ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

By Rajeev Nambiar

അന്നും ഇന്നും മൈലേജിന്റെ കാര്യത്തില്‍ മാരുതി കാറുകളാണ് ഇന്ത്യയില്‍ രാജാക്കന്മാര്‍. സുസുക്കിയുടെ HEARTECT അടിത്തറ പങ്കിടാന്‍ തുടങ്ങിയതോടെ പുതുതലമുറ മാരുതി കാറുകള്‍ ഇന്ധനക്ഷമതയ്ക്ക് പുതിയ അളവുകോലുകള്‍ കുറിക്കാന്‍ തുടങ്ങി. ഭാരക്കുറവാണ് HEARTECT അടിത്തറയുടെ പ്രധാന വിശേഷം.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

ദൃഢതയില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ കാറുകളുടെ ഭാരം കുറയ്ക്കാന്‍ HEARTECT അടിത്തറ കമ്പനിയെ സഹായിക്കുന്നു. ഫലമോ, ഏറ്റവും ഭാരം കുറഞ്ഞ ഇന്ത്യന്‍ കാറുകളുടെ പട്ടികയില്‍ മാരുതി മോഡലുകള്‍ നിറഞ്ഞുനില്‍ക്കുന്നത് കാണാം. ഈ അവസരത്തില്‍ ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍ പരിശോധിക്കാം.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

10. മാരുതി സ്വിഫ്റ്റ് — 855 കിലോ

ഇന്ത്യയിലെ ജനപ്രിയ ഹാച്ച്ബാക്കാണ് സ്വിഫ്റ്റ്. ഒന്നര പതിറ്റാണ്ടിലേറെയുള്ള നീളുന്ന ചരിത്രമുണ്ട് കാറിന് പറയാന്‍. 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് HEARTECT അടിത്തറ ഉപയോഗിക്കുന്ന പുതുതലമുറ സ്വിഫ്റ്റിനെ മാരുതി അവതരിപ്പിച്ചത്.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

ഇക്കാരണത്താല്‍ പുതിയ സ്വിഫ്റ്റിന് മുന്‍തലമുറകളെ അപേക്ഷിച്ച് ഭാരം ഗണ്യമായി കുറഞ്ഞു. പ്രാരംഭ സ്വിഫ്റ്റ് മോഡല്‍ 855 കിലോ മാത്രമെ ഭാരം കുറിക്കുന്നുള്ളൂ. വിപണിയില്‍ 4.99 ലക്ഷം രൂപ മുതലാണ് സ്വിഫ്റ്റ് മോഡലുകള്‍ക്ക് വില.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

09. മാരുതി ഇഗ്നിസ് — 825 കിലോ

ഇഗ്നിസ്, പ്രീമിയം ഹാച്ച്ബാക്ക് ബലെനോയ്ക്ക് ശേഷം മാരുതി കൊണ്ടുവന്ന രണ്ടാമത്തെ HEARTECT കാര്‍. ഇഗ്നിസ് വില്‍പ്പനയ്ക്ക് വന്നിട്ട് കാലം കുറച്ചായി. മോഡലിന് പ്രചാരം കുറയുന്നത് കണ്ട് വിപണിയില്‍ പുത്തന്‍ ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

നിലവില്‍ 825 കിലോയാണ് പ്രാരംഭ ഇഗ്നിസ് വകഭേദത്തിന് ഭാരം. എന്നാല്‍ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഭാരം കൂടിയേക്കും. നടപ്പിലാവുന്ന സുരക്ഷ ചട്ടങ്ങള്‍ മാനിച്ച് കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ മോഡലില്‍ കമ്പനിക്ക് ഉറപ്പുവരുത്തേണ്ടതായുണ്ട്. 4.66 ലക്ഷം രൂപയില്‍ തുടങ്ങും ഇഗ്നിസിന് വിപണിയില്‍ വില.

Most Read: അംബാസഡര്‍ ആഢംബര കാറാവുമ്പോള്‍

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

08. ഡാറ്റ്‌സന്‍ ഗോ — 819 കിലോ

അടുത്തിടെയാണ് ഗോ ഹാച്ച്ബാക്കിനെ ഡാറ്റ്‌സന്‍ പുതുക്കിയത്. ഫലമോ, 20 കിലോ ഭാരം ഹാച്ച്ബാക്കിന് കൂടി; പട്ടികയില്‍ എട്ടാമനായി തുടരേണ്ട സ്ഥിതി വിശേഷവും. നിലവില്‍ 819 കിലോ ഭാരം കുറിക്കും ഹാച്ച്ബാക്ക്. പുതിയ ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഇടംപിടിച്ചതോടെയാണ് ഡാറ്റ്‌സന്‍ ഗോയ്ക്ക് ഭാരം കൂടിയത്.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

