ട് വാഹനത്തിനുള്ളിലെ വായു 95 ശതമാനം ശുദ്ധീകരിക്കാന്‍ ഇതിന് കഴിയും.

കിയ സെല്‍റ്റോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

2. ഗ്രില്ലിലുള്ള ലൈറ്റ്ബാര്‍

വാഹനങ്ങള്‍ക്ക് നിലവില്‍ പുറം വിപണിയില്‍ വാഹനത്തിന്റെ ഭംഗി കൂട്ടുന്നതിന് നിരവധി ഗ്രില്ലുകളും മറ്റും ലഭ്യമാണ്. ലൈറ്റുകള്‍ ഘടിപ്പിച്ച മുന്‍ ഗ്രില്ലുകളും ലഭ്യമാണ്. എന്നാല്‍ കമ്പനി തന്നെ വാഹനത്തില്‍ നല്‍കുന്ന ലൈറ്റ്ബാര്‍ ഘടിപ്പിച്ച ഗ്രില്ലാണ് സെല്‍റ്റോസില്‍ വരുന്നത്. വാഹനത്തിന്റെ ഹെഡ്‌ലാമ്പുകളുടെ തന്നെ നീണ്ടു കിടക്കുന്ന ഭാഗമായിട്ടാണ് ഇവ വരുന്നത്.

കിയ സെല്‍റ്റോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

3. ഡ്രൈവ് വ്യൂ

360 ഡിഗ്രി ക്യാമറയാണ് കിയ സെല്‍റ്റോസില്‍ വരുന്നത്. വാഹനം വേഗത കുറഞ്ഞ് ഓടുമ്പോഴോ, ഒരു പാര്‍ക്കിങ്ങിലേക്ക് കയറുന്നമ്പോഴോ വാഹനത്തിന്റെ ചുറ്റുവശം മുഴുവനും കാണാന്‍ കഴിയും. അതോടൊപ്പം വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റത്തില്‍ പിന്നില്‍ നിന്നുള്ള ലൈവ് കാഴ്ച്ച പിന്‍ പാര്‍ക്കിങ് ക്യാമറ നല്‍കും. രാജ്യത്ത് ആദ്യമായി ബ്ലൈന്റ് സ്‌പോട്ട് ഡിറ്റെക്ഷന്‍ നല്‍കുന്ന ആദ്യ വാഹനമാണ് സെല്‍റ്റോസ്.

കിയ സെല്‍റ്റോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

4. ശ്രേണിയിലെ ഏറ്റവും വേഗതയേറിയ പെട്രോള്‍ വാഹനം

സെല്‍റ്റോസിന് കിയ പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് എഞ്ചിനുകളും നല്‍കുന്നുണ്ട്. അതോടൊപ്പം 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ വരുന്ന GT ലൈന്‍ പതിപ്പും നര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. വാഹനത്തിലെ ഏറ്റവും കരുത്തുറ്റ 1.4 ലിറ്റര്‍ യൂണിറ്റ് 140 bhp കരുത്തും 242 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിയും. ശ്രേണിയിലെ തന്നെ ഏറ്റവും വേഗതയേറിയ പെട്രോള്‍ എസ്‌യുവിയാണിത്. 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സെല്‍റ്റോസിന് വെറും 9.7 സെക്കണ്ടുകള്‍ മതി.

കിയ സെല്‍റ്റോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

5. വിഭാഗത്തിലെ ഏറ്റവും മികച്ച ടെറൈന്‍ മോഡുകള്‍

സെല്‍റ്റോസ് ഒരു ഓള്‍വീല്‍ ഡ്രൈവ് വാഹനമല്ല എന്നാലും ടാറ്റ ഹാരിയറിനെ പോലെ വാഹനത്തിനും ടെറൈന്‍ മോഡുകള്‍ ലഭിക്കുന്നുണ്ട്. സാന്റ്, മഡ്, വെറ്റ് എന്നിങ്ങനെ മൂന്ന് ടെറൈന്‍ മോഡുകളാണ് വാഹനം പ്രധാനം ചെയ്യുന്നത്. ഈ മോഡുകള്‍ വളരെ ക്രയക്ഷമമാണെന്നും വിഭാഗത്തിലെ തന്നെ ഏറ്റവും മികവുറ്റതാണെന്നുമാണ് കിയയുടെ വാദം. ടാറ്റ ഹാരിയര്‍ നോര്‍മല്‍ കൂടാതെ വെറ്റ്, റഫ് ടെറൈന്‍ മോഡുകള്‍ മാത്രമേ നല്‍കുന്നുള്ളൂ.

കിയ സെല്‍റ്റോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

6. എല്ലാ വകഭേതങ്ങളിലും ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം

പ്രാരംഭ പത്പ്പുകളില്‍ തന്നെ എല്ലാ സജ്ജീകരണങ്ങളുമായിട്ടാണ് കിയ സെല്‍റ്റോസ് എത്തുന്നത്. വാഹനത്തിന്റെ എല്ലാ വകഭേതങ്ങളിലും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് കമ്പനി നല്‍കുന്നത്. പ്രാരംഭ പതിപ്പില്‍ 3.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റവും, ഇടത്തരം വകഭേതത്തില്‍ 8.0 ഇഞ്ചും ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ 10.25 ഇഞ്ച് സിസ്റ്റവുമാണ് വരുന്നത്.

കിയ സെല്‍റ്റോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

7. എല്‍ഇഡി ഡാന്‍സിങ് ആംബിയന്റ് ലൈറ്റ്

വാഹനത്തിന്റെ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റവുമായി കണക്ട് ചെയ്ത ഡാന്‍സിങ് എല്‍ഇഡി ആംബിയന്റ് ലൈറ്റുകളുമായി വരുന്ന ഇന്ത്യയിലെ ആദ്യ വാഹനമാണ് കിയ സെല്‍റ്റോസ്. പല തീമുകളായിട്ടാണ് ലൈറ്റുകള്‍ വരുന്നത്. വാഹനത്തിനുള്ളിലെ മൂഡ് സെറ്റ് ചെയ്യാന്‍ എട്ട് മോണോ സെറ്റിങ്ങുകളും നാല് തീം സെറ്റിങ്ങുകളുമുണ്ട്.

Most Read Articles

Malayalam
English summary
Seven more features of Kia Seltos SUV. Read More Malayalam.
Story first published: Tuesday, July 30, 2019, 12:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X