വന്‍ വിലക്കിഴിവില്‍ മഹീന്ദ്ര എസ്‌യുവികള്‍ — മാര്‍ച്ച് ഓഫറുകള്‍ ഇങ്ങനെ

ഇന്ത്യന്‍ യൂട്ടിലിറ്റി വാഹന നിരയില്‍ മഹീന്ദ്രയ്ക്കാണ് ആധിപത്യം. ഇത്രയുംനാള്‍ എംപിവി ശ്രേണിയില്‍ മാത്രമായിരുന്നു മഹീന്ദ്ര പിന്നിലായി പോയത്. മറാസോയുടെ വരവ് ഈ കുറവ് നികുത്തി. സാങ്‌യോങ് ടിവോലിയെ അടിസ്ഥാനപ്പെടുത്തി വിപണിയില്‍ എത്തിയ XUV300 -യാണ് മഹീന്ദ്ര നിരയിലെ ഏറ്റവും പുതിയ അംഗം. കോമ്പാക്ട് എസ്‌യുവി കളത്തില്‍ XUV300 വമ്പന്‍ മുന്നേറ്റം ആരംഭിച്ചിരിക്കുന്നു.

എന്തായാലും മാര്‍ച്ചില്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ മഹീന്ദ്ര വിട്ടുപോയിട്ടില്ല. ഏറ്റവും ചെറിയ KUV100 മുതല്‍ ഏറ്റവും വലിയ XUV500 മോഡലില്‍ വരെ ആനുകൂല്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ് കമ്പനി. മാര്‍ച്ച് മാസം മഹീന്ദ്ര വാഹനങ്ങളില്‍ ലഭ്യമായ ഓഫറുകള്‍ പരിശോധിക്കാം.

എസ്‌യുവികള്‍ക്ക് വലിയ വിലക്കിഴിവ് പ്രഖ്യാപിച്ച് മഹീന്ദ്ര — മാര്‍ച്ച് ഓഫറുകള്‍ ഇങ്ങനെ

KUV100: 73,000 രൂപ വരെ

ഈ മാസം KUV100 -യിലാണ് ഏറ്റവും വലിയ ഡിസ്‌കൗണ്ട് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. മോഡലില്‍ 73,000 രൂപ വരെ നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. K2, K4 വകഭേദങ്ങളില്‍ യഥാക്രമം 20,000 രൂപയും 26,000 രൂപയുമാണ് ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാവുക.

ഉയര്‍ന്ന K6, K8 വകഭേദങ്ങളില്‍ വിലക്കിഴിവ് 40,000 രൂപയായി ഉയരും. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ 29,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും മോഡലില്‍ കമ്പനി നല്‍കുന്നുണ്ട്. ഒപ്പം 4,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും.

എസ്‌യുവികള്‍ക്ക് വലിയ വിലക്കിഴിവ് പ്രഖ്യാപിച്ച് മഹീന്ദ്ര — മാര്‍ച്ച് ഓഫറുകള്‍ ഇങ്ങനെ

TUV300: 54,500 രൂപ വരെ

മാരുതി ബ്രെസ്സയുടെ വിപണിയില്‍ കണ്ണുവെച്ചാണ് TUV300 എസ്‌യുവിയെ മഹീന്ദ്ര വില്‍പ്പനയ്ക്ക് കൊണ്ടുവരുന്നത്. ഈ മാസം 54,500 രൂപ വരെ മോഡലില്‍ കമ്പനി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടും. ഇതിനെല്ലാം പുറമെ 4,500 രൂപയുടെ പ്രത്യേക കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും മോഡലില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

ബൊലേറോ പവര്‍ പ്ലസ്: 29,000 രൂപ വരെ

29,000 രൂപ വരെയാണ് മഹീന്ദ്ര ബൊലേറോയില്‍ വിലക്കിഴിവ് നേടാനുള്ള അവസരം. ഇതില്‍ 15,000 രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടാണ്. എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപ. 4,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ബൊലേറോ പവര്‍ പ്ലസില്‍ മഹീന്ദ്ര ഉറപ്പുവരുത്തും.

