മഹീന്ദ്ര XUV300 എഎംടി വിപണിയില്‍, വില 11.50 ലക്ഷം രൂപ മുതല്‍
മഹീന്ദ്ര XUV300 എഎംടി വിപണിയില്‍. ഏറ്റവും ഉയര്‍ന്ന W8, W8 (O) ഡീസല്‍ വകഭേദങ്ങളില്‍ മാത്രമാണ് എഎംടി ഗിയര്‍ബോക്‌സ് ഒരുങ്ങുന്നത്. 11.50 ലക്ഷം രൂപയ്ക്ക് മഹീന്ദ്ര XUV300 W8 ഡീസല്‍ എഎംടി ഷോറൂമുകളിലെത്തും. 12.70 ലക്ഷം രൂപയാണ് W8 (O) ഡീസല്‍ എഎംടി വില കുറിക്കുക.

സാധാരണ മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പുകളെ അപേക്ഷിച്ച് പുതിയ XUV300 എഎംടി മോഡലുകള്‍ക്ക് 55,000 രൂപ കൂടുതലാണ്. പേള്‍ വൈറ്റ്, അക്വാമറീന്‍, റെഡ് റേജ് നിറങ്ങള്‍ പുതിയ എഎംടി പതിപ്പുകളില്‍ തിരഞ്ഞെടുക്കാം. എഎംടി ഗിയര്‍ബോക്‌സുണ്ടെന്നതൊഴികെ മറ്റു പരിഷ്‌കാരങ്ങളൊന്നും XUV300 -യ്ക്ക് സംഭവിച്ചിട്ടില്ല.

ഇതേസമയം, ഓട്ടോമാറ്റിക്കാണെന്നു സൂചിപ്പിക്കാന്‍ പ്രത്യേക ഓട്ടോ ഷിഫ്റ്റ് ബാഡ്ജ് എസ്‌യുവിയുടെ പിറകില്‍ മഹീന്ദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനം XUV300 -യുടെ പെട്രോള്‍ എഎംടി പതിപ്പുകളെയും വിപണിയിലെത്തിക്കാനുള്ള പുറപ്പാടിലാണ് കമ്പനി. ഒപ്പം ചിലവു കുറഞ്ഞ W4, W6 ഡീസല്‍ വകഭേദങ്ങള്‍ക്കും എഎംടി ഗിയര്‍ബോക്‌സ് മഹീന്ദ്ര വൈകാതെ സമര്‍പ്പിക്കും.

1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളാണ് XUV300 -യില്‍ തുടിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 110 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും. 115 bhp കരുത്തും 300 Nm torque -മാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കുറിക്കുക.

ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇപ്പോള്‍ എസ്‌യുവിയുടെ ഡീസല്‍ പതിപ്പില്‍ എഎംടി ഗിയര്‍ബോക്‌സും ഒരുങ്ങുന്നു. ഇറ്റാലിയന്‍ വാഹന ഘടക നിര്‍മ്മാതാക്കളായ മാഗ്നറ്റി മറേലിയാണ് XUV300 -യ്ക്കായി എഎംടി ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നത്. മാരുതി വിറ്റാര ബ്രെസ്സയിലും ടാറ്റ നെക്‌സോണിലും മഗ്നറ്റി മറേലി നിര്‍മ്മിത എഎംടി ഗിയര്‍ബോക്‌സുതന്നെ ഇടംപിടിക്കുന്നു.

നിലവില്‍ നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികള്‍ക്കിടയില്‍ ടാറ്റ നെക്‌സോണ്‍ മാത്രമാണ് പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എഎംടി ഗിയര്‍ബോക്‌സ് സമര്‍പ്പിക്കുന്നത്. ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിലും ഹ്യുണ്ടായി വെന്യുവിലും പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകളേയുള്ളൂ. മാരുതി വിറ്റാര ബ്രെസ്സയാവട്ടെ ഡീസല്‍ എഞ്ചിനിലും വില്‍പ്പനയ്‌ക്കെത്തുന്നു.

തിരക്കേറിയ റോഡുകളില്‍ ആക്‌സിലറേറ്ററില്‍ കാലമര്‍ത്താതെതന്നെ മുന്നോട്ടു ഇഴഞ്ഞുനീങ്ങാന്‍ സഹായിക്കുന്ന ക്രീപ് ഫംങ്ഷന്‍ പുതിയ XUV300 എഎംടിയുടെ വിശേഷമാണ്. ഓട്ടോ, മാനുവല്‍ മോഡും പുതിയ എഎംടി പതിപ്പിലുണ്ട്. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഡൗണ്‍ ഹില്‍, കിക്ക് ഡൗണ്‍ ഷിഫ്റ്റുകള്‍, ആന്റി – എഞ്ചിന്‍ സ്റ്റാള്‍ തുടങ്ങിയ വിശേഷങ്ങളും XUV300 എഎംടി അവകാശപ്പെടും.


Click it and Unblock the Notifications