70 വര്‍ഷത്തില്‍ മഹീന്ദ്ര ജീപ്പിനുണ്ടായ പരിണാമം

ഓഫ് റോഡ് പാതകളില്‍ വളരെ ലാഖത്തോടെ കീഴടക്കുന്ന കരുത്തരായ വാഹന വംശാവലിയുടെ അവസാനത്തെ കണ്ണിയാണ് മഹീന്ദ്ര ഥാര്‍. 1947 -ല്‍ മഹീന്ദ്ര & മുഹമ്മദ് എന്ന പേരില്‍ ആരംഭിച്ച സ്റ്റീല്‍ വ്യാപാര കമ്പനിയാണ് പില്‍ക്കാലത്ത് മഹീന്ദ്ര & മഹീന്ദ്ര എന്ന പേരില്‍ വാഹന നിര്‍മ്മാണ കമ്പനിയായി മാറിയത്. ഇന്ത്യ പാക് വിഭജനത്തെ തുടര്‍ന്ന് ഗുലാം മുഹമ്മദ് പാകിസ്ഥാനിലേക്ക് പോയതോടെയാണ് കമ്പനി മഹീന്ദ്ര & മുഹമ്മദ് എന്ന പേര് മഹീന്ദ്ര & മഹീന്ദ്ര എന്നാക്കിയത്.

70 വര്‍ഷത്തില്‍ മഹീന്ദ്ര ജീപ്പിനുണ്ടായ പരിണാമം

ഇന്ത്യയില്‍ വില്ലീസ് ജീപ്പിന്റെ വാഹനങ്ങളുടെ അസംബ്ലിയിലൂടെയാണ് മഹീന്ദ്ര തുടക്കം കുറിച്ചത്. അതിനു ശേഷം വില്ലീസ് മാതൃകയില്‍ തന്നെ തങ്ങളുടെ ആദ്യ മോഡല്‍ CJ3A യൂട്ടിലിറ്റി വാഹനം മഹീന്ദ്ര പുറത്തിറക്കി. പൊതുവെ മഹീന്ദ്ര ജീപ്പ് എന്നറിയപ്പെടുന്ന ഈ വംശാവലി CJ3A -ല്‍ നിന്ന് ആരംഭിച്ച് ഇപ്പോള്‍ ഥാര്‍ 700 -ല്‍ വരെ എത്തി നില്‍ക്കുകയാണ്.

70 വര്‍ഷത്തില്‍ മഹീന്ദ്ര ജീപ്പിനുണ്ടായ പരിണാമം

ഇന്ന് മഹീന്ദ്ര ഥാറിന് രാജ്യത്തെ ഓഫ്‌റോഡ് പ്രേമികളുടെ മനസ്സില്‍ വലിയ മതിപ്പാണ്. ഓഫ് റോഡ് ആവശ്യങ്ങള്‍ക്കായി പതിറ്റാണ്ടുകള്‍ വളരെ ശ്രദ്ധയോടെ വാഹനങ്ങള്‍ നിര്‍മ്മിച്ചതിന്റെ മികവാണ് ഥാര്‍ ഇന്ന് അനുഭവിക്കുന്ന ഈ പ്രശസ്തിയുടെ കാരണം.

70 വര്‍ഷത്തില്‍ മഹീന്ദ്ര ജീപ്പിനുണ്ടായ പരിണാമം

ആദ്യ മഹീന്ദ്ര ജീപ്പായ CJ3A -ക്ക് ശേഷം 1953 -ല്‍ CJ3B കമ്പനി പുറത്തിറക്കി. ഇന്ത്യന്‍ സൈന്യത്തിന്റെ ഇഷ്ട വാഹനമായിരുന്നു ഇത്. പരുക്കന്‍ പ്രതലങ്ങളും, കുന്നും, മലയും, പുഴയും താണ്ടാന്‍ മഹീന്ദ്ര ജീപ്പ് സൈന്യത്തിനെ ഏറെ സഹായിച്ചു. അതുകൊണ്ട് തന്നെയാണ് ഇന്നും മഹീന്ദ്ര പുതിയ മോഡലുകള്‍ പുറത്തിറക്കുമ്പോള്‍ സൈന്യം തങ്ങളുടെ വാഹന വ്യൂഹത്തിലേക്ക് അവയെ ചേര്‍ക്കുന്നത്.

70 വര്‍ഷത്തില്‍ മഹീന്ദ്ര ജീപ്പിനുണ്ടായ പരിണാമം

1985 -ലാണ് മഹീന്ദ്ര MM540 പുറത്തിറക്കുന്നത്. ഇന്ന് കാണുന്ന ഥാറിന്റെ ഡിസൈന്റെ DNA ഇതില്‍ നിന്നാണ്. ചതുരാകൃതിയിലുള്ള ബോഡി പാനലുകള്‍ മാറ്റി ഇത്തിരി ഉരുണ്ട ഡിസൈനും പൂര്‍വ്വികരില്‍ നിന്നും മികച്ച ഇന്റീരിയറും വാഹനം പ്രധാനം ചെയ്തു. സൈന്യത്തിനെ മാത്രമല്ല സാധാരണക്കാരനേയും ഇത് വളരെയധികം ആകര്‍ഷിച്ചു.