എസ്‌യുവികള്‍ക്ക് വലിയ വിലക്കിഴിവ് പ്രഖ്യാപിച്ച് മഹീന്ദ്ര — മാര്‍ച്ച് ഓഫറുകള്‍ ഇങ്ങനെ

ഥാര്‍: 6,000 രൂപ വരെ

ഥാറിന് വലിയ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഒരുക്കാന്‍ മഹീന്ദ്രയ്ക്ക് തുടക്കം മുതല്‍ക്കെ മടിയാണ്. ഇക്കുറിയും പതിവ് തെറ്റുന്നില്ല. 6,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് മാത്രമെ മഹീന്ദ്ര ഥാറില്‍ ഒരുങ്ങുന്നുള്ളൂ. പുതിയ മലിനീകരണ ചട്ടങ്ങളും സുരക്ഷാ ചട്ടങ്ങളും മാനിച്ച് പുതുതലമുറ ഥാറിനെ വിപണിയില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തിടുക്കത്തിലാണ് കമ്പനി ഇപ്പോള്‍.

Most Read: പിനിന്‍ഫറീന ബറ്റിസ്റ്റയുടെ മൈലേജ് അന്വേഷിച്ച് ഒരു വിരുതന്‍, രസികന്‍ മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര

മറാസോ: 15,000 രൂപ

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും മാരുതി എര്‍ട്ടിഗയ്ക്കും ഇടയില്‍ തലയുയര്‍ത്തിയ മഹീന്ദ്ര മറാസോ വില്‍പ്പനയില്‍ ചാഞ്ചാട്ടമില്ലാതെ മുന്നേറുകയാണ്. അതുകൊണ്ട് വലിയ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് മറാസോയുടെ വില്‍പ്പന കൂട്ടേണ്ട സ്ഥിതിവിശേഷം നിലവില്‍ മഹീന്ദ്രയ്ക്കില്ല. എന്തായാലും എംപിവിയില്‍ 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് കമ്പനി ഒരുക്കുന്നുണ്ട്.

എസ്‌യുവികള്‍ക്ക് വലിയ വിലക്കിഴിവ് പ്രഖ്യാപിച്ച് മഹീന്ദ്ര — മാര്‍ച്ച് ഓഫറുകള്‍ ഇങ്ങനെ

സ്‌കോര്‍പിയോ: 55,000 രൂപ വരെ

മാര്‍ച്ച് മാസം 55,000 രൂപ വരെ മഹീന്ദ്ര സ്‌കോര്‍പിയോയില്‍ ഡിസ്‌കൗണ്ട് നേടാം. എസ്‌യുവിയുടെ S5, S9, S1 വകഭേദങ്ങളില്‍ 25,000 രൂപ വരെയാണ് ക്യാഷ് ഡിസ്‌കൗണ്ട് ഒരുങ്ങുന്നത്. 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് കൂടി ചേരുമ്പോള്‍ ആകെ ആനുകൂല്യം 55,000 രൂപയില്‍ എത്തിനില്‍ക്കും.

എസ്‌യുവികള്‍ക്ക് വലിയ വിലക്കിഴിവ് പ്രഖ്യാപിച്ച് മഹീന്ദ്ര — മാര്‍ച്ച് ഓഫറുകള്‍ ഇങ്ങനെ

XUV500: 59,000 രൂപ വരെ

ഏറ്റവും പ്രചാരമുള്ള മഹീന്ദ്ര മോഡലുകളില്‍ XUV500 പ്രഥമ സ്ഥാനത്താണ്. പണത്തിനൊത്ത മൂല്യം എസ്‌യുവി കാഴ്ച്ചവെക്കുന്നു. നിലവില്‍ 59,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാനാണ് മോഡലില്‍ ഉപഭോക്താക്കള്‍ക്ക് അവസരം. 25,000 രൂപ വിലക്കിഴിവായും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും എസ്‌യുവിയില്‍ ലഭിക്കും. 9,000 രൂപയാണ് കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്.

Source: Mycarhelpline

More from DriveSpark

Article Published On: Sunday, March 10, 2019, 9:00 [IST]
English summary
Mahindra SUV Discounts in March 2019. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X