4,000 കടന്ന് മഹീന്ദ്ര XUV300 ബുക്കിംഗ്, ഫെബ്രുവരി 14 -ന് വിപണിയില്‍

ഒരു മാസത്തിനുള്ളില്‍ തന്നെ 4000 യൂണിറ്റിലധികം ബുക്കിംഗുകള്‍ കടന്ന് വാഹന ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര XUV300. ജനുവരി ഒമ്പത് മുതലാണ് വരാനിരിക്കുന്ന ഈ എസ്‌യുവിയുടെ ബുക്കിംഗ് തുടങ്ങിയത്. മാരുതി വിറ്റാര ബ്രെസ്സയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന പ്രതീക്ഷിക്കുന്ന നാല് മീറ്ററില്‍ താഴെയുള്ള മഹീന്ദ്രയുടെ ഈ കോമ്പോക്റ്റ് എസ്‌യുവി, ഫെബ്രുവരി പതിനാലിന് വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സാങ്‌യോങ് പ്ലാറ്റ്‌ഫോമില്‍ വരുന്ന മഹീന്ദ്രയുടെ രണ്ടാമത്തെ വാഹനമാണ് XUV300. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് ആയ ആള്‍ട്യുറാസ് G4 ആണ് ഇതിന് മുമ്പ് സാങ്‌യോങ് അടിസ്ഥാനത്തിലെത്തിയത്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയാണ് ഈ കോമ്പാക്റ്റ് എസ്‌യുവിയെ മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. ഒട്ടനവധി ഫീച്ചറുകളും XUV300 -ല്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ബ്ലൂ സെന്‍സ് കണക്ടിവിറ്റി, ഏഴ് എയര്‍ബാഗുകള്‍, നാല് വീല്‍ ഡിസ്‌ക് ബ്രേക്ക്, സണ്‍റൂഫ്, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

1.2 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നീ ഓപ്ഷനുകളിലായിരിക്കം മഹീന്ദ്ര XUV300 ലഭ്യമാവുക. മഹീന്ദ്രയുടെ തന്നെ മറാസോ എംപിവിയിലെ എഞ്ചിനായിരിക്കും 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ്. 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് 110 bhp കരുത്തും Nm torque 200 ഉം പരമാവധി സൃഷ്ടിക്കാനാവും. 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ കുറിക്കുക 115 bhp കരുത്തും 300 Nm toque ഉം ആയിരിക്കും.

രണ്ട് എഞ്ചിന്‍ വകഭേദങ്ങളിലും ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. സാങ്‌യോങ് ടിവോലിയിലെ സസ്‌പെന്‍ഷന്‍ സംവിധാനമായിരിക്കും XUV300 -യിലും ഉണ്ടാവുക. വിശാലമായ ഇന്റീരിയര്‍, മസ്‌കുലര്‍ ഡിസൈന്‍, ബില്‍ഡ് ക്വാളിറ്റി, പ്രകടനക്ഷമതയേറിയ എഞ്ചിന്‍ എന്നീ ഘടകങ്ങളെല്ലാം തന്നെ വിപണിയില്‍ മഹീന്ദ്ര XUV300 -യുടെ സാന്നിധ്യം ശക്തമാക്കും. എട്ടു മുതല്‍ പതിനൊന്ന് ലക്ഷം രൂപ വരെ വിപണിയില്‍ വില പ്രതീക്ഷിക്കാം. ബജറ്റ് വിലയില്‍ മഹീന്ദ്ര XUV300 വിപണിയിലെത്തുമ്പോള്‍ മാരുതി വിറ്റാര ബ്രെസ്സയുമായുള്ള മത്സരം കനക്കുമെന്നുറപ്പാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 Bookings Cross 4000 Units - Launch On February 14: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X