70 വര്‍ഷത്തില്‍ മഹീന്ദ്ര ജീപ്പിനുണ്ടായ പരിണാമം

1995 -ല്‍ MM550-യുമായി മഹീന്ദ്ര എത്തി. ഥാറിന്റെ യഥാര്‍ഥ പൂര്‍വ്വികന്‍ എന്ന് അറിയപ്പെടുന്നത് MM550 -യാണ്. സാധാരണ ജനങ്ങളുടെ ഇടയില്‍ തങ്ങളുടെ പ്രീതി വളരുന്നതായി മനസ്സിലാക്കിയ മഹീന്ദ്ര 1996 -ല്‍ ക്ലാസ്സിക്കിനെ പുറത്തിറക്കി. CJ3B -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനായിരുന്നു ക്ലാസിക്കിന്, എന്നാല്‍ CJ3B -യെക്കാള്‍ സ്‌റ്റൈലിഷ് ഡിസൈനായിരുന്നു വാഹനത്തിന്. സാധാരണ മനുഷ്യന്റെ ജീവിത ശൈലിക്ക് ഒരു മുഖമുദ്രയായിട്ടാണ് മഹീന്ദ്ര ക്ലാസിക്കിനെ അവതരിപ്പിച്ചത്.

70 വര്‍ഷത്തില്‍ മഹീന്ദ്ര ജീപ്പിനുണ്ടായ പരിണാമം

2000 -ല്‍ മഹീന്ദ്ര മേജറിന്റെ പിറവിയോടെ ഒരു പുതു യുഗം തന്നെ പിറന്നു. സാധാരണ മനുഷ്യന്റെ കുടുംബ വാഹനത്തിനൊപ്പം ഒരു ഓഫ്‌റോഡ് പടക്കുതിര കൂടെയായിരുന്നു മേജര്‍. രാജ്യത്തിന്റെ മലയോര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും മേജര്‍ ഇന്നും തലയെടുപ്പോടെ ആളുകളെയും സാധന സാമഗ്രകളും വഹിച്ചുകൊണ്ട് കുന്നും മലയും അനായാസം കയറിയിറങ്ങുന്നു. CJ പ്ലറ്റ്‌ഫോമില്‍ പിറവിയെടുത്ത അവസാന മോഡലാണിത്.

70 വര്‍ഷത്തില്‍ മഹീന്ദ്ര ജീപ്പിനുണ്ടായ പരിണാമം

2006 -ല്‍ മഹീന്ദ്ര ലെജന്റിനെ അവതരിപ്പിച്ചു. അതിന് 2010 -ലാണ് രാജ്യം ഥാറിന്റെ പിറവി കണ്ടത്. കാലങ്ങളുടെ പാരമ്പര്യവുമായി എത്തി വളരെ കുറച്ച് നാള്‍ കൊണ്ട് ജനങ്ങളുടെ മനസ്സില്‍ സ്വന്തമായി ഒരു സ്ഥാനം ഉറപ്പിക്കാന്‍ ഥാറിന് കഴിഞ്ഞു. 2015 -ല്‍ ഥാറിന് കമ്പനിയൊരു ഫെയിസ് ലിഫ്റ്റ്‌നല്‍കിയിരുന്നു. ഇപ്പോള്‍ ഥാര്‍ നിരയ്ക്ക് നല്ലൊരു വിടവാങ്ങല്‍ നല്‍കുന്നതിനായി ഥാര്‍ 700 മഹീന്ദ്ര പുറത്തിറക്കി. ആനന്ദ് മഹീന്ദ്രയുടെ ഒപ്പോടുകൂടെ ഇനി 700 ഥാറുകള്‍ കൂടെയിറക്കാനാണ് കമ്പനിയുടെ തീരുമാനം. അടുത്ത തലമുറ ഥാറിനായുള്ള ഒരുക്കങ്ങളിലാണ് കമ്പനി ഇപ്പോള്‍. 2020 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും എന്ന് കരുതപ്പെടുന്ന പുതുതലമുറ ഥാറിന് പുതിയ പ്‌ളാറ്റ്ഫോമും, എഞ്ചിനും, പുതുമയാര്‍ന്ന ഇന്റീരിയറുമായിരിക്കും.

Source: Mahindra Thar/YouTube

Most Read Articles

Malayalam
English summary
Mahindra Jeep evolution in past 70 years. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X