ഫീച്ചറുകളുടെ ധാരാളിത്തവുമായി മഹീന്ദ്ര XUV300, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഇന്ത്യന്‍ വാഹന വിപണി കാത്തിരുന്ന കോമ്പാക്റ്റ് എസ്‌യുവി മഹീന്ദ്ര XUV300 ഫെബ്രുവരി 14 -ന് വിപണിയിലെത്തുകയാണ്. നാല് മീറ്ററില്‍ താഴെയുള്ള ഈ കോമ്പാക്റ്റ് എസ്‌യുവി ഒത്തിരി മികച്ച ഫീച്ചറുകളാണ് വാഹന പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. W4, W6, W8, W8(O) എന്നീ നാല് വകഭേദങ്ങളിലായിരിക്കും പുത്തന്‍ XUV300 എത്തുക. സാങ്‌യോങ് ടിവോലിയെ അടിസ്ഥാനമാക്കിയുള്ള മഹീന്ദ്ര XUV300 -യുടെ പ്രധാന സവിശേഷതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ഇരട്ട സോണ്‍ എയര്‍ ക്ലൈമറ്റ് കണ്‍ട്രോള്‍

XUV300 -യുടെ W8 വകഭേദത്തിലാണ് ഈ ഫീച്ചറുള്ളത്. ഈ ശ്രേണിയിലെ വാഹനങ്ങളില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം വരുന്നത്. ഡ്രൈവറുടെയും യാത്രക്കാരുടെയും ഇഷ്ടത്തിനനുസരിച്ച് കാറിനുള്ളിലെ താപനില നിയന്ത്രിക്കുന്നതില്‍ ഇരട്ട സോണ്‍ എയര്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ മുഖ്യ പങ്ക് വഹിക്കുന്നു.

ഏഴ് എയര്‍ബാഗുകള്‍

XUV300 -യുടെ പ്രാരംഭ മോഡലില്‍ ഇരട്ട എയര്‍ബാഗുകളാണ് ഉള്ളത്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന മോഡലായ W8 (O) -യില്‍ ഏഴ് എയര്‍ബാഗുകളുണ്ട്. മഹീന്ദ്ര XUV300 -യുടെ എതിരാളികളിലൊരാളായ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിലാവട്ടെ പരമാവധി ആറ് എയര്‍ബാഗുകള്‍ മാത്രമെയുള്ളൂ.

നാല് ഡിസ്‌ക്ക് ബ്രേക്കുകള്‍

ഏതൊരു വാഹനത്തിലും യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം. XUV300 -യുടെ എല്ലാ മോഡലുകളിലും സ്റ്റാന്‍ഡേര്‍ഡ് ഡിസ്‌ക്ക് ബ്രേക്ക് സംവിധാനമാണുള്ളത്. ഡിസ്‌ക്ക് ബ്രേക്കുകള്‍ക്ക് പുറമെ, എബിഎസ്, ഇബിഡി എന്നിവയും സ്റ്റാന്‍ഡേര്‍ഡ് നിലവാരം കാത്തു സൂക്ഷിക്കുന്നു.

ഹീറ്റഡ് മിററുകള്‍

തണുത്ത കാലാവസ്ഥകളില്‍ കാറിന്റെ മിററുകള്‍ മഞ്ഞ് മൂടപ്പെടുന്നത് പതിവാണ്. എന്നാല്‍, XUV300 -യിലെ ഹീറ്റഡ് മിററുകള്‍ ഈ പ്രശ്‌നത്തിന് അറുതി വരുത്തും. എത്ര തണുത്ത കാലാവസ്ഥയിലും വ്യക്തതയാര്‍ന്ന ദൃശ്യങ്ങള്‍ ഇവ നല്‍കും.

ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍

ശ്രേണിയിലെ മറ്റു പല മോഡലുകളെല്ലാം തന്നെ പാര്‍ക്കിംഗ് സെന്‍സറുകള്‍ പിന്നിലാണെന്നിരിക്കേ, XUV300 ഇതിലും ഒരുപടി മുന്നിട്ട് നില്‍ക്കുകയാണ്. ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറാണ് XUV300 -യ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകം. എന്നാലിത് XUV300 -യുടെ ടോപ്പ് എന്‍ഡ് W8 (O) വകഭേദത്തില്‍ മാത്രമെ ലഭ്യമാവൂ.

ഫ്രണ്ട് ടയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍

മഹീന്ദ്ര XUV300 -യുടെ ടോപ്പ് എന്‍ഡ് വകഭേദമായ W8 (O) -യില്‍ ലഭ്യമാവുന്നൊരു ഫീച്ചറാണിത്. ഇടുങ്ങിയ പ്രദേശങ്ങളിലൂടെയുള്ള ഡ്രൈവുകളില്‍ ഇത് കാറിന്റെ ടയര്‍ പൊസിഷന്‍ തിരിച്ചറിയാന്‍ സഹായിക്കും. ഇതാദ്യമായല്ല മഹീന്ദ്ര ശ്രേണിയിലെ ആദ്യ ഫീച്ചറുകളുമായെത്തുന്നത്. ഇതിന് മുമ്പ് മറാസോയിലും ആള്‍ട്യുറാസ് G4 -ലും ചില ഫീച്ചറുകള്‍ മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV 300 — Top Things To Know About The Compelling Compact-SUV From Mahindra: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X