7.90 ലക്ഷം രൂപയ്ക്ക് മഹീന്ദ്ര XUV300 വിപണിയില്‍
7.90 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുതിയ XUV300 എസ്‌യുവിയെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവന്നു. 8.49 ലക്ഷം രൂപ മുതല്‍ XUV300 -യുടെ ഡീസല്‍ മോഡലുകള്‍ക്ക് വില ആരംഭിക്കും. W4, W6, W8, W8 OPT എന്നിങ്ങനെ നാലു വകഭേദങ്ങളാണ് പുതിയ മഹീന്ദ്ര എസ്‌യുവിയില്‍. ശ്രേണിയില്‍ത്തന്നെ ആദ്യമായ ഒരുപിടി സൗകര്യങ്ങളും സംവിധാനങ്ങളും മഹീന്ദ്ര XUV300 -യുടെ മാറ്റുകൂട്ടുന്നു.
രാജ്യത്തെ മുഴുവന്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളും XUV300 ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. ബുക്കിംഗ് തുക 20,000 രൂപ. നാളുകള്‍ക്ക് മുമ്പെ ആരംഭിച്ച XUV300 ബുക്കിംഗ് ഇതിനോടകം നാലായിരം പിന്നിട്ടു. ബുക്ക് ചെയ്തവര്‍ക്ക് ഇന്നുമുതല്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ എസ്‌യുവി കൈമാറും.

| Petrol | Diesel | |
| W4 | Rs 7,90,000 | Rs 8,49,000 |
| W6
| Rs 8,75,000 | Rs 9,30,000 |
| W8 | Rs 10,25,000 | Rs 10,80,000 |
ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനി, സാങ്‌യോങ്ങിന്റെ ടിവോലി മോഡലാണ് XUV300 -യ്ക്ക് മഹീന്ദ്ര ആധാരമാക്കുന്നത്. കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ മാരുതി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ മോഡലുകളുമായി XUV300 മത്സരിക്കും.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ XUV300 -യിലുണ്ട്. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 110 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കാനാവും. മറാസോ എംപിവിയുടെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് XUV300 ഡീസല്‍ മോഡല്‍ പങ്കിടുന്നത്. എഞ്ചിന്‍ 115 bhp കരുത്തും 300 Nm torque ഉം പരമാവധി കുറിക്കും. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഈ വര്‍ഷാവസാനം മാത്രമെ XUV300 -യ്ക്ക് എഎംടി പതിപ്പ് ലഭിക്കുകയുള്ളൂ.

മുന്‍ വീല്‍ ഡ്രൈവാണ് XUV300 മോഡലുകള്‍ മുഴുവന്‍. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഏഴു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി, റോള്‍ഓവര്‍ മിറ്റിഗേഷന്‍, ഹില്‍ ഹോള്‍ഡ്, നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്കുകള്‍, മുന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ മുതലായ സജ്ജീകരണങ്ങള്‍ എസ്‌യുവിയുടെ ഉയര്‍ന്ന മോഡലിലുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ പ്രാരംഭ, ഇടത്തരം മോഡലുകളും പിന്നിലല്ല.

പ്രാരംഭ W4 പെട്രോള്‍ മോഡലില്‍ 16 ഇഞ്ച് വലുപ്പമുള്ള സ്റ്റീല്‍ റിമ്മുകളാണ് ഇടംപിടിക്കുന്നത്. മള്‍ട്ടി മോഡുകളുള്ള സ്റ്റീയറിംഗ് വീലും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററും നാലു സ്പീക്കര്‍ ഓഡിയോ സംവിധാനവും W4 മോഡലിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടാം. എബിഎസും ഇരട്ട എയര്‍ബാഗുകളും അടിസ്ഥാന ഫീച്ചറുകളുടെ പട്ടിക പൂര്‍ണ്ണമാക്കും.
W6 പെട്രോള്‍, ഡീസല്‍ മോഡലുകള്‍ കൂടുതല്‍ സൗകര്യങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് വീല്‍, റിമോട്ട് കീ, വീല്‍ ക്യാപ്പുകള്‍, സില്‍വര്‍ ഗ്രില്ല്, ഡോര്‍ ക്ലാഡിംഗ്, കറുത്ത റൂഫ് റെയിലുകള്‍, ഹാച്ച് ലിഡ് സ്‌പോയിലര്‍, സ്‌റ്റോപ്പ് ലാമ്പ് മുതലായ സജ്ജീകരണങ്ങള്‍ XUV300 W6 മോഡലുകളെ സമ്പന്നമാക്കും.

അകത്തളത്തില്‍ കൂടുതല്‍ സൗകര്യം പ്രദാനം ചെയ്താണ് W8 മോഡല്‍ വില്‍പ്പനയ്ക്ക് വരിക. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആറു സ്പീഡ് ഓഡിയോ സംവിധാനം, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, തുകല്‍ ആവരണമുള്ള സ്റ്റീയറിംഗ് വീല്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് മിററുകള്‍, സാറ്റിന്‍ സ്‌കിഡ് പ്ലേറ്റുകള്‍ എന്നിങ്ങനെ എസ്‌യുവിയില്‍ വിശേഷങ്ങള്‍ തീരില്ല.


Click it and Unblock the Notifications








