മഹീന്ദ്ര XUV300 എഎംടി അടുത്തമാസം

By Rajeev Nambiar

കാര്യപരിപാടികള്‍ കഴിഞ്ഞിട്ടില്ല. 7.90 ലക്ഷം രൂപയ്ക്ക് പുതിയ കോമ്പാക്ട് എസ്‌യുവി, XUV300 -യെ അവതരിപ്പിച്ച മഹീന്ദ്ര അടുത്തമാസം എഎംടി പതിപ്പിനെയും കൊണ്ടുവരുന്നു. XUV300 -യുടെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് ആറു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് കമ്പനി നല്‍കും. ശ്രേണിയില്‍ ടാറ്റ നെക്‌സോണിന് ശേഷം പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ എഎംടി ഗിയര്‍ബോക്‌സ് ഒരുങ്ങുന്ന രണ്ടാമത്തെ താരമാകും മഹീന്ദ്ര XUV300.

മഹീന്ദ്ര XUV300 എഎംടി അടുത്തമാസം

വാഹന ഘടക നിര്‍മ്മാതാക്കളായ റിക്കാര്‍ഡോയുടെ എഎംടി യൂണിറ്റിയിരിക്കും XUV300 ഉപയോഗിക്കുക. മഹീന്ദ്രയുടെ മറ്റു മോഡലുകള്‍ക്കും റിക്കാര്‍ഡോയാണ് എഎംടി യൂണിറ്റ് വിതരണം ചെയ്യുന്നത്. സാധാരണ മാനുവല്‍ മോഡലിനെ അപേക്ഷിച്ച് 60,000 രൂപയോളം XU300 എഎംടിക്ക് വില കൂടുതല്‍ പ്രതീക്ഷിക്കാം.

മഹീന്ദ്ര XUV300 എഎംടി അടുത്തമാസം

വിപണിയില്‍ എഎംടി മോഡലുകള്‍ക്ക് പ്രചാരം കൂടുന്നത് കണ്ടാണ് മഹീന്ദ്രയുടെ തിരക്കിട്ട നടപടി. അടുത്തകാലത്തായി ബജറ്റ് മോഡലുകള്‍ക്കെല്ലാം എഎംടി പതിപ്പ് അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ മുന്‍കൈയ്യെടുക്കുന്നുണ്ട്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പോലെ എഎംടി സംവിധാനം സങ്കീര്‍ണമല്ല. സാധാരണ മാനുവല്‍ ഗിയര്‍ബോക്‌സാണ് എഎംടി യൂണിറ്റിന് ആധാരം. എന്നാല്‍ ക്ലച്ചും ഗിയര്‍ഷിഫ്റ്ററും നിയന്ത്രിക്കാന്‍ പ്രത്യേക ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റും മെക്കാനിക്കല്‍ സംവിധാനങ്ങളും എഎംടി യൂണിറ്റിലുണ്ടെന്ന് മാത്രം.

XUV300 -യെക്കൂടാതെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കുന്ന മറാസോ എംപിവിക്കും ആറു സ്പീഡ് എഎംടി പതിപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. നിലവില്‍ KUV100, TUV300 മോഡലുകളില്‍ എഎംടി ഓപ്ഷന്‍ മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്. പുതിയ XUV300 -യുടെ കാര്യമെടുത്താല്‍, 7.90 ലക്ഷം രൂപ മുതലാണ് എസ് യുവിയുടെ പെട്രോള്‍ മോഡലുകള്‍ക്ക് വില. ഡീസല്‍ മോഡലുകള്‍ക്ക് വില ആരംഭിക്കുന്നത് 8.49 ലക്ഷം രൂപ മുതലും.

മഹീന്ദ്ര XUV300 എഎംടി അടുത്തമാസം

എസ്‌യുവിയിലെ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് 110 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 115 bhp കരുത്തും 300 Nm torque ഉം കുറിക്കാന്‍ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് ശേഷിയുണ്ട്. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന കരുത്തുത്പാദനമാണ് XUV300 ഡീസല്‍ കുറിക്കുന്നത്.

മഹീന്ദ്ര XUV300 എഎംടി അടുത്തമാസം

W4, W6, W8, W8 OPT എന്നിങ്ങനെ നാലു വകഭേദങ്ങളുണ്ട് പുതിയ മഹീന്ദ്ര എസ്‌യുവിയില്‍. ശ്രേണിയില്‍ത്തന്നെ ആദ്യമായ ഒരുപിടി സൗകര്യങ്ങളും സംവിധാനങ്ങളും XUV300 -യുടെ മാറ്റുകൂട്ടുന്നു. ഡ്രൈവര്‍ നീ എയര്‍ബാഗ്, ഒന്നിലധികം സ്റ്റീയറിംഗ് മോഡുകള്‍, ഹില്‍ ഹോള്‍ഡ്, മുന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത സണ്‍റൂഫ്, ഇഎസ്പി, റോള്‍ഓവര്‍ മിറ്റിഗേഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്ക് ബൂട്ട് റിലീസ് തുടങ്ങിയ സവിശേഷതകള്‍ ഉയര്‍ന്ന XUV300 മോഡല്‍ അവകാശപ്പെടും.

ദക്ഷിണകൊറിയന്‍ കാര്‍ കമ്പനിയായ സാങ്‌യോങ്ങിന്റെ ടിവോലി മോഡലാണ് XUV300 -യ്ക്ക് അടിസ്ഥാനം. കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ മാരുതി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്പോര്‍ട്, ടാറ്റ നെക്സോണ്‍ മോഡലുകളുമായി XUV300 മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 AMT India Launch Details. Read in Malayalam.
Story first published: Friday, February 15, 2019, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X