TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ആയിരം കടന്ന് മഹീന്ദ്ര ആള്‍ട്യുറാസ് G4 ബുക്കിംഗ്, വരുന്നതിന് മുമ്പെ XUV300 -യും ഹിറ്റ്
ടൊയോട്ട ഫോര്‍ച്യൂണറിനും ഫോര്‍ഡ് എന്ഡവറിനുമെതിരെ വില്‍പ്പനയ്ക്ക് വന്ന മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍ പ്രചാരം നേടുന്നു. നാലുമാസം കൊണ്ട് എസ്യുവിയുടെ ബുക്കിംഗ് ആയിരം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ നവംബറിലാണ് 26.95 ലക്ഷം രൂപ വിലയില്‍ തങ്ങളുടെ പുതിയ ഫ്ളാഗ്ഷിപ്പ് എസ്യുവി, ആള്‍ട്യുറാസ് G4 -നെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവന്നത്.
നിലവില്‍ മഹീന്ദ്രയുടെ ഏറ്റവും വിലകൂടിയ എസ്യുവിയാണിത്. രണ്ടുവകഭേദങ്ങള് മാത്രമെ മോഡലിലുള്ളൂ. ഏറ്റവും ഉയര്‍ന്ന നാലു വീല്‍ ഡ്രൈവ് പതിപ്പ് 29.95 ലക്ഷം രൂപയ്ക്ക് വിപണിയില്‍ ലഭ്യമാണ്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സാങ്യോങ് റെക്സ്റ്റണാണ് ആള്‍ട്യുറാസ് G4 -ന് ആധാരം. എസ്യുവിയിലുള്ള 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.
മെര്‍സിഡീസില്‍ നിന്നുള്ള ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ആള്‍ട്യുറാസ് ഉപയോഗിക്കുന്നത്. ഒമ്പതു എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള്, ആന്റി - റോള്‍ പ്രൊട്ടക്ഷന്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്ട്രോള്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി മോഡലിലുണ്ട്.
ആള്‍ട്യുറാസ് G4 -ന് ശേഷം കമ്പനി അവതരിപ്പിക്കാനിരിക്കുന്ന പുതിയ കോമ്പാക്ട് എസ്യുവി, XUV300 -യും വിപണിയില്‍ ബുക്കിംഗ് ആരവം കൈയ്യടക്കുകയാണ്. ജനുവരി ഒമ്പതിന് ആരംഭിച്ച ബുക്കിംഗ് ഇതിനകം നാലായിരം കടന്നു. അറുപതിനായിരത്തില്‍പ്പരം അന്വേഷണങ്ങളും XUV300 നേടി.
കോമ്പാക്ട് ശ്രേണിയിലെ സമവാക്യങ്ങള്‍ തിരുത്താന്‍ പോന്ന താരമായിരിക്കും പുതിയ മഹീന്ദ്ര എസ്യുവി. കഴിഞ്ഞമാസം 13,172 ബെസ്സ യൂണിറ്റുകളെയാണ് മാരുതി വിറ്റത്. 5,095 യൂണിറ്റുകളുടെ വില്‍പ്പന ടാറ്റ നെക്സോണും കുറിച്ചു. 4,510 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഫോര്‍ഡ് ഇക്കോസ്പോര്‍ട് മൂന്നാമതുണ്ട്. നിലവിലെ ബുക്കിംഗ് തരംഗം കണക്കിലെടുത്താല്‍ നെക്സോണിനെയും ഇക്കോസ്പോര്‍ടിനെയും മറികടക്കാന്‍ മഹീന്ദ്ര XUV300 -യ്ക്ക് വലിയ പ്രയാസമുണ്ടാകില്ല.
പുതിയ കോമ്പാക്ട് എസ്യുവിയില് മഹീന്ദ്ര കാര്യമായ ഗൃഹപാഠം ചെയ്തിട്ടുണ്ട്. XUV300 -യുടെ പുറംമോടിയിലും അകത്തളത്തിലും ഇക്കാര്യം തികഞ്ഞനുഭവപ്പെടും. ശ്രേണിയില്‍ത്തന്നെ ആദ്യമായ ഒരുപിടി സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് XUV300 കടന്നുവരിക.
ഏഴു എയര്‍ബാഗുകള്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഏറ്റവും നീളംകൂടിയ വീല്‍ബേസ്, ഏറ്റവും ഉയര്‍ന്ന ടോര്‍ഖ്, നാലു ടയറുകളിലും ഡിസ്ക്ക് ബ്രേക്ക് എന്നിവ എസ്യുവിയുടെ മാറ്റുകൂട്ടും. നവീന ഫീച്ചറുകളുടെ കാര്യത്തിലും മഹീന്ദ്ര XUV300 ഒട്ടും പിന്നിലല്ല. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഫോളോ മീ ലാമ്പുകള്‍, വൈദ്യുത സണ്‍റൂഫ്, മുന്‍ പിന് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോ ഡിമ്മിംഗ് സവിശേഷതയുള്ള മിററുകള്‍; എസ്യുവിയുടെ വിശേഷങ്ങള്‍ തീരില്ല. കര്‍ശനമാവാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങള്‍ മുഴുവന്‍ പാലിച്ചാണ് XUV300 വില്‍പ്പനയ്ക്ക് വരിക.