കിയ സെല്‍റ്റോസ് : ഉത്പാദനം പൂര്‍ത്തിയായ എസ്‌യുവിയുടെ വീഡിയോ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ വലിയൊരു താരമാണ് കിയ സെല്‍റ്റോസ്. ആദ്യ ദിവസം തന്നെ സെല്‍റ്റോസ് 6046 ബുക്കിങുകള്‍ നേടിയെടുത്തു എന്നാണ് ഔദ്യോഗികമായി കിയ അറിയിച്ചത്. ഇന്ത്യയിലെ തങ്ങളുടെ ആദ്യ വാഹനത്തിന് ലഭിച്ച പ്രോത്സാഹനം കിയയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

കിയ സെല്‍റ്റോസ് : ഉത്പാദനം പൂര്‍ത്തിയായ എസ്‌യുവിയുടെ വീഡിയോ പുറത്ത്

കഴിഞ്ഞ മാസം ഇന്ത്യയില്‍ അവതരിപ്പിച്ച കിയ സെല്‍റ്റോസ് ലോകമെമ്പാടും പല വിപണികളിലും ലഭ്യമാവും. ഉത്പാദനം പൂര്‍ത്തിയായ സെല്‍റ്റോസിന്റെ വീഡിയോയാണ് ഇവിടെ നിങ്ങളുമായി പങ്ക് വയ്ക്കുന്നത്.

കിയ സെല്‍റ്റോസ് : ഉത്പാദനം പൂര്‍ത്തിയായ എസ്‌യുവിയുടെ വീഡിയോ പുറത്ത്

D -വിഭാഗത്തിലേക്ക് കടന്നുവരുന്ന ഏറ്റവും പുതിയ വാഹനമാണ് സെല്‍റ്റോസ്. ഹ്യുണ്ടായി ക്രറ്റ, ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ്, അടുത്തിടെ പുറത്തിറങ്ങിയ എംജി ഹെക്ടര്‍ എന്നിവയാണ് സെല്‍റ്റോസിന്റെ എതിരാളികള്‍.

കിയ സെല്‍റ്റോസ് : ഉത്പാദനം പൂര്‍ത്തിയായ എസ്‌യുവിയുടെ വീഡിയോ പുറത്ത്

വലിയൊരു ഓളം സൃഷ്ടിച്ച് വിപണിയിലേക്ക് എത്തിയ എംജി ഹെക്ടറിന്റെ ബുക്കിങ് പ്രതീക്ഷിച്ചതിലും കൂടിയ സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ വാഹനത്തിന്റെ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

കിയ സെല്‍റ്റോസ് : ഉത്പാദനം പൂര്‍ത്തിയായ എസ്‌യുവിയുടെ വീഡിയോ പുറത്ത്

നിലവില്‍ എംജിയുടെ നിര്‍മ്മാണശാലയില്‍ പ്രതിമാസം 2000 യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള സൗകര്യങ്ങളേയുള്ളൂ. അതുകൊണ്ട് തന്നെ ഇനി കുറച്ചു നാളത്തേക്ക് എംജി നിലവില്‍ ലഭിച്ച ബുക്കിങുകള്‍ പൂര്‍ത്തീകരിക്കുന്ന തിരക്കിലാവും.

കിയ സെല്‍റ്റോസ് : ഉത്പാദനം പൂര്‍ത്തിയായ എസ്‌യുവിയുടെ വീഡിയോ പുറത്ത്

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

ഏഴു മാസം വരെയാണ് നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് ഹെക്ടര്‍ ലഭിക്കാനുള്ള കാലതാമസം പറയുന്നത്. ആഗസ്റ്റ് 22 -നാണ് കിയ സെല്‍റ്റോസിനെ ഔദ്യോഗികമായി പുറത്തിറക്കുന്നത്. അന്നു മുതല്‍ തന്നെ വാഹനത്തിന്റെ ഡെലിവറികള്‍ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.

കിയ സെല്‍റ്റോസ് : ഉത്പാദനം പൂര്‍ത്തിയായ എസ്‌യുവിയുടെ വീഡിയോ പുറത്ത്

ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്ന സെൽറ്റോസിന് 115 bhp കരുത്ത് 144 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 140 bhp കരുത്ത് 244 Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിനുകളും 15 bhp കരുത്ത് 250 Nm torque ഉം എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിനുമാണുള്ളത്.

കിയ സെല്‍റ്റോസ് : ഉത്പാദനം പൂര്‍ത്തിയായ എസ്‌യുവിയുടെ വീഡിയോ പുറത്ത്

പ്രാരംഭ പതിപ്പില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വരുന്നത്. വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ്. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്.

കിയ സെല്‍റ്റോസ് : ഉത്പാദനം പൂര്‍ത്തിയായ എസ്‌യുവിയുടെ വീഡിയോ പുറത്ത്

CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാണ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ വരുന്നത് എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാണ്. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സും ലഭിക്കും.

കിയ സെല്‍റ്റോസ് : ഉത്പാദനം പൂര്‍ത്തിയായ എസ്‌യുവിയുടെ വീഡിയോ പുറത്ത്

എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, പനോരമിക്ക് സണ്‍റൂഫ്, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, ചുറ്റുവശം കാണുന്നതിന് വാഹനത്തില്‍ 360 ഡിഗ്രീ ക്യാമറ എന്നിവയുണ്ട്.

കിയ സെല്‍റ്റോസ് : ഉത്പാദനം പൂര്‍ത്തിയായ എസ്‌യുവിയുടെ വീഡിയോ പുറത്ത്

കൂടാതെ വിവധ ഡ്രൈവിംഗ് മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്ല് അസിസ്റ്റ്, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെ, എട്ട് സ്പീക്കറുള്ള ബോസ് മ്യൂസിക്ക് സിസ്റ്റം എന്നിവ കമ്പനി പ്രധാനം ചെയ്യുന്നു.

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ്, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ ആറ് എയര്‍ബാഗുകളും വാഹനത്തിലുണ്ട് എന്നിവയും വാഹനത്തിന്റെ സുരക്ഷക്കായി കമ്പനി നൽകുന്നു.

Source:KIA SELTOS LAUNCHING Show + Detail/YouTube

Most Read Articles

Malayalam
English summary
Kia Seltos SUV production version video. Read More Malayalam.
Story first published: Friday, July 19, 2019, 11:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X