9.6 ലക്ഷം രൂപയ്ക്ക് ഥാറിനെ ഡെയ്‌ബ്രേക്ക് എഡിഷനാക്കാം

2016 ഓട്ടോ എക്‌സ്‌പോയില്‍ ഡെയ്‌ബ്രേക്ക് എഡിഷന്‍ ഥാറിനെ മഹീന്ദ്ര കാഴ്ച്ചവെച്ചപ്പോള്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരായി നില്‍ക്കുകയായിരുന്നു. ആരും പ്രതീക്ഷിച്ചില്ല മഹീന്ദ്രയില്‍ നിന്നും ഇങ്ങനെയൊരു ഭീമന്‍ അവതാരത്തെ. കമ്പനി ഇന്നുവരെ പുറത്തിറക്കിയതില്‍വെച്ച് ഏറ്റവും അതിശയിപ്പിക്കുന്ന മോഡല്‍. രൂപഭാവത്തില്‍ ആജാനബാഹു.

9.6 ലക്ഷം രൂപയ്ക്ക് ഥാറിനെ ഡെയ്‌ബ്രേക്ക് എഡിഷനാക്കാം

മഹീന്ദ്രയുടെ മോഡിഫിക്കേഷന്‍ വിഭാഗം, മഹീന്ദ്ര കസ്റ്റമൈസേഷനാണ് ഡെയ്‌ബ്രേക്ക് എഡിഷന്‍ രൂപകല്‍പ്പന ചെയ്യുന്നത്. 9.6 ലക്ഷം രൂപ മുടക്കണം സാധാരണ ഥാറില്‍ ഡെയ്‌ബ്രേക്ക് എഡിഷന്‍ കിറ്റ് ഘടിപ്പിക്കാന്‍. ഇനി ഹാര്‍ഡ് ടോപ്പ് പതിപ്പ് വേണമെന്നുണ്ടെങ്കില്‍ വില പിന്നെയും ഒന്നരലക്ഷം രൂപ കൂടും. മഹീന്ദ്ര ഥാര്‍ ഡെയ്‌ബ്രേക്ക് എഡിഷനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍ -

Most Read: ചമഞ്ഞൊരുങ്ങി ഹ്യുണ്ടായി ക്രെറ്റ

9.6 ലക്ഷം രൂപയ്ക്ക് ഥാറിനെ ഡെയ്‌ബ്രേക്ക് എഡിഷനാക്കാം

രണ്ടു പതിപ്പുകള്‍

രണ്ടു വ്യത്യസ്ത പതിപ്പുകള്‍ ഡെയ്‌ബ്രേക്ക് എഡിഷന്‍ ഥാറില്‍ അണിനിരക്കുന്നുണ്ട്. ഒന്ന് സോഫ്റ്റ് ടോപ്പും മറ്റൊന്ന് ഹാര്‍ഡ് ടോപ്പും. മുകളില്‍ സൂചിപ്പിച്ചതുപോലെ 9.6 ലക്ഷം രൂപയാണ് ഡെയ്‌ബ്രേക്ക് എഡിഷന്‍ സോഫ്റ്റ് ടോപ്പ് കിറ്റിന് വില. ഹാര്‍ഡ് ടോപ്പ് കിറ്റിന് വില 11.1 ലക്ഷം രൂപയും. ഹാര്‍ഡ് ടോപ്പെങ്കില്‍ പുറംമോടിയിലെ മാറ്റ് ഗ്രെയ് നിറം മേല്‍ക്കൂരയ്ക്ക് ലഭിക്കും. ഇരു പാര്‍ശ്വങ്ങളിലെയും വിന്‍ഡോ പാനലുകള്‍ ഹാര്‍ഡ് ടോപ്പ് എഡിഷന്റെ മാത്രം പ്രത്യേകതയാണ്.

9.6 ലക്ഷം രൂപയ്ക്ക് ഥാറിനെ ഡെയ്‌ബ്രേക്ക് എഡിഷനാക്കാം

37 ഇഞ്ച് മാക്‌സിസ് ട്രെപ്പഡര്‍ ടയറുകള്‍

ഭീമന്‍ മാക്‌സിസ് ടയറുകളാണ് ഡെയ്‌ബ്രേക്ക് എഡിഷന്‍ ഥാറിലെ മറ്റൊരു മുഖ്യാകര്‍ഷണം. ബസുകളില്‍ കാണുന്ന ടയറുകളോളം വലുപ്പം എസ്‌യുവിയിലെ മാക്‌സിസ് ട്രെപ്പഡര്‍ ടയറുകള്‍ക്കുണ്ട്. രാജ്യാന്തര വിപണിയില്‍ സുപ്രസിദ്ധമായ ഒട്ടുമിക്ക ഓഫ്‌റോഡ് എസ്‌യുവികളിലും 37 ഇഞ്ച് മാക്‌സിസ് ട്രെപ്പഡര്‍ ടയറുകളാണ് ഉപയോഗിച്ചു വരുന്നത്. ഥാര്‍ ഡെയ്‌ബ്രേക്ക് എഡിഷന്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് സമര്‍പ്പിക്കുന്നതില്‍ മാക്‌സിസ് ടയറുകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്.

