ആറുമാസം കൊണ്ട് 25,000 യൂണിറ്റ്, വിപണിയില്‍ ചുവടുറപ്പിച്ച് മഹീന്ദ്ര മറാസോ

കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മഹീന്ദ്ര മറാസോ വിപണിയില്‍ എത്തിയത്. എംപിവി നിരയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും മാരുതി സുസുക്കി എര്‍ട്ടിഗയ്ക്കും ഇടയില്‍ സ്ഥാനമുറപ്പിച്ച മറാസോ, അതിവേഗം ശ്രേണിയില്‍ പ്രചാരം നേടി. പുതുതലമുറ മാരുതി എര്‍ട്ടിഗയുടെ കടന്നുവരവില്‍ മറാസോ വില്‍പ്പനയെ ചെറുതായി ഉലഞ്ഞെങ്കിലും വിപണിയില്‍ മഹീന്ദ്ര എംപിവിക്ക് ആവശ്യക്കാര്‍ കുറവല്ല.

ആറുമാസം കൊണ്ട് 25,000 യൂണിറ്റ്, വിപണിയില്‍ ചുവടുറപ്പിച്ച് മഹീന്ദ്ര മറാസോ

വില്‍പ്പനയ്‌ക്കെത്തി ആറുമാസം തികയുമ്പോഴേക്കും നാസിക്ക് ശാലയില്‍ നിന്നും 25,000 മറാസോ യൂണിറ്റുകളെ മഹീന്ദ്ര പുറത്തിറക്കി കഴിഞ്ഞു. 9.99 ലക്ഷം രൂപ പ്രാരംഭ വിലയിലെത്തിയ എംപിവിക്ക് നിലവില്‍ 10.18 ലക്ഷം രൂപ മുതലാണ് വില. റെനോ ലോഡ്ജിയൊഴിച്ചാല്‍ വിലനിലവാരത്തില്‍ മറാസോയോടു മത്സരിക്കുന്ന മറ്റൊരു എംപിവി ഇപ്പോഴില്ല. ലോഡ്ജി മറാസോയ്‌ക്കൊരു ഭീഷണിയല്ലാതാനും.

ആറുമാസം കൊണ്ട് 25,000 യൂണിറ്റ്, വിപണിയില്‍ ചുവടുറപ്പിച്ച് മഹീന്ദ്ര മറാസോ

M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളുണ്ട് മഹീന്ദ്ര മറാസോയില്‍. ഇതിന് പുറമെ ഡിസി ഡിസൈന്‍ ആവിഷ്‌കരിക്കുന്ന മറാസോ കസ്റ്റം എഡിഷനെയും കമ്പനി ഔദ്യോഗികമായി അണിനിരത്തുന്നുണ്ട്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ സുരക്ഷ കുറിച്ച മറാസോയെ, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ എംപിവിയെന്നാണ് മഹീന്ദ്ര വിശേഷിപ്പിക്കുന്നത്.

ആറുമാസം കൊണ്ട് 25,000 യൂണിറ്റ്, വിപണിയില്‍ ചുവടുറപ്പിച്ച് മഹീന്ദ്ര മറാസോ

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, പാസഞ്ചര്‍ എയര്‍ബാഗ് ഓഫ് സ്വിച്ച്, വേഗം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്കുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ മറാസോ വകഭേദങ്ങളില്‍ അടിസ്ഥാനമായി ഒരുങ്ങുന്നത് കാണാം.

ആറുമാസം കൊണ്ട് 25,000 യൂണിറ്റ്, വിപണിയില്‍ ചുവടുറപ്പിച്ച് മഹീന്ദ്ര മറാസോ

ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ (മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയോടു കൂടി), മൂന്നു സ്പോക്ക് സ്റ്റീയറിംഗ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഹാന്‍ഡ്ബ്രേക്ക് ലെവര്‍ എന്നിവയെല്ലാം മഹീന്ദ്ര മറാസോയുടെ വിശേഷങ്ങളില്‍പ്പെടും.

Most Read: ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

ആറുമാസം കൊണ്ട് 25,000 യൂണിറ്റ്, വിപണിയില്‍ ചുവടുറപ്പിച്ച് മഹീന്ദ്ര മറാസോ

സാങ്‌യോങ്ങുമായി ചേര്‍ന്ന് കമ്പനി പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് മറാസോയില്‍ തുടിക്കുന്നത്. 121 bhp കരുത്തും 300 Nm torque ഉം എംപിവി കുറിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഏറ്റവുമൊടുവില്‍ മഹീന്ദ്ര നിരയില്‍ എത്തിയ XUV300 -യിലും മറാസോയിലെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഒരുങ്ങുന്നത്. എന്നാല്‍ XUV300 -യില്‍ എഞ്ചിന്‍ ട്യൂണിങ് വ്യത്യസ്തമാണ്.

ആറുമാസം കൊണ്ട് 25,000 യൂണിറ്റ്, വിപണിയില്‍ ചുവടുറപ്പിച്ച് മഹീന്ദ്ര മറാസോ

വിപണിയില്‍ എംപിവിക്കും എസ്‌യുവിക്കും ആവശ്യക്കാര്‍ കൂടുന്ന സാഹചര്യത്തില്‍ മറാസോ വില്‍പ്പന ഗണ്യമായി വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര. നിലവില്‍ മറാസോയുടെ വിലനിലവാരത്തില്‍ മറ്റൊരു എംപിവിയെ അവതരിപ്പിക്കാന്‍ ആര്‍ക്കും പദ്ധതികളില്ല.

Most Read: 35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

ആറുമാസം കൊണ്ട് 25,000 യൂണിറ്റ്, വിപണിയില്‍ ചുവടുറപ്പിച്ച് മഹീന്ദ്ര മറാസോ

ഇതേസമയം ടൊയോട്ട ഇന്നോവ ക്രിസ്റ്റയോട് മത്സരിക്കാന്‍ കാര്‍ണിവലുമായി കിയ ഇങ്ങോട്ടു വരുന്നുണ്ട്. റെനോ പ്രഖ്യാപിച്ചിരിക്കുന്ന ട്രൈബര്‍ എംപിവി, മാരുതി എര്‍ട്ടിഗയുടെ വിപണിയാണ് നോട്ടമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Rolls Out 25,000th Unit From Nasik. Read in Malayalam.
Story first published: Thursday, April 11, 2019, 16:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X