എബിഎസ്, ഇബിഡി, ഇരട്ട എയര്‍ബാഗ് സംവിധാനങ്ങള്‍ കാറില്‍ അടിസ്ഥാന ഫീച്ചറുകളായി ഒരുങ്ങുന്നു. 68 bhp കരുത്തും 104 Nm torque ഉം 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കും. 19.83 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഡാറ്റ്‌സന്‍ ഗോ കുറിക്കുന്നത്. 3.29 ലക്ഷം രൂപ മുതല്‍ കാറിന് വില ആരംഭിക്കുന്നു.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

07. മാരുതി സെലറിയോ — 815 കിലോ

കഴിഞ്ഞവര്‍ഷമാണ് അഞ്ചു സീറ്റര്‍ സെലറിയോ ഹാച്ച്ബാക്കിനെ മാരുതി പുതുക്കിയത്. പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ഒമ്പതു മാരുതി കാറുകളില്‍ ഒന്ന് കൂടിയാണ് സെലറിയോ. ഹാച്ച്ബാക്കിന് ഭാരം 815 കിലോ.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

സെലറിയോയിലെ 999 സിസി മൂന്നു സിലിണ്ടര്‍ K10 എഞ്ചിന്‍ 68 bhp കരുത്തും 90 Nm torque ഉം അവകാശപ്പെടും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ 14.24 സെക്കന്‍ഡുകളാണ് സെലറിയോയ്ക്ക് വേണ്ടത്. മൈലേജ് 23.1 കിലോമീറ്റര്‍. 4.21 ലക്ഷം രൂപ മുതല്‍ കാറിന് വില തുടങ്ങും.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

06. മാരുതി വാഗണ്‍ആര്‍ — 805 കിലോ

ജനുവരിയില്‍ വില്‍പ്പനയ്ക്ക് വന്ന മാരുതി വാഗണ്‍ആറും സുസുക്കി ആവിഷ്‌കരിച്ച HEARTECT അടിത്തറയാണ് പങ്കിടുന്നത്. ഇക്കാരണത്താല്‍ മുന്‍തലമുറയെ അപേക്ഷിച്ച് മോഡലിന് ഭാരം 65 കിലോ കുറഞ്ഞു. 805 കിലോ മാത്രമെയുള്ള പ്രാരംഭ വാഗണ്‍ആര്‍ വകഭേദത്തിന് ഭാരം.

Most Read: അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

നിലവില്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് വാഗണ്‍ആറില്‍ തുടിക്കുന്നത്. ഹാച്ച്ബാക്കിന്റെ എല്‍പിജി, സിഎന്‍ജി പതിപ്പുകളെ കൊണ്ടുവരാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. 4.19 ലക്ഷം രൂപ മുതല്‍ പുതുതലമുറ വാഗണ്‍ആര്‍ ഷോറൂമുകളില്‍ അണിനിരക്കുന്നു.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

05. മാരുതി ഒമ്‌നി — 785 കിലോ

അഞ്ച്, ഏഴ്, എട്ട് സീറ്റര്‍ പതിപ്പുകള്‍ ഒരുങ്ങുന്ന മാരുതി ഒമ്‌നിക്ക് 785 കിലോ മുതല്‍ 800 കിലോ വരെയാണ് ഭാരം. എന്നാല്‍ പുതിയ സുരക്ഷ ചട്ടങ്ങള്‍ മാനിച്ച് ഒമ്‌നിയെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. മോഡലിന് ദൃഢത കുറവാണെന്നതുതന്നെ കാരണം.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

BNVSAP ക്രാഷ് ടെസ്റ്റ് നിബന്ധനകള്‍ മറികടക്കാന്‍ ഒമ്‌നിക്ക് കഴിയില്ല. നിലവില്‍ മോഡലില്‍ തുടിക്കുന്ന 0.8 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 35 bhp കരുത്തും 59 Nm torque -മാണ് പരമാവധി കുറിക്കുന്നത്.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

04. മാരുതി ആള്‍ട്ടോ K10 — 740 കിലോ

2020 ഒക്ടോബര്‍ മുതല്‍ കര്‍ശനമാവുന്ന സുരക്ഷ ചട്ടങ്ങള്‍ മാനിച്ച് ആള്‍ട്ടോ K10 -ന് പകരക്കാരനെ ഒരുക്കാനുള്ള ധൃതിയും മാരുതിക്കുണ്ട്. 750 കിലോ ഭാരം അവകാശപ്പെടുന്ന നിലവിലെ ആള്‍ട്ടോ K10 പുതിയ സുരക്ഷാ കടമ്പകള്‍ പിന്നിടില്ല. എന്നാല്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തി ആള്‍ട്ടോ K10 -ന്റെ പുതിയ പതിപ്പിനെ ക്രാഷ് ടെസ്റ്റിനായി കമ്പനി സജ്ജമാക്കും.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