9.6 ലക്ഷം രൂപയ്ക്ക് ഥാറിനെ ഡെയ്‌ബ്രേക്ക് എഡിഷനാക്കാം

ആക്‌സസറി കിറ്റ്

ഡെയ്‌ബ്രേക്ക് എഡിഷന് മഹീന്ദ്ര ഘടിപ്പിക്കുന്ന ആക്‌സസറി കിറ്റുകളാണ് എസ്‌യുവിയെ സവിശേഷമാക്കുന്നത്. കറുപ്പഴകുള്ള ഏഴു സ്ലാറ്റ് ഗ്രില്ല്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌നോര്‍ക്കല്‍, ജെറി ക്യാനുകള്‍, ഇരട്ട പുകക്കുഴലുകള്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് എസ്‌യുവിയില്‍.

9.6 ലക്ഷം രൂപയ്ക്ക് ഥാറിനെ ഡെയ്‌ബ്രേക്ക് എഡിഷനാക്കാം

മുന്‍ ബമ്പറില്‍ ഘടിപ്പിച്ചിട്ടുള്ള ഇരുമ്പിന്റെ യന്ത്രിപ്പിടി ഡെയ്‌ബ്രേക്ക് എഡിഷന്റെ പരുക്കന്‍ ഭാവം വെളിപ്പെടുത്തും. കെട്ടിവലിക്കാനായി മുന്നിലും പിന്നിലും ഹുക്കുകള്‍ പ്രത്യേകമായുണ്ട്. പിന്‍വശത്തേക്ക് കാഴ്‌ച്ചെയെത്തിക്കാന്‍ വലിയ സൈഡ് മിററുകളാണ് എസ്‌യുവിയില്‍ ഒരുങ്ങുന്നത്.

Most Read: സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

9.6 ലക്ഷം രൂപയ്ക്ക് ഥാറിനെ ഡെയ്‌ബ്രേക്ക് എഡിഷനാക്കാം

നാവിഗേഷന്‍ സൗകര്യമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം

ആധുനിക സൗകര്യങ്ങളുടെ കാര്യത്തിലും ഥാര്‍ ഡെയ്‌ബ്രേക്ക് എഡിഷന്‍ ഒട്ടും പിന്നിലല്ല. എസ്‌യുവിയിലെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നാവിഗേഷന്‍ സൗകര്യം ഉറപ്പുവരുത്തും. സ്പീക്കറുകള്‍ B പില്ലറില്ലാണ് ഇടംപിടിക്കുന്നത്. ആംപ്ലിഫയറും സബ് വൂഫര്‍ യൂണിറ്റുകളും സീറ്റുകള്‍ക്ക് കീഴെ സ്ഥാനം കണ്ടെത്തും. ഇരട്ടനിറമാണ് ഡാഷ്‌ബോര്‍ഡിന്. കറുത്ത സ്റ്റീയറിങ് വീലിന് ചുവപ്പുനിറം വരമ്പിടും. പിന്‍ ക്യാമറയും ആംബിയന്റ് ലൈറ്റിങ് സംവിധാനവും ക്യാബിനില്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്.

9.6 ലക്ഷം രൂപയ്ക്ക് ഥാറിനെ ഡെയ്‌ബ്രേക്ക് എഡിഷനാക്കാം

അത്ഭുതപ്പെടുത്തുന്ന വില

വിപണിയില്‍ 9.10 ലക്ഷം രൂപയാണ് ഥാര്‍ CRDe മോഡലിന് വില (ദില്ലി ഷോറൂം). ഡെയ്‌ബ്രേക്ക് എഡിഷന്‍ കിറ്റിന് വില 9.60 ലക്ഷം രൂപ. അതായത് ഥാര്‍ ഡെയ്‌ബ്രേക്ക് ഓപ്പണ്‍ ടോപ്പ് എഡിഷന്‍ പുറത്തിറക്കാന്‍ ഉടമയ്ക്ക് 18.70 ലക്ഷം രൂപ ചിലവാകും (രജിസ്‌ട്രേഷന്‍ കൂടാതെ). ഇതേസമയം 20.20 ലക്ഷം രൂപയാണ് ഹാര്‍ഡ് ടോപ്പ് ഡെയ്‌ബ്രേക്ക് എഡിഷന് വിപണിയില്‍ വില. രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടാതെ.

More from DriveSpark

Article Published On: Saturday, April 13, 2019, 15:34 [IST]
English summary
Mahindra Thar Daybreak Edition: Things To Know. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X