മഹീന്ദ്ര KUV100 ഇലക്ട്രിക്കിന്റെ പരീക്ഷണയോട്ടം: വീഡിയോ
അത്യാവശ്യം ഭംഗിയുള്ള ഡിസൈനും, വിശാലമായ ഉള്‍വശങ്ങളോടും കൂടെ വിപണിയിലെത്തിയ KUV100 പ്രതീക്ഷിച്ചയത്ര മികച്ച പ്രകടനമല്ല കാഴ്ച്ചവയ്ച്ചത്. എന്നാല്‍ ഈ മൈക്രോ ക്രോസോവര്‍ വാഹനത്തിന് ഒരു പുനരുദ്ധാനം നല്‍കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

മൈക്രോ എസ്‌യുവിക്ക് ഇലക്ട്രിക്ക് വകഭേതം നല്‍കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പുകള്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ വീഡിയോയാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

നിലവില്‍ വിപണിയിലുള്ള തങ്ങളുടെ ചെറു ഇലക്ട്രിക്ക് കാറുകളായ e2O, e2O പ്ലസ്സ് എന്നിവയുടെ ഉത്പാദനം മഹീന്ദ്ര നിര്‍ത്തി. രാജ്യത്ത് നിലവില്‍ വരുന്ന സുരക്ഷാ നിയമങ്ങളും മറ്റ് മാനദണ്ഡങ്ങളും e2O പാലിച്ചിരുന്നില്ല എന്നതിനാലാണ് ഈ നീക്കം. എന്നാല്‍ e2O ഒഴിയുന്ന സ്ഥാനത്തേക്ക് KUV100 -നെ അവതരിപ്പിക്കാനാണ് മഹീന്ദ്ര ഒരുങ്ങുന്നത്.

e-KUV100 -ന്റെ ഉത്പാദനത്തിനായി നിര്‍മ്മാതാക്കള്‍ ഒരുങ്ങി കഴിഞ്ഞു. ഇരുട്ടത്ത് പരീക്ഷണയോട്ടം നടത്തുന്ന ഒരു പറ്റം e-KUV100 വാഹനങ്ങളാണ് ക്യാമറ കണ്ണുകളില്‍ പതിഞ്ഞത്.

ഇലക്ട്രിക്ക് വാഹനമാണെന്ന് മുന്‍ വീല്‍ ആര്‍ച്ചിന് മുകളില്‍ നല്‍കിയിരിക്കുന്ന ചാര്‍ജിങ് സോക്കറ്റുകള്‍ വെളിപ്പെടുത്തുന്നു. സാധാരണ AC ചാര്‍ജിങ് സോക്കറ്റും DC ഫാസ്റ്റ് ചാര്‍ജിങ് സോക്കറ്റും നിര്‍മ്മാതാക്കള്‍ വാഹനത്തില്‍ ഒരുക്കുമെന്ന് പ്രതീക്ഷിക്കാം.

പുതിയ മഹീന്ദ്ര e-KUV -യുടെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും നിലവിലുണ്ടായിരുന്ന e2O ഇലക്ട്രിക്ക് കാറിനെ അപേക്ഷിച്ച് പരിഷ്‌കരിച്ച, കൂടുതല്‍ മെച്ചപ്പെട്ട ഇലക്ട്രിക്ക് മോട്ടറുകളും ഘടകങ്ങളുമായിരിക്കും വാഹനത്തില്‍ വരുന്നത്. e-വെറിറ്റോയ്ക്ക് കരുത്ത് നല്‍കുന്ന യൂണിറ്റിലും വ്യത്യസ്ഥമാവും e-KUV -ല്‍ വരുന്നവ.

120 Nm torque ഉം 40 kWh കരുത്തും ഉത്പാദിപ്പിക്കുന്ന മോട്ടറാവും e-KUV -ക്ക് മഹീന്ദ്ര നല്‍കുന്നത്. 16 kWh ബാറ്ററികളാവും വാഹനത്തില്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള കഴിവാണ് ഈ ബാറ്ററിക്കുള്ളത് എന്നാണ് കരുതപ്പെടുന്നത്. ഭാവിയില്‍ കൂടൂതല്‍ മികച്ച ബാറ്ററി സംവിധാനങ്ങള്‍ നിര്‍മ്മാതാക്കള്‍ വാഹനത്തിന് നല്‍കുമെന്ന് വിശ്വസിക്കാം.

ബാറ്ററികളുടെ അധിക ഭാരം താങ്ങുന്നതിന് വാഹനത്തിന്റെ സസ്‌പെന്‍ഷനും സ്റ്റിയറിങ് സംവിധാനത്തിനും മഹീന്ദ്ര മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ വാഹനത്തിന്റെ ഫ്‌ളോര്‍, ഉള്‍വശത്തെ ഇടം, ഡിക്കി സ്‌പെയിസ് എന്നിവയ്ക്ക് ഒരു മാറ്റവുമില്ല.

അതോടൊപ്പം ഇന്റെര്‍ണല്‍ കംബസ്റ്റണ്‍ മോഡല്‍ KUV -ല്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ ഇലക്ട്രിക്ക് പതിപ്പിന് അകമേയും, പുറമേയും നിര്‍മ്മാതാക്കള്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കാം. പുതിയ ഇലക്ട്രിക്ക് വാഹനത്തെ മഹീന്ദ്ര ആകര്‍ഷകമായ വിലയില്‍ പുറത്തിറക്കുമെന്ന് കരുതാം.

e-KUV100 -നെ 12 ലക്ഷം രൂപയ്ക്കുള്ളില്‍ നിര്‍മ്മാതാക്കള്‍ പുറത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ വൈദ്യുത വാഹനങ്ങള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളും, ടാക്ക്‌സ്, വായ്പ ഇളവുകളും അതോടൊപ്പം നിര്‍മ്മാതാക്കള്‍ നല്‍കുന്ന കുറഞ്ഞ വിലയും വാഹനത്തിന് വിപണിയില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്കാവും e-KUV100 -ന്റെ പ്രധാന എതിരാളി. വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. നിലവില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 50 വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ പരീക്ഷണം നടത്തി വരികയാണ്.
Source: Lemon Green Studios/YouTube


Click it and Unblock the Notifications