68 bhp കരുത്ത് സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ എഞ്ചിനാണ് ആള്‍ട്ടോ K10 -ന്റെ ഹൃദയം. 15.87 സെക്കന്‍ഡുകള്‍ കൊണ്ട് നൂറു കിലോമീറ്റര്‍ വേഗം ഹാച്ച്ബാക്ക് പിന്നിടും. മൈലേജ് 24.07 കിലോമീറ്റര്‍. 3.42 ലക്ഷം മുതല്‍ കാറിന് വില ആരംഭിക്കുന്നു.

Most Read: ജാഗ്വാര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

03. റെനോ ക്വിഡ് — 699 കിലോ

ഒരുകാലത്ത് റെനോ ക്വിഡായിരുന്നു ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയേറിയ കാര്‍. ARAI ടെസ്റ്റില്‍ 25.17 കിലോമീറ്റര്‍ മൈലേജ് കുറിച്ച ചരിത്രം ഹാച്ച്ബാക്കിനുണ്ട്. പക്ഷെ 28.4 കിലോമീറ്റര്‍ മൈലേജുമായി ഡാറ്റ്‌സന്‍ റെഡി-ഗോ കടന്നുവന്നതോടെ ക്വിഡിന് സ്ഥാനം നഷ്ടമായി. ഭാരം കുറഞ്ഞ കാറുകളുടെ പട്ടികയില്‍ മൂന്നാമനാണ് ക്വിഡ്.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

800 സിസി, 1.0 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകള്‍ റെനോ ക്വിഡില്‍ ഒരുങ്ങുന്നു. 13.85 സെക്കന്‍ഡുകള്‍ കൊണ്ട് നൂറു കിലോമീറ്റര്‍ വേഗം 1.0 ലിറ്റര്‍ പതിപ്പ് പിന്നിടുമ്പോള്‍, 800 സിസി മോഡല്‍ 17.94 സെക്കന്‍ഡ് കുറിക്കും ഇതേ വേഗം കൈവരിക്കാന്‍. 2.67 ലക്ഷം രൂപ മുതല്‍ ആരംഭിക്കും റെനോ ക്വിഡിന് വിപണിയില്‍ വില.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

02. മാരുതി ആള്‍ട്ടോ 800 — 695 കിലോ

HEARTECT അടിത്തറയല്ലെങ്കിലും ആള്‍ട്ടോ 800 -ന്റെ ഭാരം കുറച്ചുനിര്‍ത്താന്‍ മാരുതിക്ക് തുടക്കം മുതലെ അറിയാം. അതേസമയം സുരക്ഷയുടെ കാര്യത്തില്‍ ആള്‍ട്ടോ 800 ആശാവഹമായ ചിത്രമല്ല വിപണിക്ക് നല്‍കുന്നത്. നേരത്തെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ കാര്‍ അമ്പെ പരാജയപ്പെട്ടിരുന്നു.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

എന്തായാലും മാരുതി പിന്നണിയില്‍ ഒരുക്കുന്ന പുതുതലമുറ ആള്‍ട്ടോ, മോഡലിന്റെ പേരുദോഷം മാറ്റുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ 695 കിലോയാണ് പ്രാരംഭ ആള്‍ട്ടോ 800 മോഡലിന് ഭാരം. 2.66 ലക്ഷം മുതല്‍ കാറിന് വില ആരംഭിക്കുന്നു.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ കാറുകള്‍

01. റെഡി-ഗോ — 670 കിലോ

ഡാറ്റ്‌സന്‍ റെഡി-ഗോയാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുന്ന ഏറ്റവും ഭാരം കുറഞ്ഞ കാര്‍. നിലവില്‍ പ്രാബല്യത്തിലുള്ള സുരക്ഷാ പരിശോധനകള്‍ കാര്‍ വിജയകരമായി പിന്നിട്ടുണ്ടെന്ന് കമ്പനി പറയുന്നു. 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ഡാറ്റ്‌സന്‍ റെഡി-ഗോയിലുണ്ട്. 670 കിലോ മാത്രമെ പ്രാരംഭ റെഡി-ഗോ മോഡല്‍ ഭാരം കുറിക്കുകയുള്ളൂ 2.56 ലക്ഷം രൂപ മുതലാണ് ഡാറ്റ്‌സന്‍ റെഡി-ഗോയ്ക്ക് വിപണിയില്‍ വില.

Most Read Articles

Malayalam
English summary
Lightest Cars In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X